മൊബൈൽ, ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്‌യെ (Huawei) പിടിച്ചു കെട്ടാനുള്ള യുഎസ് ശ്രമത്തിനിടെ ബലിയാടുകളാക്കപ്പെട്ട ‘2 മൈക്കലുമാർ’ ചൈനീസ് തടവറയിലായിട്ടു രണ്ടേകാൽ വർഷം. 2018 ഡിസംബർ പത്തിനാണ്.... Huawei Spying in US . China Canada Dispute

മൊബൈൽ, ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്‌യെ (Huawei) പിടിച്ചു കെട്ടാനുള്ള യുഎസ് ശ്രമത്തിനിടെ ബലിയാടുകളാക്കപ്പെട്ട ‘2 മൈക്കലുമാർ’ ചൈനീസ് തടവറയിലായിട്ടു രണ്ടേകാൽ വർഷം. 2018 ഡിസംബർ പത്തിനാണ്.... Huawei Spying in US . China Canada Dispute

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ, ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്‌യെ (Huawei) പിടിച്ചു കെട്ടാനുള്ള യുഎസ് ശ്രമത്തിനിടെ ബലിയാടുകളാക്കപ്പെട്ട ‘2 മൈക്കലുമാർ’ ചൈനീസ് തടവറയിലായിട്ടു രണ്ടേകാൽ വർഷം. 2018 ഡിസംബർ പത്തിനാണ്.... Huawei Spying in US . China Canada Dispute

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ, ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്‌യെ (Huawei) പിടിച്ചു കെട്ടാനുള്ള യുഎസ് ശ്രമത്തിനിടെ ബലിയാടുകളാക്കപ്പെട്ട ‘2 മൈക്കലുമാർ’ ചൈനീസ് തടവറയിലായിട്ടു രണ്ടേകാൽ വർഷം. 2018 ഡിസംബർ പത്തിനാണ് കാനഡ സ്വദേശികളായ മൈക്കൽ സ്പേവർ (45), മൈക്കൽ കോവ്‌റിഗ് (49) എന്നിവർ ചൈനയിൽ അറസ്റ്റിലായത്. വാവെയ്‌ സ്ഥാപകൻ റൻ ഴെങ്ഫൈയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ മെങ് വാൻഷു(48)വിനെ കാനഡ അറസ്റ്റ് ചെയ്തു കൃത്യം പത്താം ദിവസമായിരുന്നു ഇരുവരുടെയും അറസ്റ്റ്. പ്രതികാര അറസ്റ്റല്ല എന്ന് ചൈന അവകാശപ്പെടുന്നെങ്കിലും ലോകം വിശ്വസിക്കുന്നതു മറിച്ചാണ്. 

വിദേശരാജ്യത്തു സ്വന്തം പൗരന്മാർക്കെതിരെ നടപടി ഒഴിവാക്കാൻ ആ രാജ്യക്കാരെ തടവിലാക്കുന്ന ‘ബന്ദി നയതന്ത്രം’ ചൈന ഇതാദ്യമല്ലതാനും പരീക്ഷിക്കുന്നത്. ‘2 മൈക്കലുമാർ’ എന്നു ലോകം വിളിക്കുന്ന ഇരുവരും അന്നു മുതൽ പുറംലോകവുമായി ബന്ധമില്ലാതെ ചൈനയിലെ തടവറയിലാണ്. ചാരവൃത്തിയാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. അതിനാൽതന്നെ മറ്റു തടവുകാർക്കുള്ള അവകാശങ്ങളൊന്നും ഇവർക്കില്ല. 2021 മാർച്ച് 19നും 23നുമായി 2 പേരുടെയും രഹസ്യവിചാരണ ചൈന പൂർത്തിയാക്കിയിരുന്നു. എന്നാൽ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. പകരം ഉചിതമായ സമയത്ത് വിധി പ്രഖ്യാപിക്കുന്നമെന്നു മാത്രമായിരുന്നു കോടതിയുടെ ഒറ്റവരി അറിയിപ്പ്.

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ പശ്ചാത്തലത്തിൽ മൈക്കൽ സ്പേവറിന്റെയും മൈക്കൽ കോവ്‌റിഗിന്റെയും ചിത്രങ്ങൾ (Photo: Manuel Balce CENATA / POOL / AFP)
ADVERTISEMENT

വെട്ടിൽവീണ് കാനഡ

മെങ്ങിനെ വിട്ടു നൽകണമെന്ന യുഎസിന്റെ അപേക്ഷയിൽ കാനഡ കോടതിയിലെ നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ മാസം തന്നെ കേസിൽ തീരുമാനമുണ്ടാകും. ഈ വിധിയെ ആശ്രയിച്ചാകും 2 മൈക്കലുമാരുടെയും ഭാവി എന്നാണു വിലയിരുത്തൽ. കടുത്ത ചൈനാ വിരുദ്ധനായ ഡോണൾഡ് ട്രംപ് മാറി, ജോ ബൈഡൻ യുഎസ് പ്രസിഡന്റായി എത്തിയത് ചൈനയുടെ നിലപാടു മാർദവപ്പെടുത്തുമെന്ന വാദവുമുണ്ട്. യുഎസ് നിർദേശപ്രകാരം മെങ്ങിനെ അറസ്റ്റ് ചെയ്ത കാനഡ, ഇതിന്റെ പേരിൽ വെട്ടിൽ വീണ അവസ്ഥയിലാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ഇതൊരു രാഷ്ട്രീയ അഗ്നിപരീക്ഷയാണ്. ഇരുപൗരന്മാരുടെയും മോചനത്തിന് കാനഡ നടത്തുന്ന ശ്രമങ്ങൾ വിജയം കാണാത്തതിൽ രാജ്യത്തു പ്രതിഷേധമുണ്ട്.

