രാജസ്ഥാനിലെ നഗരങ്ങളിൽ രാത്രി കർഫ്യൂ; കടകൾ വൈകിട്ട് 5 വരെ മാത്രം
Mail This Article
ജയ്പുർ∙ കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. വെള്ളിയാഴ്ച മുതൽ ഈ മാസം അവസാനം വരെ നിയന്ത്രണമുണ്ടാകും. എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കാവൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂർണമായും അടച്ചിടണം. പൊതുച്ചടങ്ങുകളും സംഘടിപ്പിക്കാൻ പാടില്ല. വിവാഹച്ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.
ചൊവ്വാഴ്ച ആറായിരത്തിലധികം പേർക്കാണ് രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പുരിൽ മാത്രം 1325 പേർക്ക് പുതുതായി രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് മുകളിലാണ്. രാജസ്ഥാനിൽ ഇതുവരെ മൂവായിരത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
English Summary: Rajasthan Announces 6 pm To 6 am Curfew In All Cities