കൊച്ചി∙ പൈലറ്റാണെന്ന് അവകാശപ്പെട്ട് വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി | arrested | marriage fraud case | marriage fraud | Kozhencherry | Arrest | tiju george thomas | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പൈലറ്റാണെന്ന് അവകാശപ്പെട്ട് വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര ചെറുതോട്ടത്തിൽമലയിൽ ടിജു ജോർജ് തോമസിനെയാണ് പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽ ടിജു ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തിയായിരുന്നു അറസ്റ്റ്.

ഭാര്യ മരിച്ചു പോയെന്നും രണ്ടാം വിവാഹത്തിനു താൽപര്യമുണ്ടെന്നുമാണ് ഇയാൾ വിവാഹം ആലോചിച്ച തൃശൂർ സ്വദേശിനിയായ പെൺകുട്ടിയോടു പറഞ്ഞത്. ഇൻഡിഗോ, എയർ ഏഷ്യ എയർലൈനുകളിൽ താൻ പൈലറ്റായിരുന്നെന്നും കാനഡ മൈഗ്രൈഷനുള്ള ശ്രമത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അടുപ്പം സ്ഥാപിച്ചത്. സുഹൃത്തിന്റെ യൂണിഫോം ധരിച്ച് എടുത്ത ഫോട്ടോയും വിശ്വാസ്യതയ്ക്കായി കാണിച്ചു. വീട്ടിൽ പെണ്ണു കാണൽ ചടങ്ങു നടത്തുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്ത ശേഷം പലപ്പോഴായി ആവശ്യങ്ങൾ പറഞ്ഞ് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

ടിജു ജോർജ് തോമസിനെ അറസ്റ്റ് ചെയ്തപ്പോൾ
ADVERTISEMENT

ഇതിനിടെ ബർത്ത്ഡേ പാർട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോർട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഒരു തവണ കാറിന്റെ ഡോർ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നുമാണ് പെൺകുട്ടിയുടെ പരാതി.

ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി 17 പെൺകുട്ടികളിൽനിന്ന് പണം തട്ടിയ കേസിൽ 2013ൽ മലേഷ്യയിൽനിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിനി ഇയാൾക്കെതിരെ നൽകിയ സമാന തട്ടിപ്പു കേസിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

ടിജു ജോർജ് തോമസിനെ അറസ്റ്റ് ചെയ്തപ്പോൾ
ADVERTISEMENT

എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ മേൽ നോട്ടത്തിൽ എറണാകുളം അസി. കമ്മിഷണർ ബി.ഗോപകുമാർ, പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ എം.ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പരാതി ലഭിച്ചതോടെ സംസ്ഥാനം വിട്ട പ്രതിക്കായി ബെംഗളൂരുവിൽ ഉൾപ്പടെ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്.

English Summary: Man arrested in marriage fraud case