തുടരെ ആരോപണങ്ങള്‍, സംരക്ഷിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും; ഗത്യന്തരമില്ലാതെ കൈവിടല്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുടരെത്തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒടുവില്‍ ഗത്യന്തരമില്ലാതെ കെ.ടി. ജലീലിനെ കൈവിട്ടു. ഇ.പി. ജയരാജനു പോലും നല്‍കാതിരുന്ന പരിഗണന എന്തിനാണ് കെ.ടി. ജലീലിന് നല്‍കിയതെന്ന ചോദ്യം പാര്‍ട്ടി.... KT Jaleel, KT Jaleel nepotism, KT Jaleel latest news, KT Jaleel news, KT Jaleel malayalam news, Minister KT Jaleel
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുടരെത്തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒടുവില്‍ ഗത്യന്തരമില്ലാതെ കെ.ടി. ജലീലിനെ കൈവിട്ടു. ഇ.പി. ജയരാജനു പോലും നല്‍കാതിരുന്ന പരിഗണന എന്തിനാണ് കെ.ടി. ജലീലിന് നല്‍കിയതെന്ന ചോദ്യം പാര്‍ട്ടി.... KT Jaleel, KT Jaleel nepotism, KT Jaleel latest news, KT Jaleel news, KT Jaleel malayalam news, Minister KT Jaleel
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുടരെത്തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒടുവില്‍ ഗത്യന്തരമില്ലാതെ കെ.ടി. ജലീലിനെ കൈവിട്ടു. ഇ.പി. ജയരാജനു പോലും നല്‍കാതിരുന്ന പരിഗണന എന്തിനാണ് കെ.ടി. ജലീലിന് നല്‍കിയതെന്ന ചോദ്യം പാര്‍ട്ടി.... KT Jaleel, KT Jaleel nepotism, KT Jaleel latest news, KT Jaleel news, KT Jaleel malayalam news, Minister KT Jaleel
കോട്ടയം∙ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുടരെത്തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒടുവില്‍ ഗത്യന്തരമില്ലാതെ കെ.ടി. ജലീലിനെ കൈവിട്ടു. ഇ.പി. ജയരാജനു പോലും നല്‍കാതിരുന്ന പരിഗണന എന്തിനാണ് കെ.ടി. ജലീലിന് നല്‍കിയതെന്ന ചോദ്യം പാര്‍ട്ടി അണികളില്‍ പോലും ഉയര്‍ന്ന സമയമുണ്ടായി. ഒടുവില്‍ ലോകായുക്തയുടെ ഉത്തരവ്, കെ.ടി. ജലീലിനു വേണ്ടി തീര്‍ത്ത എല്ലാ സംരക്ഷണ മതിലുകളേയും തകര്‍ത്തു. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് രാജിയെങ്കിലും എല്ലാ വഴികളും അടഞ്ഞതിനൊടുവിലാണ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതെന്ന് വ്യക്തം.
വീഴ്ത്തിയ ബന്ധുനിയമനക്കുരുക്ക്
2016 മുതല്‍ ബന്ധുനിയമന വിവാദം ജലീലിനു പിന്നാലെയുണ്ടെങ്കിലും കാര്യമാക്കിയിരുന്നില്ല. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ പിതൃസഹോദര പുത്രന്‍ കെ.ടി. അദീബിനെ നിയമിച്ചതായി 2018 നവംബറിലാണ് ആരോപണമുയര്‍ന്നത്. 2013 ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ (മാര്‍ക്കറ്റിങ്, ഫിനാന്‍സ്) അല്ലെങ്കില്‍ സിഎ / സിഎസ് / ഐസിഡബ്ല്യുഎ ആണ്. 3 വര്‍ഷത്തെ ജോലിപരിചയവും വേണം. എന്നാല്‍, 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി.
ബന്ധുനിയമനത്തിന്റെ പേരില്‍ ഇ.പി. ജയരാജനെതിരെ ആരോപണമുയര്‍ന്നത് 2016 ലാണ്. ആ വര്‍ഷം നടന്ന ഇന്റര്‍വ്യൂവില്‍ അദീബ് പങ്കെടുത്തില്ല. പക്ഷേ, മന്ത്രി നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെക്രട്ടറി 2018 ഒക്ടോബര്‍ 8ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജരായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ഒരു വര്‍ഷത്തേക്കു നിയമിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡപ്യൂട്ടേഷനില്‍ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലക്ഷ്യമാക്കിയാണ് അദീബിനു നിയമനം നല്‍കിയതെന്നാണ് മന്ത്രി അന്നു പ്രതികരിച്ചത്. വിവാദങ്ങളെ തുടര്‍ന്ന് 2018 നവംബര്‍ 13ന് അദീബ് രാജി സമര്‍പ്പിച്ചു.
