കണ്ണൂർ∙ കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വടകര റൂറൽ എസ്പി എ. ശ്രീനിവാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. എസ്പിക്കൊപ്പം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. 

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഈ സംശയത്തിന് ബലം നൽകുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തെത്തി അർധരാത്രി പരിശോധന നടത്തിയത്.

ADVERTISEMENT

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് എസ്പി നേരിട്ട് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി എടുത്തത്. ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു എസ്പിയുടെ പ്രതികരണം. അതേസമയം രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം പരിശോധന നടത്തുന്നുണ്ട്.

English Summary: Ratheesh death case, police investigation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT