രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ചൊവ്വാഴ്ച മുതൽ പത്രിക സമർപ്പിക്കാം
ന്യൂഡൽഹി∙ കേരളത്തിൽനിന്ന് ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് | Rajya sabha election | kerala | Rajya sabha | Election Commission Of India | Manorama Online

ന്യൂഡൽഹി∙ കേരളത്തിൽനിന്ന് ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്മിഷൻ രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചത്. ഇതിനെതിരെ സംസ്ഥാന സർക്കാരും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
English Summary: Rajya Sabha election in kerala on April 30