8126 പേര്‍ക്കുകൂടി കോവിഡ്, പരിശോധിച്ചത് 60,900 സാംപിൾ; കൂടുതൽ രോഗികൾ എറണാകുളത്ത്
തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് | kerala | covid-19 | Coronavirus | Manorama Online
തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് | kerala | covid-19 | Coronavirus | Manorama Online
തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് | kerala | covid-19 | Coronavirus | Manorama Online
തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,13,857 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 238 പേര് സംസ്ഥാനത്തിനു പുറത്തിനിന്നു വന്നവരാണ്. 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, പാലക്കാട് 3, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2700 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവ് ആയവർ
എറണാകുളം 1267
കോഴിക്കോട് 1062
തിരുവനന്തപുരം 800
കോട്ടയം 751
മലപ്പുറം 744
തൃശൂര്‍ 704
കണ്ണൂര്‍ 649
പാലക്കാട് 481
കൊല്ലം 399
പത്തനംതിട്ട 395
ആലപ്പുഴ 345
ഇടുക്കി 205
വയനാട് 166
കാസര്‍കോട് 158
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 512
കൊല്ലം 103
പത്തനംതിട്ട 61
ആലപ്പുഴ 177
കോട്ടയം 25
ഇടുക്കി 40
എറണാകുളം 337
തൃശൂര്‍ 234
പാലക്കാട് 99
മലപ്പുറം 264
കോഴിക്കോട് 410
വയനാട് 30
കണ്ണൂര്‍ 119
കാസര്‍കോട് 61
എറണാകുളം 1219, കോഴിക്കോട് 1033, തിരുവനന്തപുരം 587, കോട്ടയം 713, മലപ്പുറം 693, തൃശൂര്‍ 691, കണ്ണൂര്‍ 529, പാലക്കാട് 209, കൊല്ലം 385, പത്തനംതിട്ട 334, ആലപ്പുഴ 340, ഇടുക്കി 193, വയനാട് 157, കാസര്‍കോട് 143 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 63,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,28,475 പേര് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,893 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 8915 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 7 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 426 ഹോട്സ്പോട്ടുകളാണുള്ളത്.
നിയന്ത്രണങ്ങളുടെ ലംഘനം: വ്യാഴാഴ്ച 1365 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വ്യാഴാഴ്ച 1365 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 474 പേരാണ്. ഒന്‍പത് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4692 സംഭവങ്ങളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 785, 131, 3
തിരുവനന്തപുരം റൂറല്‍ - 183, 128, 0
കൊല്ലം സിറ്റി - 68, 31, 3
കൊല്ലം റൂറല്‍ - 95, 0, 0
പത്തനംതിട്ട - 21, 21, 0
ആലപ്പുഴ- 46, 28, 0
കോട്ടയം - 34, 42, 0
ഇടുക്കി - 16, 7, 0
എറണാകുളം സിറ്റി - 26, 18, 0
എറണാകുളം റൂറല്‍ - 60, 24, 0
തൃശൂര്‍ സിറ്റി - 1, 7, 0
തൃശൂര്‍ റൂറല്‍ - 3, 8, 1
പാലക്കാട് - 5, 7, 0
മലപ്പുറം - 0, 0, 0
കോഴിക്കോട് സിറ്റി - 4, 4, 0
കോഴിക്കോട് റൂറല്‍ - 7, 7, 2
വയനാട് - 0, 0, 0
കണ്ണൂര്‍ - 3, 3, 0
കാസര്‍കോട് - 8, 8, 0
English Summary: Kerala Covid Update