കനത്ത കാറ്റും മഴയും; തെങ്ങോളം ഉയരത്തിൽ നിയന്ത്രണം വിട്ടു, ചതുപ്പില്ലെങ്കിൽ തീപിടിത്തം
പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിൻ എൻജിൻ ഹെലികോപ്റ്ററുകൾക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താൽ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാൻ സിവിൽ ഏവിയേഷൻ അന്വേഷണ റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളിൽനിന്നു നിയന്ത്രണം വിട്ടാൽ...| MA Yusuf Ali | Helicopter Landing Crash | Manorama News
പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിൻ എൻജിൻ ഹെലികോപ്റ്ററുകൾക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താൽ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാൻ സിവിൽ ഏവിയേഷൻ അന്വേഷണ റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളിൽനിന്നു നിയന്ത്രണം വിട്ടാൽ...| MA Yusuf Ali | Helicopter Landing Crash | Manorama News
പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിൻ എൻജിൻ ഹെലികോപ്റ്ററുകൾക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താൽ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാൻ സിവിൽ ഏവിയേഷൻ അന്വേഷണ റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളിൽനിന്നു നിയന്ത്രണം വിട്ടാൽ...| MA Yusuf Ali | Helicopter Landing Crash | Manorama News
കൊച്ചി∙ ‘ഇതുവരെയും ചെയ്തുവന്ന പുണ്യപ്രവർത്തികൾക്കുള്ള പ്രതിഫലം’– ഇതായിരിക്കണം ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച മിക്ക മലയാളികളും കുറിക്കുകയും വായിക്കുകയും ചെയ്ത വാക്കുകൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ഭൂരിപക്ഷം പേരുടെയും പ്രതികരണമായിരുന്നു ഇത്. ദൃക്സാക്ഷിയുടെ വാക്കുകൾ പ്രകാരം, ഒരു തെങ്ങോളം ഉയരത്തിൽവച്ചാണ് ഹെലികോപ്‌റ്റർ നിയന്ത്രണം വിട്ടത്.
ചുറ്റിലും മതിലും കെട്ടിടങ്ങളും സമീപത്ത് റോഡുമുണ്ടായിട്ടും കൃത്യമായി ചതുപ്പുനിലത്തിൽ ഹെലികോപ്റ്റർ സുരക്ഷിതമായി ഇടിച്ചിറക്കണമെങ്കിൽ അതിനു വൈദഗ്ധ്യവും അനുഭവസമ്പത്തും കുറച്ചൊന്നുമല്ല വേണ്ടത്. അത്തരമൊരാൾതന്നെയായിരുന്നു യൂസഫലിയുടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതും–മലയാളി വൈമാനികൻ അശോക് കുമാർ. സഹ പൈലറ്റ് കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശി ശിവകുമാർ. എന്നാല്‍ പൈലറ്റിന്റെ വൈദഗ്ധ്യംകൊണ്ടു മാത്രമാണ് അപകടത്തിൽനിന്നു രക്ഷപെട്ടെതെന്നു പറയാനാവില്ലെന്നും ഈ മേഖലയിൽനിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കനത്ത കാറ്റിലും മഴയിലും...
കനത്ത മഴയും കാറ്റുമാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൻജിൻ പ്രവർത്തനരഹിതമായതിന്റെ കാരണവും വ്യക്തമല്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലാണ് വൈമാനികൻ എന്ന നിലയിൽ കോട്ടയം കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ വൈദഗ്ധ്യം നിർണായകമായത്. ബെംഗളൂരുവിൽ സൈനിക സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യൻ നാവികസേനയിലെ 24 വർഷത്തെ സേവനം നൽകിയ അനുഭവ പരിചയവും വലിയൊരു ദുരന്തം ഒഴിവാക്കുന്നതിൽ സഹായകമായി.
നാവികസേനയിൽ കപ്പലിന്റെ സിഒ ആയിരുന്ന ക്യാപ്റ്റൻ അശോക് കുമാർ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. നേവിയിൽനിന്നു വിരമിച്ച ശേഷം ഒഎസ്എസ് എയർ മാനേജ്മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പല പ്രമുഖർക്കു വേണ്ടിയും ഹെലികോപ്റ്ററുകൾ പറത്തിയതും അശോക് കുമാറായിരുന്നു.
പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിൻ എൻജിൻ ഹെലികോപ്റ്ററുകൾക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താൽ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാൻ സിവിൽ ഏവിയേഷൻ അന്വേഷണ റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളിൽനിന്നു നിയന്ത്രണം വിട്ടാൽ ഓട്ടോ റൊട്ടേഷനിലായിരിക്കും. അതായത് ഹെലികോപ്റ്ററിന്റെ റോട്ടറിനെ അന്തരീക്ഷത്തിലെ കാറ്റായിരിക്കും നിയന്ത്രിക്കുക. ഒരു കുഞ്ഞു കാറ്റിൽ പോലും പൈലറ്റിനു ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റർ ഇറക്കാനാവില്ലെന്ന ഈ സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.
ചതുപ്പിലല്ലെങ്കിൽ തീ!
‘ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ...’ ഈ സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അപകടമെന്ന് സ്ഥലം സന്ദർശിച്ചവർക്കും വിഡിയോകൾ കണ്ടവർക്കും ബോധ്യപ്പെടും. കൃത്യം വെള്ളം നിറഞ്ഞ ചതുപ്പിലേക്ക് അല്ലാതെയുള്ള ഏതു വീഴ്ചയും വലിയ തീപിടിത്തത്തിന് ഇടയാക്കുമായിരുന്നു. കമ്പികൾ കിടന്നിരുന്ന സ്ഥലത്താണിറങ്ങുന്നതെങ്കിലും തീപിടിക്കും. മതിലിലായിരുന്നെങ്കിലും തീപിടിത്തം ഉറപ്പ്. റോട്ടർ ബ്ലേഡ് മതിലിൽ ഇടിച്ചാലും അപകടസാധ്യതയേറെ. ഹെലികോപ്റ്ററിനെ എടുത്തു മറിക്കുന്നതിനും കനത്ത അപകടത്തിനും ഇത് ഇടയാക്കുമായിരുന്നു.
യാത്രക്കാർ ഇരിക്കുന്നതിനു തൊട്ടടുത്തുള്ള എൻജിൻ, പ്രവർത്തിക്കുമ്പോൾ ഇന്ധനം ഏറെ ഉയർന്ന ചൂടിലാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതു കൂടി ഓർക്കുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുകയെന്ന് വിദഗ്ധർ പറയുന്നു. 15 മിനിറ്റു പോലുമില്ലായിരുന്നു രാവിലെ കടവന്ത്ര മുതൽ നെട്ടൂർ വരെയുള്ള പറക്കൽ ദൈർഘ്യം. പെട്ടെന്നായിരുന്നു കാലാവസ്ഥ മാറി മഴയും കാറ്റുമുണ്ടായത്. അതുകൊണ്ടുതന്നെ പൈലറ്റിന്റെ പ്രവചനങ്ങൾക്കും അപ്പുറത്തായി കാര്യങ്ങൾ എന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.
അഗസ്റ്റയെന്ന് ഇറ്റാലിയൻ സാങ്കേതികത
അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ എഡബ്ല്യു 109 എന്ന ഇരട്ട എൻജിൻ 6+2 സീറ്റ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ നിർമിക്കപ്പെട്ട ഇതു ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തിൽ മൾട്ടി പർപസ് ഹെലികോപ്റ്ററാണ്– ഭാരം 1590 കിലോ. ഇറ്റലിയിൽ ആദ്യമായി വ്യവസായാടിസ്ഥാനത്തിൽ വൻതോതിൽ നിർമിക്കപ്പെട്ട ഹെലികോപ്റ്റർകൂടിയാണ് എഡബ്ല്യു109. മണിക്കൂറിൽ 285 കിലോമീറ്ററാണ് കൂടിയ വേഗം. ഒരു തവണ ഇന്ധനം നിറച്ചു പറന്നു പൊങ്ങിയാൽ 932 കിലോമീറ്റർ തുടർച്ചയായി പറക്കാൻ ശേഷിയുള്ള ഇതിന്റെ വില ഏകദേശം 43 കോടി രൂപ വരും.
അപകടത്തിൽ പെട്ടതോടെ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ എൻജിനിൽ ഉൾപ്പടെ വെള്ളം കയറിയിട്ടുണ്ടാകും. ഇവിടെയിട്ടു ഭാഗങ്ങളായി വേർപെടുത്തി അടുത്തുള്ള കേന്ദ്രത്തിലെത്തിച്ച് നന്നാക്കാനാകുമെന്നാണു കരുതുന്നത്. അതുകൊണ്ടുതന്നെ ആറുമാസം കൊണ്ട് ഹെലികോപ്റ്റർ തിരികെ പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് ഹെലികോപ്റ്റർ സേവന മേഖലയിലുള്ളവര്‍ പറയുന്നത്.
English Summary: What Happened to MA Yusuf Ali's Helicopter? How Pilot Ashok Kumar Saved the Crash