ഇതിനിടെ, കാനഡയിൽനിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിച്ചതുൾപ്പെടെ ചൈന നടത്തുന്ന നീക്കങ്ങൾ വാണിജ്യരംഗത്തും കാനഡയ്ക്കു തലവേദനയുണ്ടാക്കുന്നു. എന്തായാലും, ചൈനയോടു കളിക്കാൻ പതിവു നയതന്ത്രം പോരായെന്നു കാനഡ മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനിടെ, ബൈഡൻ ഭരണകൂടവും മൈക്കലുമാരുടെ മോചനത്തിനു ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അലാസ്കയിൽ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ മെങ്ങിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാതെ ചൈന അയയില്ല എന്നാണു സൂചന.

വാൻകൂവർ ഫ്രീഡം ആൻഡ് ഡമോക്രസി ഫോർ ചൈനയുടെ പ്രവർത്തകർ രണ്ട് മൈക്കൽമാരുടെ ചിത്രങ്ങളുമായി കോടതിക്കു മുന്നിൽ പ്രതിഷേധത്തിൽ (Photo: Jason Redmond / AF)

മൈക്കൽ സ്പേവർ (45)

ADVERTISEMENT

ഒരു പതിറ്റാണ്ടിലേറെയായി ഉത്തര കൊറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംരംഭകനായ സ്പേവർ ഉത്തര കൊറിയ അതിർത്തിയോടു ചേർന്നുള്ള ചൈനയിലെ ഡാൻഡോങ്ങിൽനിന്നാണ് അറസ്റ്റിലാകുന്നത്. കൊറിയൻ ഭാഷ അറിയാവുന്ന സ്പേവറിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായും അടുപ്പമുണ്ട്. കിമ്മിനെ സന്ദർശിച്ചിട്ടുള്ള ചുരുക്കം വിദേശികളിൽ ഒരാൾ കൂടിയാണ്. സ്പേവറും കിമ്മും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയയിലെ തുറമുഖ നഗരമായ വാൻഡാൻ വികസിപ്പിക്കാനുള്ള കിമ്മിന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുമുണ്ട്. ഉത്തര കൊറിയയിൽ നിക്ഷേപം, വിനോദ സഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ‘പെയ്ക്തു കൾചറൽ എക്സ്ചേഞ്ച് ’ ഡയറക്ടറാണ്.

മൈക്കൽ കോവ്‌റിഗ് (49)

ഐക്യരാഷ്ട്ര സംഘടനയിൽ കാനഡയുടെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് കോവ്‌റിഗ്. 2016ൽ ജസ്റ്റിൻ ട്രൂഡോ ഹോങ്കോങ് സന്ദർശിച്ചപ്പോൾ അതിന്റെ ഒരുക്കങ്ങളിൽ പങ്കാളിയായി. അവധിയെടുത്ത് വാഷിങ്ടൻ കേന്ദ്രമായുള്ള ഇന്റർനാഷനൽ ക്രൈസിസ് ഗ്രൂപ്പിനു വേണ്ടി ഹോങ്കോങ്ങിലും ബെയ്ജിങ്ങിലുമായി പ്രവർത്തിച്ചു വരുമ്പോഴാണ് അറസ്റ്റ്. അവധിയിലായതിനാൽ നയതന്ത്ര പരിരക്ഷ ഉണ്ടായില്ല. ഭാര്യ വിന നജീബുല്ലയുമായി അറസ്റ്റിനു മുൻപ് വേർപിരിഞ്ഞിരുന്നെങ്കിലും മൈക്കലിന്റെ മോചനത്തിനായുള്ള പോരാട്ടത്തിനു നേതൃത്വം നൽകുന്നത് വിനയാണിപ്പോൾ.

വാൻകൂവറിലെ വസതിയിൽനിന്നു പുറത്തുവരുന്ന മെങ് (Don MacKinnon / AFP)

മൈക്കലുമാർ ജയിലിൽ; മെങ് സ്വന്തം വീട്ടിൽ

ADVERTISEMENT

ഇരുവരെയും ഒറ്റയ്ക്കൊറ്റയ്ക്കാണു ജയിൽ സെല്ലിൽ പാർപ്പിച്ചിട്ടുള്ളത്. മുറിയിൽ 24 മണിക്കൂറും വെളിച്ചം, പക്ഷേ നിയന്ത്രണങ്ങൾ ഇരുട്ടറയിലെ ജീവിതത്തിനു തുല്യം. ഇടയ്ക്കിടെ ചോദ്യം ചെയ്യൽ. മാസങ്ങൾ കൂടുമ്പോൾ ഇവരെ സന്ദർശിക്കാൻ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി നൽകാറുണ്ടെങ്കിലും അവരുടെ കുടുംബവുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടില്ല. ചൈനാ സർക്കാർ നൽകിയ അഭിഭാഷകനാണു കേസ് നോക്കുന്നത്. മറ്റ് അഭിഭാഷകരെ നിയോഗിക്കാനുള്ള ശ്രമം അനുവദിച്ചില്ല. ഇടുങ്ങിയ സെല്ലിൽ പുസ്തകം വായിച്ചും സെല്ലിനു ചുറ്റും നടന്നുമാണു വിരസത അകറ്റുന്നത്. കോവിഡ് കാലത്ത് 10 മാസം നയതന്ത്ര ഉദ്യോഗസ്ഥർക്കും സന്ദർശന അനുമതി നൽകിയില്ല.

ഇതേ സമയം കാനഡ അറസ്റ്റ് ചെയ്ത മെങ്ങിന് ഇത്തരം പീഡനങ്ങളൊന്നുമില്ല. കേസിൽ ജാമ്യം ലഭിച്ച മെങ്ങിന്റെ താമസം വാൻകൂവറിലെ സ്വന്തം ആഡംബര വസതിയിൽ. ഷോപ്പിങ്ങിന് ഉൾപ്പെടെ എവിടെയും പോകാം. രാജ്യം വിട്ടുപോകാൻ അനുമതിയില്ലെന്നു മാത്രം. മെങ്ങിനെ സന്ദർശിക്കാൻ കുടുംബത്തിന് വീസ അനുവദിച്ചിട്ടുണ്ട്.  യുഎസിലും കാനഡയിലുമുള്ള കേസുകൾ വാദിക്കുന്നത് അഭിഭാഷകരുടെ വൻ സംഘമാണ്.

മെങ്ങിന്റെ വിചാരണ വാൻകൂവറിലെ കോടതിയിൽ നടക്കുന്നത് ചിത്രകാരന്റെ ഭാവനയിൽ(Don MacKinnon / Jane Wolsak / AFP)

ഇരുമ്പു മറയ്ക്കുള്ളിൽ രഹസ്യ വിചാരണ

2020 ജൂൺ 19നാണ് ഇരുവർക്കുമെതിരെ കുറ്റപത്രം ചൈന ഔദ്യോഗികമായി സമർപ്പിച്ചത്. ദേശീയ രഹസ്യങ്ങൾ ചോർത്തിയെന്നും ഇവ രാജ്യത്തിനു പുറത്തുള്ളവർക്കു കൈമാറിയെന്നുമാണു കുറ്റപത്രത്തിലുള്ളത്. സ്പേവർ ചോർത്തിയ രഹസ്യങ്ങൾ കോവ്‌റിഗ് വഴിയാണു രാജ്യത്തിനു പുറത്തെത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ മാസം ഇരുവരുടെയും വിചാരണ നടന്നപ്പോൾ, യുഎസ്, യുകെ ഉൾപ്പെടെയുള്ള 24 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ കോടതിക്കു മുന്നിലെത്തിയിരുന്നു. എന്നാൽ അവരെ കോടതിക്കുള്ളിൽ പ്രവേശിപ്പിച്ചില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കിയോ എന്നു പോലും നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഉറപ്പില്ല. പ്രതികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചോ, എന്തെങ്കിലും തെളിവുകൾ ഹാജരാക്കിയോ എന്നതുൾപ്പെടെ ഒരു കാര്യവും പുറംലോകത്തിന് അറിയില്ല.

വാവെയ്: യുഎസിന്റെ കണ്ണിലെ കരട്

ഇറാനെതിരെയുള്ള യുഎസിന്റെ ഉപരോധം ലംഘിച്ച്, യുഎസിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഇറാനിലേക്കു കയറ്റി അയച്ചെന്ന കുറ്റത്തിലാണ് മെങ്ങിനെതിരെ ന്യൂയോർക്ക് കോടതി 2018 ഓഗസ്റ്റിൽ വാറന്റ് പുറത്തിറക്കിയത്. തുടർന്നാണ് ഡിസംബർ ഒന്നിന് വാൻകൂവർ വിമാനത്താവളത്തിൽ വച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് മെങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. അമേരിക്കൻ ടെലികമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളും വ്യാപാര രഹസ്യങ്ങളും മോഷ്ടിച്ചെന്നത് ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ വാവെയ്ക്കെതിരെ യുഎസ് നിരത്തിയിട്ടുണ്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള കമ്പനിയായ വാവെയ്, അവരുടെ നെറ്റ്‌വർക് ഉപകരണങ്ങൾ ചാരവൃത്തിക്ക് ഉപയോഗിച്ചേക്കാമെന്ന സംശയമാണു യുഎസ് നടപടിക്കു പിന്നിൽ.

English Summary: Two Michaels and Still Continuing Battle Between China and Canada