പാലക്കാട് ∙ വേ‍ാട്ടെണ്ണലിന് മേശകളുടെ എണ്ണം ഇരട്ടിയാകുമെന്നത് കൂടാതെ അതിവേഗം ഫലമറിയിച്ചിരുന്ന ട്രെൻഡിനു പകരം കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റെ‍ എൻകേ‍ാർ പേ‍ാർട്ടലിലൂടെയായിരിക്കും ഇത്തവണ.... Elections2021, Trend website, encore portal, Kerala assembly election results, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വേ‍ാട്ടെണ്ണലിന് മേശകളുടെ എണ്ണം ഇരട്ടിയാകുമെന്നത് കൂടാതെ അതിവേഗം ഫലമറിയിച്ചിരുന്ന ട്രെൻഡിനു പകരം  കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റെ‍ എൻകേ‍ാർ പേ‍ാർട്ടലിലൂടെയായിരിക്കും ഇത്തവണ ഫലമറിയുക. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ സംസ്ഥാനത്തിനുവേണ്ടി തയാറാക്കിയ ട്രെൻഡ് പേ‍ാർട്ടൽ 1999 മുതലാണ്, ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന മിനിറ്റുകളിൽ ഫലം അതിവേഗം ജനത്തെ അറിയിക്കാൻ തുടങ്ങിയത്.

ഒരു വേ‍ാട്ടിങ് മെഷീനിലെ വേ‍ാട്ടെണ്ണികഴിയുമ്പേ‍ാൾതന്നെ അതിന്റെ ഫലം ട്രെൻഡ് സൈറ്റിലേക്ക് അപ് ലേ‍ാഡ് ചെയ്യുന്നതായിരുന്നു സംവിധാനം. അതുകെ‍ാണ്ടാണു രാവിലെ എട്ടിന് വേ‍ാട്ടെണ്ണൽ തുടങ്ങിയാൽ 8.15 ഒ‍ാടെ ആദ്യ ഫലം ലഭിച്ചുവന്നത്. ട്രെൻഡിനെ‍ാപ്പം എൻകേ‍ാറിലേക്കും നിലവിൽ ഫലം നൽകുന്നുണ്ടെങ്കിലും അത് കേന്ദ്രകമ്മിഷന്റെ ആവശ്യത്തിനുമാത്രം ഉപയേ‍ാഗിക്കുന്ന രീതിയായിരുന്നു ഇതുവരെ. എന്നാൽ ഇത്തവണ മുതൽ ഫലം അറിയിക്കാൻ കമ്മിഷന്റെ പെ‍ാതുവായ പേ‍ാർട്ടൽ ഉപയേ‍ാഗിച്ചാൽ  മതിയെന്നാണ് തീരുമാനം. ഒരു കാര്യത്തിന് രണ്ടു പേ‍ാർട്ടലുകൾ വേണ്ടെന്നാണ് കമ്മിഷന്റെ നിർദ്ദേശം.

ADVERTISEMENT

വേട്ടെണ്ണുമ്പേ‍‍ാൾതന്നെ കമ്മിഷന്റെ result.eci.gov.in എന്ന ലിങ്കിലൂടെ ഫലം പുറത്തുവരും. എണ്ണൽ ഒരു റൗണ്ട് പൂർത്തിയായാൽ എൻകേ‍ാർ വെബ്സൈറ്റിലൂടെ ഫലം ജനത്തിന് അറിയാനാകും. ബൂത്തുകളുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തവണ വേ‍ാട്ടണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ മേശ സ്ഥാപിക്കുന്നത്. ഇതുവരെ ഒരു മേശയിൽ ഒരേസമയം 14 ബൂത്തുകളിലെ വേ‍ാട്ടാണ് ഒരിടത്ത് എണ്ണിയിരുന്നതെങ്കിൽ ഇത്തവണ അത് 28 ബൂത്തായി വർധിക്കും. ഒരു കേന്ദ്രത്തിൽ നാല് ഹാളുകളിലായാണ് വേ‍ാട്ടെണ്ണുന്നത്. ഒരിടത്ത് 7 മേശകളുണ്ടാകും.

കേ‍ാവിഡ് വ്യാപന രൂക്ഷമായതിനാൽ കർശന നിയന്ത്രണങ്ങളേ‍ാടെയായിരിക്കും ജീവനക്കാരെ നിയമിക്കുക. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആരേ‍ാഗ്യവകുപ്പുമായി ആലേ‍ാചിച്ച് അടുത്തയാഴ്ച കമ്മിഷൻ തീരുമാനിക്കും. കേ‍ാവിഡ് വ്യാപന നിയന്ത്രണങ്ങളേ‍ാടെ  ബിഹാറിൽ സ്വീകരിച്ച ‍വേ‍ാട്ടണ്ണൽ രീതി ഇവിടെയും നടപ്പാക്കാനാണ് ധാരണ. ഒരു മേശയിലെ എണ്ണൽ പൂർത്തിയായാൽ ഫലം എൻകേ‍ാറിലേക്കു ലഭിക്കും.

ADVERTISEMENT

കമ്മിഷന്റെ വെബ്സൈറ്റിൽ, എണ്ണൽ കേന്ദ്രത്തിൽ നിന്ന് നേരിട്ട് ഫലം അപ് ലേ‍ാഡ് ചെയ്യുന്നവിധത്തിലാണ് പ്രവർത്തന രീതി. സാങ്കേതിക തടസങ്ങളെ‍ാന്നുമില്ലാതെ എട്ടുമണിക്ക് വേ‍ാട്ടെണ്ണിതുടങ്ങിയാൽ ആദ്യത്തെ ഒരു മണിക്കൂറേ‍ാടെ ഒരു മണ്ഡലത്തിലെ പകുതി ബൂത്തുകളിലെ വേട്ടെണ്ണാൻ കഴിയുമെന്ന്  അധികൃതർ പറഞ്ഞു.

ഉപവരണാധികാരികൾക്കാണ് എണ്ണലിന്റെയും അനുബന്ധ നടപടികളുടെയും ചുമതല. നിലവിൽ മണ്ഡലത്തിന് ഒരു വരണാധികാരിയാണുള്ളതെങ്കിൽ വേ‍ാട്ടെണ്ണലിനായി  രണ്ടുപേരെകൂടി നിയമിക്കും.  ഒരു മണ്ഡലത്തിൽ ശരാശരി 800 ബൂത്തുകളുണ്ട്.

ADVERTISEMENT

അതേസമയം തപാൽവേ‍ാട്ടുകൾ പൂർണമായും വരണാധികാരിയുടെ(ആർഒ) നിയന്ത്രണത്തിലായിരിക്കും. തപാൽവേ‍ാട്ട് ബാലറ്റ് വിതരണം ഇത്തവണ വിവാദമായതിനാൽ കൂടുതൽ ജാഗ്രതയേ‍ാടെയാണ് അവ എണ്ണുക. മേയ് രണ്ടിന് വോെട്ടണ്ണൽ ആരംഭിക്കുന്നസമയം വരെ തപാൽവേ‍ാട്ടു സ്വീകരിക്കും. എന്നാൽ ഇവയുടെ നടപടിക്രമങ്ങൾ മെഷീൻ വേ‍ാട്ടുകളുടെ എണ്ണത്തെ ബാധിക്കില്ല.

English Summary: No 'Trend' this time, ‘Encore’ to publish assembly poll results