ന്യൂഡൽഹി∙ രാജ്യത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ അസം മോഡൽ പരീക്ഷണം മറ്റിടങ്ങളിലും ആവർത്തിക്കാൻ കോൺഗ്രസ്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് ഭരണം പിടിക്കാൻ സാധിച്ചാൽ, അടുത്ത വർഷം യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭാ ....| Bhupesh Bhagal | Assam | Congress | Manorama News

ന്യൂഡൽഹി∙ രാജ്യത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ അസം മോഡൽ പരീക്ഷണം മറ്റിടങ്ങളിലും ആവർത്തിക്കാൻ കോൺഗ്രസ്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് ഭരണം പിടിക്കാൻ സാധിച്ചാൽ, അടുത്ത വർഷം യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭാ ....| Bhupesh Bhagal | Assam | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ അസം മോഡൽ പരീക്ഷണം മറ്റിടങ്ങളിലും ആവർത്തിക്കാൻ കോൺഗ്രസ്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് ഭരണം പിടിക്കാൻ സാധിച്ചാൽ, അടുത്ത വർഷം യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭാ ....| Bhupesh Bhagal | Assam | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ അസം മോഡൽ പരീക്ഷണം മറ്റിടങ്ങളിലും ആവർത്തിക്കാൻ കോൺഗ്രസ്. അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് ഭരണം പിടിക്കാൻ സാധിച്ചാൽ, അടുത്ത വർഷം യുപിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അസമിലെ രാഷ്ട്രീയ പരീക്ഷണം കോൺഗ്രസ് ആവർത്തിക്കും.

അസമിൽ ജയം ഏറെക്കുറെ അസാധ്യമാണെന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അവിടെ നിന്നാണ് ഇപ്പോൾ ജയപ്രതീക്ഷയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നത്. അതിന് കോൺഗ്രസ് നന്ദി പറയുന്നതു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനോടാണ്.

ADVERTISEMENT

അസമിൽ കോൺഗ്രസിന് ഊർജം പകർന്ന ഘടങ്ങൾ ഇവ:

ഛത്തീസ്ഗഡ് ടീം

തിരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല ബാഗലിനു നൽകാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമാണ് അസമിൽ പാർട്ടിയുടെ ഉണർവിനു വഴിയൊരുക്കിയത്. അതുവരെ ബിജെപിയേക്കാൾ ബഹുദൂരം പിന്നിലായിരുന്ന കോൺഗ്രസിന്റെ സംഘടനാ സംവിധാനം, ബാഗലിന്റെ വരവോടെ സജീവമായി. ബാഗൽ തനിച്ചല്ല അസമിലേക്കെത്തിയത്; എഴുന്നൂറിലധികം പേരടങ്ങുന്ന സംഘവും ഒപ്പമുണ്ടായിരുന്നു. 2018 ൽ ഛത്തീസ്ഗഡിൽ ഭരണം പിടിക്കാൻ കോൺഗ്രസിനായി അക്ഷീണം പ്രവർത്തിച്ച സംഘമായിരുന്നു അത്. തന്റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് വിനോദ് വർമ, മാധ്യമ ഉപദേഷ്ടാവ് രുചിർ ഗാർഗ് തുടങ്ങിയവരെയും ബാഗൽ അസമിലെത്തിച്ചു. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ കോൺഗ്രസ് ആസ്ഥാനത്തോടു ചേർന്നുള്ള ഹോട്ടൽ ഛത്തീസ്ഗഡ് ടീം തങ്ങളുടെ ആസ്ഥാനമാക്കി.

അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭൂപേഷ് ബാഗൽ

ജനുവരി അവസാനത്തോടെ അസമിലെത്തിയ ബാഗലും സംഘവും 115 മണ്ഡലങ്ങളിലെ ബൂത്ത് പ്രവർത്തകർക്കു പരിശീലനം നൽകി. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളിലൂന്നിയുള്ള പരിശീലനം പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു. ബൂത്ത് തല പ്രവർത്തനമാണ് ഏതു തിരഞ്ഞെടുപ്പു വിജയത്തിന്റെയും അടിത്തറയെന്ന അടിസ്ഥാന പാഠം ബാഗൽ പ്രവർത്തകരിലേക്കു പകർന്നു. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിനായി ഒാരോ ബൂത്തിലും നൂറിലധികം പ്രവർത്തകരെ അദ്ദേഹം സജ്ജരാക്കി.

