ADVERTISEMENT

മധുര∙ അംബേദ്കർ പ്രതിമയിൽ മാലയിട്ട് ആദരമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും പ്രവർത്തകരെയും തല്ലിയോടിച്ച് വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവര്‍ത്തകര്‍. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണിത്. മധുരയിൽ അംബേദ്കർ പ്രതിമയിൽ ആദരമർപ്പിക്കാൻ എത്തിയപ്പോഴാണ് ബിജെപി നേതാക്കൾക്ക് മർദനമേറ്റത്. 

ബിജെപി നേതാക്കളെ അംബേദ്കർ പ്രതിമയിൽ മാലയിടാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു വിസികെ പ്രവർത്തകർ. പിന്മാറാതെ ബിജെപിയും നിലയുറപ്പിച്ചതോടെയാണ് പ്രശ്നം സംഘർഷത്തിലേക്ക് എത്തിയത്. സ്ത്രീകൾ അടക്കമുള്ള സംഘമാണ് തടയാനായി എത്തിയത്.

English Summary: VCK-BJP clash in Madurai 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com