അന്ന് റാങ്ക് ലഭിച്ചിട്ടും ജോലി കൊടുത്തില്ല; ഇന്ന് ഐസക്കിന്റെ അനുമോദനം: ഉണ്ണിത്താൻ
കാസർകോട്∙ റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നേടിയ കാസർകോട് സ്വദേശി രഞ്ജിത്തിനെ അനുമോദിച്ചുള്ള മന്ത്രി തോമസ് | Rajmohan Unnithan | Thomas Isaac | renjith panathur | IIM Ranchi | kasaragod | Manorama Online

കാസർകോട്∙ റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നേടിയ കാസർകോട് സ്വദേശി രഞ്ജിത്തിനെ അനുമോദിച്ചുള്ള മന്ത്രി തോമസ് ഐസക്കിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിനു മറുപടിയുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിൻഡിക്കേറ്റിന് കാലം കാത്തു വച്ച സമ്മാനമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
രഞ്ജിത്ത് നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണെന്നും തോറ്റു തുടങ്ങി എന്ന തോന്നൽ ജയിക്കണമെന്ന വാശിയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണെന്നുമാണ് തോമസ് ഐസക് ഇന്നലെ സമൂഹമാധ്യമത്തിൽ കുറിച്ചത്.
രാജ്മോഹൻ ഉണ്ണിത്താന്റെ കുറിപ്പ്:
അരിഞ്ഞു വീഴ്ത്തിയവർ തന്നെ അനുമോദിക്കുന്നു. മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രഞ്ജിത്ത്. കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നാലാം റാങ്ക് നേടിയിട്ടും നിയമനം നിഷേധിച്ച ഇടതു സിൻഡിക്കേറ്റിന് കാലം കാത്തു വച്ച സമ്മാനം! രഞ്ജിത്ത് ആർ. പാണത്തൂർ തുടരുക നിൻ ജൈത്ര യാത്ര, ആകാശമാകട്ടെ അതിരുകൾ!
English Summary: Rajmohan Unnithan jibe at Thomas Isaac