ADVERTISEMENT

പോസിറ്റീവ് പ്രചാരണം

ബിജെപിയുടെ ഭരണത്തിലെ കുറവുകൾ നിരത്തിയുള്ള പ്രചാരണത്തിനു പകരം കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങൾക്കു ലഭിക്കുന്ന ഗുണഫലങ്ങളിൽ ഊന്നിയുള്ള പ്രചാരണത്തിനാവണം മുൻഗണനയെന്നു ബാഗൽ നിർദേശിച്ചു. ബിജെപിയെ കുറ്റപ്പെടുത്തുന്ന നെഗറ്റീവ് പ്രചാരണത്തിനു പകരം തങ്ങളുടെ നേട്ടങ്ങൾ വിവരിക്കുന്ന പോസിറ്റീവ് പ്രചാരണത്തിലേക്ക് അസമിൽ കോൺഗ്രസ് ചുവടുമാറ്റി.

തങ്ങൾ അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ചു പറഞ്ഞു. പൗരത്വ നിയമ വിഷയത്തിൽ ബിജെപിയുടെ മൗനം പരമാവധി മുതലാക്കിയ കോൺഗ്രസ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അണിനിരത്തുകയും നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് ജനങ്ങൾക്കു നൽകുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്ത തോട്ടം മേഖലകളിലേക്കു പ്രിയങ്കയെ എത്തിക്കാനും ബാഗൽ മുൻകയ്യെടുത്തു. അവിടെ പ്രിയങ്ക നടത്തിയ സജീവ പ്രചാരണം ഗുണം ചെയ്യുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

ടീം ഗെയിം

ADVERTISEMENT

സംസ്ഥാനത്ത് കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവ് തരുൺ ഗൊഗോയിയുടെ നിര്യാണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി. ഗൊഗോയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ മകൻ ഗൗരവ് ഗൊഗോയ് അടക്കമുള്ള ഒരുപിടി നേതാക്കൾ രംഗത്തിറങ്ങിയതോടെ, കോൺഗ്രസ് ദേശീയ നേതൃത്വം അപകടം മണത്തു. നേതൃസ്ഥാനത്തേക്കുള്ള അടിപിടി, സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചയ്ക്കു വഴിയൊരുക്കുമെന്നു മനസ്സിലാക്കിയ ബാഗൽ, അതിനു തടയിടാൻ കരുക്കൾ നീക്കി.

അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ഭൂപേഷ് ബാഗൽ

ഗൗരവ്, മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, മുൻ പ്രതിപക്ഷ നേതാവ് ദേബബ്രത സയ്കിയ എംഎൽഎ, പ്രചാരണ സമിതി അധ്യക്ഷൻ പ്രദ്യുത് ബൊർദൊലോയ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ബാഗൽ, നേതൃസ്ഥാനത്തേക്കുള്ള അവകാശവാദങ്ങൾ തൽക്കാലം ഉപേക്ഷിക്കണമെന്നു നിർദേശിച്ചു. മോദിയെയും സംഘത്തെയും വീഴ്ത്താൻ ഒറ്റക്കെട്ടായി നിൽക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിജയമാണു പ്രധാനമെന്നും നേതാവാരെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നുമുള്ള ബാഗലിന്റെ നിർദേശത്തിനു സംസ്ഥാന നേതൃത്വം ഒടുവിൽ വഴങ്ങി. എല്ലാവരെയും കോർത്തിണക്കിയുള്ള ‘ടീം ഗെയിം’ എന്ന ആശയം ബാഗൽ അസമിൽ നടപ്പാക്കി. പരസ്പരമുള്ള മത്സരം മാറ്റിവച്ച് നേതാക്കൾ ഒറ്റക്കെട്ടായി ഇറങ്ങിയതോടെ പ്രവർത്തകരും ആവേശത്തിലായി.

