ന്യൂഡല്‍ഹി/റായ്പുര്‍∙ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ അവതാളത്തിലാകുന്നു. ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ കിടത്താന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ്... Covid, Covid 19, Coronavirus, Covid news, covid new strain, Covid india tally, Covid Maharashtra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി/റായ്പുര്‍∙ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ അവതാളത്തിലാകുന്നു. ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ കിടത്താന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതായി. വരാന്തയിലും നിലത്തും മോര്‍ച്ചറിക്കു പുറത്തു പൊരിവെയിലത്തും മൃതശരീരങ്ങള്‍ കിടത്തുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഴിവുള്ളിടത്തെല്ലാം മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട നിലയിലാണെന്ന് അധികൃതര്‍ പറയുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പു തന്നെ പുതിയ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും നിസഹായരാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രിയിലെ ഐസിയു കിടക്കകള്‍ കഴിഞ്ഞയാഴ്ച തന്നെ നിറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയേറെ മരണങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ മീരാ ഭാഗല്‍ പറഞ്ഞു. സാധാരണ നിലയിലുള്ള ഫ്രീസറുകള്‍ സജ്ജമായിരുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതു മരണങ്ങളാണു സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്പോഴേക്കും മരണസംഖ്യ അറുപതായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.

ADVERTISEMENT

വീടുകളില്‍ ക്വാറന്റീന്‍ ശക്തമാക്കി കോവിഡിനെ ഒരു വിധം ചെറുത്തിരുന്ന ഘട്ടത്തിലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രോഗികളുടെ പോലും ആരോഗ്യനില പെട്ടെന്നു വഷളായി ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി. റായ്പുര്‍ നഗരത്തില്‍ പ്രതിദിനം 55 മൃതശരീരങ്ങളാണ് സംസ്‌കരിക്കുന്നത്. ഇതില്‍ കൂടുതലും കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നും അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസം 10,521 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 4,899 ആയി.

ഡല്‍ഹിയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 11,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ആവശ്യകത മൂന്നു മടങ്ങ് വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 17,000 പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. ഇവര്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓക്‌സിജന്‍ തോത് 94 ശതമാനത്തിനും തഴെയായാല്‍ ആശുപത്രിയില്‍ അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ ഓക്‌സിജന്‍ സാച്ചുറേഷസന്‍ തോത് 95-99 ശതമാനമാണ്.

ADVERTISEMENT

English Summary: Bodies Pile Up In Government Hospital In Chhattisgarh's Covid Horror