വാക്സിനേഷനിലൂടെയേ കോവിഡ് പൂര്ണമായി പ്രതിരോധിക്കാനാവൂ: കെ.കെ.ശൈലജ
കോവിഡ് കൂടുന്നു, ഒപ്പം വാക്സീൻ ക്ഷാമവും. കോവിഡിനെതിരെ ജാഗ്രത കർശനമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ദിനം പ്രതി കോവിഡ് കേസുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ ശക്തമാവുകയാണ്. പഞ്ചായത്ത് തലത്തിൽനിന്നു പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരിക്കൽ നാം കൈവിട്ട ജാഗ്രത തിരിച്ചു...covid 19 case kerala, corona virus, corona death, corona virus death news in malayalam
കോവിഡ് കൂടുന്നു, ഒപ്പം വാക്സീൻ ക്ഷാമവും. കോവിഡിനെതിരെ ജാഗ്രത കർശനമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ദിനം പ്രതി കോവിഡ് കേസുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ ശക്തമാവുകയാണ്. പഞ്ചായത്ത് തലത്തിൽനിന്നു പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരിക്കൽ നാം കൈവിട്ട ജാഗ്രത തിരിച്ചു...covid 19 case kerala, corona virus, corona death, corona virus death news in malayalam
കോവിഡ് കൂടുന്നു, ഒപ്പം വാക്സീൻ ക്ഷാമവും. കോവിഡിനെതിരെ ജാഗ്രത കർശനമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ദിനം പ്രതി കോവിഡ് കേസുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ ശക്തമാവുകയാണ്. പഞ്ചായത്ത് തലത്തിൽനിന്നു പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരിക്കൽ നാം കൈവിട്ട ജാഗ്രത തിരിച്ചു...covid 19 case kerala, corona virus, corona death, corona virus death news in malayalam
കണ്ണൂർ ∙ കോവിഡ് കൂടുന്നു, ഒപ്പം വാക്സീൻ ക്ഷാമവും. കോവിഡിനെതിരെ ജാഗ്രത കർശനമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ദിനം പ്രതി കോവിഡ് കേസുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ ശക്തമാവുകയാണ്. പഞ്ചായത്ത് തലത്തിൽനിന്നു പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഒരിക്കൽ നാം കൈവിട്ട ജാഗ്രത തിരിച്ചു പിടിക്കുകയുമാണ് ആരോഗ്യവകുപ്പിനു മുൻപിലുള്ള ലക്ഷ്യം. കോവിഡിനെ കേരളം എങ്ങനെ പ്രതിരോധിക്കുമെന്നതിനെക്കുറിച്ച് മന്ത്രി കെ.കെ.ശൈലജ പറയുന്നു.
∙ വാക്സീൻ പ്രതിസന്ധിയുണ്ട്; ലക്ഷ്യം എല്ലാവർക്കും വാക്സീൻ
വാക്സിനേഷൻ വർധിപ്പിക്കാനുള്ള ക്യാംെപയ്നുകൾ കേരളത്തിൽ നടത്തുന്നുണ്ട്. ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ എന്നീ വിഭാഗത്തിൽ ഉൾപ്പെട്ട 100 ശതമാനം പേർക്കും വാക്സീൻ നൽകി. 60 വയസ്സിനു മുകളിൽ പ്രായമുള്ള 85 ശതമാനം പേർക്കാണ് വാക്സീൻ നൽകിയിട്ടുള്ളത്. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 27 ശതമാനം പേർക്കാണ് വാക്സീൻ നൽകിയത്. ഇത് 100 ശതമാനമാക്കുന്നതിനുള്ള പ്രവർത്തനമാണു നടക്കുന്നത്.
മെഗാ ക്യാംപുകൾ വഴി വാക്സീൻ നൽകുകയാണെങ്കിൽ 2 ദിവസത്തേക്കു കൂടിയുള്ള സ്റ്റോക്ക് മാത്രമേ നിലവിലുള്ളൂ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഉടൻ വലിയ തോതിൽ വാക്സീൻ ലഭിച്ചില്ലെങ്കിൽ വാക്സിനേഷൻ ക്യാംപെയ്ൻ വിജയത്തിലെത്തിക്കുക പ്രയാസമായിരിക്കും. റമസാൻ നോമ്പ് കാലത്തു വാക്സീൻ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ അതിനു മുൻപായി വാക്സീനെടുക്കണം. വാക്സിനേഷനിലൂടെ മാത്രമേ കോവിഡിനെ പൂർണമായി പ്രതിരോധിക്കാൻ കഴിയൂ.