പ്രതിപക്ഷ മഹാസഖ്യം

2016 ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ബദറുദീൻ അജ്മലിന്റെ എഐയുഡിഎഫിനെ ഇക്കുറി തങ്ങളുടെ സഖ്യത്തിന്റെ ഭാഗമാക്കാൻ സാധിച്ചത് കോൺഗ്രസ് നേട്ടമായി കരുതുന്നു. അജ്മലുമായുള്ള സഖ്യ ചർച്ചകളിലും ബാഗൽ നിർണായക പങ്കു വഹിച്ചു. 2016 ൽ ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നിച്ച മുസ്‍ലിം വോട്ടുകൾ (സംസ്ഥാനത്ത് ആകെ 34 %) ഇത്തവണ സഖ്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

അപ്പർ അസമിലടക്കം എഐയുഡിഎഫിനു സ്വാധീനമുള്ള ഏതാനും മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപി ആണു വിജയിച്ചത്. ഇക്കുറി കോൺഗ്രസുമായി കൈകോർത്തതോടെ ബിജെപിയെ അട്ടിമറിക്കാൻ തങ്ങൾക്കാവുമെന്നാണ് എഐയുഡിഎഫിന്റെ പ്രതീക്ഷ. കോൺഗ്രസ് സഖ്യം വിജയിച്ചാൽ, മുഖ്യമന്ത്രി സ്ഥാനം എഐയുഡിഎഫ് കൈക്കലാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെ അജ്മൽ തന്നെ നേരിട്ടു രംഗത്തുവന്നതും കോൺഗ്രസിന് ഊർജം പകർന്നു. തങ്ങളുടെ സഖ്യം അധികാരത്തിലെത്തിയാൽ കോൺഗ്രസിൽ നിന്നുള്ളയാൾ ആയിരിക്കും മുഖ്യമന്ത്രിയെന്ന് അജ്മൽ പ്രഖ്യാപിച്ചു.

അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭൂപേഷ് ബാഗൽ

ഭരണകക്ഷിയിൽ അംഗമായിരുന്ന ബോഡോലാൻഡ് പീപ്പിൾ ഫ്രണ്ട് (ബിപിഎഫ്) ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഫെബ്രുവരിയിൽ പ്രതിപക്ഷ സഖ്യത്തിൽ ചേർന്നതും നേട്ടമായി. കോൺഗ്രസ്, എഐയുഡിഎഫ്, ബിപിഎഫ് എന്നിവയ്ക്കു പുറമെ സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആഞ്ചലിക് ഗണ മോർച്ച എന്നീ കക്ഷികളുമുൾപ്പെട്ട പ്രതിപക്ഷ മഹാസഖ്യത്തിന് ഇക്കുറി ബിജെപിയെ അട്ടിമറിക്കാനുള്ള കെൽപുണ്ടെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

അടുത്ത ദൗത്യം യുപി

അസമിൽ ഏതാനും മാസങ്ങൾ മുൻപു വരെ ഉറച്ച പരാജയത്തിലേക്ക് ഉറ്റുനോക്കിയിരുന്ന സ്ഥിതിയിൽ നിന്നാണ് വിജയപ്രതീക്ഷയിലേക്ക് കോൺഗ്രസ് എത്തി നിൽക്കുന്നത്. കഴിഞ്ഞ മാസങ്ങളിലെ ചിട്ടയായ പ്രവർത്തനമാണ് അതിനു വഴിയൊരുക്കിയത്. അസമിൽ വിജയക്കൊടി പാറിച്ചാൽ, ബാഗലിന്റെയും സംഘത്തിന്റെയും അടുത്ത ദൗത്യം യുപി ആയിരിക്കും. അവിടെ കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇക്കാര്യം അദ്ദേഹവുമായി ചർച്ച ചെയ്തിട്ടുണ്ട്. ബാഗലിന്റെ പാർലമെന്ററികാര്യ ഉപദേഷ്ടാവായ രാജേഷ് തിവാരിയെ കഴിഞ്ഞ ദിവസം യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രിയങ്ക നിയമിച്ചതും ഇതിന്റെ സൂചനയാണ്.

English Summary : Baghel experiment in Assam may impact Congress' internal politics too