ന്യൂഡൽഹി ∙ ത്രിപുരയിൽ വീശുന്നതു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റോ? വർഷങ്ങൾ നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്ന ബിജെപിക്കു മലയോര മേഖലകളിലെ തദ്ദേശ സ്വയംഭരണ.. TTAADC elections, Tripura Tribal Areas Autonomous District Council, Tripura Politics, Manorama Online

ന്യൂഡൽഹി ∙ ത്രിപുരയിൽ വീശുന്നതു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റോ? വർഷങ്ങൾ നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്ന ബിജെപിക്കു മലയോര മേഖലകളിലെ തദ്ദേശ സ്വയംഭരണ.. TTAADC elections, Tripura Tribal Areas Autonomous District Council, Tripura Politics, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ത്രിപുരയിൽ വീശുന്നതു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റോ? വർഷങ്ങൾ നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്ന ബിജെപിക്കു മലയോര മേഖലകളിലെ തദ്ദേശ സ്വയംഭരണ.. TTAADC elections, Tripura Tribal Areas Autonomous District Council, Tripura Politics, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ത്രിപുരയിൽ വീശുന്നതു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റോ? വർഷങ്ങൾ നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച് അധികാരത്തിൽ വന്ന ബിജെപിക്കു മലയോര മേഖലകളിലെ തദ്ദേശ സ്വയംഭരണ കൗൺസിലിൽ വലിയ തിരിച്ചടിയാണു കിട്ടിയത്. ദേശീയ കക്ഷികളെ തിരസ്കരിച്ചു പ്രാദേശിക കക്ഷികളെ വരിക്കുന്ന സംസ്ഥാനങ്ങളുടെ നിരയിലേക്ക് ത്രിപുരയും നീങ്ങുകയാണോ എന്നു ചിന്തിപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം. ത്രിപുരയിലെ മലയോരങ്ങളിലെ ഗോത്രവർഗ മേഖലകളിലുളള 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൗൺസിലിന്റെ പരിധി. ഇവിടെയുള്ള സ്വാധീനം സംസ്ഥാന ഭരണം നിർണയിക്കുന്നതിൽ വലിയ ഘടകവും.

ട്രൈബൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ത്രിപുര ഇൻ‍ഡിജിനസ് പ്രോഗ്രസീവ് അലയൻസിനു (ടിഐപിആർഎ) കിട്ടിയത് വൻ വിജയമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി മുന്നണിക്കു വലിയ തിരിച്ചടി. കൗൺസിൽ ഭരിച്ചിരുന്ന സിപിഎമ്മും പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസും ‘പൂജ്യം’. കോൺഗ്രസ് ഹൈക്കമാൻഡുമായി പിണങ്ങി കോൺഗ്രസ് വിട്ട മുൻ പിസിസി അധ്യക്ഷൻ പ്രദ്യുത് ദേബ് ബർമൻ രൂപവൽക്കരിച്ചതാണ് പ്രോഗ്രസീവ് അലയൻസ്. കാറ്റിന്റെ ഗതി അനുസരിച്ചാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇവർ ത്രിപുര പിടിക്കും. 

ADVERTISEMENT

30 സീറ്റുകളുളള കൗൺസിലിൽ 28 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. 2 സീറ്റുകളിലേക്ക് പ്രതിനിധികളെ സർക്കാർ നാമനിർദേശം ചെയ്യും. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം തൂത്തുവാരിയതാണ് കൗൺസിൽ. 25 സീറ്റുകൾ. കോൺഗ്രസിന് 2 സീറ്റും പ്രാദേശിക കക്ഷിക്ക് ഒരു സീറ്റുമാണുണ്ടായിരുന്നത്.

ഇത്തവണ ലഭ്യമായ വിവരങ്ങളനുസരിച്ച് 18 സീറ്റിൽ ത്രിപുര പുരോഗമന സഖ്യം ജയിച്ചു. 14 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 9 സീറ്റാണു കിട്ടിയത്. ഒരു സീറ്റിൽ സ്വതന്ത്രനും ജയിച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്)മായി ചേർന്നാണ് കൗൺസിലിലേക്കു മത്സരിച്ചത്. ഐപിടിഎഫ് ഒരു സീറ്റിലും ജയിച്ചില്ല. സിപിഎമ്മിനും ഇടതു പാർട്ടികൾക്കും കോൺഗ്രസിനും അതേ വഴിക്കു പോകേണ്ടി വന്നു.