∙ ജാഗ്രത താഴേത്തട്ടിൽ നിന്ന്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കൂടുതലുള്ള സ്ഥലം കണ്ടെത്തും. ജില്ലാതല ഓഫിസർമാർ ഇതു പരിശോധിച്ച് ഇടപെടൽ നടത്തും. കേരളത്തിൽ ടെസ്റ്റ് പെർ മില്ല്യൺ നിരക്കു കൂടുതലാണ്. കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധന നടത്തുകയാണു പ്രധാനം. ടെസ്റ്റ് പെർ മില്ല്യൺ നിരക്ക് കുറവുള്ള സ്ഥലങ്ങളെയും കണ്ടെത്തും. ആ സ്ഥലങ്ങളിൽ ടെസ്റ്റ് കൂട്ടാനുള്ള നടപടികൾ സ്വീകരിക്കും. വീടുകളിലെ ചികിത്സയുടെ കാര്യം പഞ്ചായത്ത് ശ്രദ്ധിക്കണം. സൗകര്യമില്ലാത്ത വീടുകളുണ്ടെങ്കിൽ ഇത്തരം രോഗികളുടെ ചികിത്സയ്ക്കായി കെയർ സെന്റർ സ്ഥാപിക്കണം. ഒഴിഞ്ഞു കിടക്കുന്ന വീടുകളോ സ്ഥാപനങ്ങളോ ഏറ്റെടുത്തു കെയർ സെന്ററുകൾ ആരംഭിക്കാം.
ജില്ലാതലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഇതു സംബന്ധിച്ച് എല്ലാ ജില്ലാ നേതൃത്വങ്ങളുമായും ആരോഗ്യ വകുപ്പുകളുമായും വരുംദിവസങ്ങളിൽ ചർച്ച നടത്തും. പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളും വാർഡ് തലത്തിലുള്ള കോവിഡ് പ്രതിരോധ സമിതികളും ശക്തമാക്കും. ഓരോ വാർഡിലും പുതിയ പോസിറ്റീവ് കേസുകൾ വരുന്നുണ്ടോയെന്നും രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്നും പരിശോധിക്കുകയാണു പ്രധാനം.
ജിപിഎച്ച്എൻ, ജെഎച്ച്ഐ, ആശാവർക്കർ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഓരോ വീടും പരിശോധിക്കും. രോഗ ലക്ഷണങ്ങളുള്ളവർക്കു പരിശോധന നടത്തും. എ കാറ്റഗറിയിലുള്ളവർ നിലവിൽ വീടുകളിലാണു ഐസൊലേഷനിൽ കഴിയുന്നത്. അവർക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുവെങ്കിൽ തൊട്ടടുത്ത കോവിഡ് ആശുപത്രിയിലേക്കു മാറ്റും. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തുന്നുണ്ടെന്നുറപ്പാക്കാൻ ഫീൽഡ് സ്റ്റാഫുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ താഴേത്തട്ടിൽ നിന്നു കോവിഡിനെ പൂർണമായി പിടികൂടാൻ കഴിയുന്ന അവസ്ഥയുണ്ടാകും. മരണം കുറയ്ക്കാനും ഇതു സഹായിക്കും.
∙ സ്വകാര്യ ആശുപത്രികളുടെ സഹകരണം ആവശ്യം
സ്വകാര്യ ആശുപത്രികൾ തുടക്കത്തിൽ നല്ല രീതിയിലാണു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ അടുത്ത നാളുകളിൽ ചില ആശുപത്രികളിൽ നിന്നു കോവിഡ് പോസിറ്റീവായവരെ ഡിസ്ചാർജ് ചെയ്ത് സർക്കാർ ആശുപത്രികളിലേക്കു പറഞ്ഞയയ്ക്കുന്ന പ്രവണത കാണുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഉള്ളിടത്തോളം കാലം അഡ്മിറ്റ് ചെയ്തു ചികിത്സ നൽകും. എന്നാൽ സാമ്പത്തികശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിലെത്തിയാൽ അവരെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികൾ തയാറാകണം.
കോവിഡ് ഇതര രോഗികളുടെ ചികിത്സയും തടസ്സപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളജുകൾ കോവിഡ് ചികിത്സയ്ക്കു കൂടുതൽ ഉപയോഗപ്പെടുത്തുമ്പോൾ താലൂക്ക് തല ആശുപത്രികൾ കോവിഡ് ഇതര ചികിത്സയ്ക്കു പ്രാപ്തമാക്കും. മുൻപ് കോവിഡിനായി താൽകാലിക നിയമനങ്ങൾ നടത്തിയിരുന്നു. കോവിഡ് കുറഞ്ഞപ്പോൾ അവർ പിരിഞ്ഞുപോയി. എന്നാൽ വീണ്ടും താൽകാലിക നിയമനം നടത്തുന്നതു സംബന്ധിച്ച സാധ്യത പ്രിൻസിപ്പൽ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആരായും.
English Summary: KK Shailaja statement on Covid spike