ന്യൂഡൽഹി∙ ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി... Shashi Tharoor,US Navy Could Have Avoided "Thumbing Its Nose" At India, US Navy, Indian Navy, India's exclusive economic zone, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. യുഎസ് നടപടിയിൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമില്ലെങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. രാജ്യാന്തര നിയമങ്ങൾ കാറ്റിൽ പറത്തിയെന്നല്ല മറിച്ച് ഇന്ത്യയുടെ വികാരങ്ങളെ മാനിക്കാത്തതിനാലാണ് യുഎസ് പ്രതിക്കൂട്ടിലാകുന്നതെന്നും തരൂർ കുറിച്ചു. ദക്ഷിണ ചൈനാ കടലില്‍ യുഎസ് സേന നടത്താറുള്ള കപ്പല്‍ വിന്യാസത്തിനു സമാനമാണ് ലക്ഷദ്വീപിലെ യുഎസിന്റെ സ്വതന്ത്ര കപ്പല്‍ വിന്യാസമെന്നും ശശി തരൂർ എംപി പറയുന്നു. 

ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ അനുവാദമില്ലാതെ നടത്തിയ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസത്തിനെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രസ്താവന. യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കപ്പൽ വിന്യാസം നടത്തിയത്.

ADVERTISEMENT

ഇന്ത്യയുടെ കടൽ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യുഎസ് നടപടി. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യൻ പരിധിക്കുള്ളിൽ കയറിയതെന്ന് യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. 

ഇതിനു മുൻപും യുഎസ് ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നുമായിരുന്നു യുഎസിന്റെ നിലപാട്. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ദക്ഷിണ ചൈനാ കടലിടുക്കിൽ ചൈനയുടെ കടന്നുകയറ്റം ഉൾപ്പെടെ എതിർക്കുന്ന യുഎസിന്റെ നടപടി ഇന്ത്യയെ ഞെട്ടിച്ചു. 

ADVERTISEMENT

English Summary: US Navy Could Have Avoided "Thumbing Its Nose" At India: Shashi Tharoor