പിന്നാലെ കൂടി എന്‍ഐഎയും കസ്റ്റംസും
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും കെ.ടി. ജലീലിനെ ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം, റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. മതഗ്രന്ഥം വിതരണം ചെയ്തതിനു വിദേശസംഭാവന നിയന്ത്രണ ചട്ട (എഫ്‌സിആര്‍എ) ലംഘനത്തിനു കേസെടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിടിയിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ.ടി. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത്. മാധ്യമങ്ങളെ വെട്ടിച്ച് ചോദ്യം ചെയ്യലിന് കെ.ടി. ജലീല്‍ ഹാജരായതും വലിയവിവാദങ്ങള്‍ക്ക് വഴിവച്ചു.
വാരിക്കോരി മാർക്ക് ദാനം
എംജി യൂണിവേഴ്സിറ്റിയിലും ആരോഗ്യ സർവകലാശാലയിലും മാർക്ക് ദാനം നടത്തി വിദ്യാർഥികളെ വിജയിപ്പിച്ചതുമായി ബന്ധപ്പെട്ടും ജലീലിനെതിരെ ആരോപണമുയർന്നു. എംജി സർവകലാശാലയ്ക്കു പുറമേ ആരോഗ്യ സർവകലാശാലയിലും എംബിബിഎസ് പരീക്ഷയ്ക്കു മാർക്ക് ദാനത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്നായിരുന്നു ആരോപണം. എംജി സർവകലാശാല ബിടെക് സപ്ലിമെന്ററി പരീക്ഷയിൽ മോഡറേഷൻ അനുവദിച്ചതും മന്ത്രിയുടെ ഇടപെടലിലൂടെയായിരുന്നു എന്ന് ആക്ഷേപമുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സമാനമായ നടപടികളുണ്ടായി.
ഗവേഷണ ബിരുദത്തിലും വിവാദം
കെ.ടി.ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമല്ലെന്ന് ആരോപണമുയര്‍ന്നു. പ്രബന്ധത്തില്‍ അക്ഷരത്തെറ്റും വ്യാകരണപ്പിശകുമാണെന്നും ഗവേഷകന്റെ മൗലിക സംഭാവന ഇല്ലെന്നുമായിരുന്നു പരാതി. പ്രബന്ധങ്ങള്‍ പില്‍ക്കാലത്തു ഗവേഷണ വിദ്യാര്‍ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ തെറ്റ് ആവര്‍ത്തിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ സര്‍വകലാശാല നിബന്ധന വച്ചിരുന്നു. എന്നാല്‍ ജലീലിന്റെ പ്രബന്ധത്തില്‍ ഇതു പാലിച്ചിട്ടില്ലെന്നാണ് ആരോപണം. പരാതി പരിശോധിക്കാനോ പ്രബന്ധത്തിലെ തെറ്റുകള്‍ നീക്കാനോ സര്‍വകലാശാല തയാറായില്ലെന്നും ആരോപണമുയര്‍ന്നു. അതേ സമയം ബിരുദം നല്‍കിയത് ചട്ടപ്രകാരമാണെന്നറിയിച്ച് കേരള സര്‍വകലാശാല രംഗത്തെത്തി.
പിടിച്ചുനില്‍ക്കാനാകില്ല
ലോകായുക്ത നിയമത്തിലെ വകുപ്പു 14 പ്രകാരമാണു മന്ത്രി കെ.ടി. ജലീലിനെതിരായ ഉത്തരവ്. സ്വജനപക്ഷപാതം കാണിച്ച മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന ഉത്തരവു നടപ്പിലാക്കാന്‍ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അക്കാര്യം ചട്ടം 12 (3) പ്രകാരം മുഖ്യമന്ത്രിയെ അറിയിക്കാനും ഉത്തരവിട്ടു. കാവല്‍ മന്ത്രിസഭയാണെങ്കില്‍ കൂടി വിധി നടപ്പാക്കേണ്ടതാണ്. അതുകൊണ്ട് രാജിവയ്ക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും കെ.ടി. ജലീലിനു മുന്നിലുണ്ടായിരുന്നില്ല.
Content Highlights: Lokayukta order: KT Jaleel resigns