ADVERTISEMENT

തിരഞ്ഞെടുപ്പ് നീതിപൂർവകമായിരുന്നെങ്കിൽ 25 സീറ്റിലും ജയിക്കുമായിരുന്നുവെന്നാണ് പുരോഗമന സഖ്യത്തിന്റെ വാദം. ബിജെപി വ്യാപകമായി ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും തിരഞ്ഞെടുപ്പു സംവിധാനങ്ങൾ അതിനു കൂട്ടു നിന്നുവെന്നും അവർ ആരോപിക്കുന്നു. പലയിടത്തും വോട്ടർമാരെ ബൂത്തിലെത്താൻ ബിജെപി അനുവദിച്ചില്ലെന്ന് മുന്നണി നേതാവ് പ്രദ്യുത് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമൊക്കെ ഇതേ രീതി അവർ പയറ്റി. 

ഗോത്രവർഗ കൗൺസിലിൽ മൂന്നു വർഷമായി ഒരു വികസനവും നടന്നില്ലെന്ന ജനത്തിന്റെ പരാതി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 2020ൽ കൗൺസിലിന്റെ കാലാവധി കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പു നടത്താതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്.

ADVERTISEMENT

ഇടതു പാർട്ടികളുടെയും മറ്റു ദേശീയ പാർട്ടികളുടെയും വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം മേഖലയിൽ വികസനം മുരടിച്ചുവെന്നാണ് പുരോഗമന സഖ്യം നേതാക്കൾ പറയുന്നത്. ഈ മേഖലയെ പ്രത്യേക സംസ്ഥാനമാക്കണമെന്നു വാദിച്ചിരുന്ന ഐപിടിഎഫ് 2018ൽ ബിജെപിക്കൊപ്പം ചേർന്നു. ആ സമയത്ത് മേഖലയുടെ സാമൂഹിക സാമ്പത്തിക, സാസ്കാരിക വികസനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് കരാർ ഒപ്പിട്ടിരുന്നു.

എന്നാൽ പ്രത്യേക സംസ്ഥാനമെന്ന വാദത്തോട് ഇടതു പാർട്ടികളും കോൺഗ്രസും എതിർപ്പു കാണിച്ചതു പോലെ ബിജെപിയും എതിർപ്പു പ്രകടിപ്പിച്ചു. പക്ഷേ വികസനക്കരാർ നടപ്പാക്കുമെന്നു ബിജെപി പറഞ്ഞിരുന്നു. മൂന്നു വർഷമായി ഒന്നും നടന്നില്ലെന്നാണ് ആക്ഷേപം. ചെറുകിട കരാറുകൾ പോലും സംസ്ഥാനത്തിനു പുറത്തുള്ളവർക്കാണ് കൊടുത്തു കൊണ്ടിരുന്നത്. ചില അധ്യാപക തസ്തികകളല്ലാതെ ജോലി അവസരങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടില്ല. ഇതെല്ലാം വലിയ എതി‍ർപ്പു സൃഷ്ടിച്ചിരുന്നു. മാറിച്ചിന്തിക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണ്. കേന്ദ്രസർക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായി കൊണ്ടുവന്ന പദ്ധതികൾ കാര്യമായി ജനത്തിലെത്തിക്കാൻ ഭരണകക്ഷിക്കു കഴിഞ്ഞതുമില്ല. 

ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വർമ, വിദ്യാഭ്യാസ മന്ത്രി രത്തൻലാൽ നാഥ്, ലോക്സഭാ എംപി രേബതി ത്രിപുര തുടങ്ങിയവരുടെ മണ്ഡലങ്ങളിലൊക്കെ ബിജെപി സ്ഥാനാർഥികൾ തോറ്റു. മലയോര ഗോത്രവർഗ കൗൺസിലിനു പിന്നാലെ നഗര തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. അവിടെയും ഈ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുരോഗമന സഖ്യം.

English Summary: Setback for BJP in Tripura, 'TIPRA Motha' captures key tribal body TTAADC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT