ചവറ (കൊല്ലം)∙ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കോടിച്ച ആൾക്ക് അദ്ഭുത രക്ഷപെടൽ. വിഷു ദിവസം വൈകിട്ട് തേവലക്കര ചേനങ്കര ജംക്‌ഷനിലാണ് അപകടം നടന്നത്. ബൈക്കോടിച്ച മധ്യവയസ്കൻ യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടുന്ന | viral video | Road Accident | bike accident | Kollam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ (കൊല്ലം)∙ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കോടിച്ച ആൾക്ക് അദ്ഭുത രക്ഷപെടൽ. വിഷു ദിവസം വൈകിട്ട് തേവലക്കര ചേനങ്കര ജംക്‌ഷനിലാണ് അപകടം നടന്നത്. ബൈക്കോടിച്ച മധ്യവയസ്കൻ യാതൊരു പോറലുമേൽക്കാതെ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം വൈറലായി. സമീപത്തെ ആഭരണ വ്യാപാരശാലയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

കോയിവിള സ്വദേശിയായ വിരമിച്ച പൊലീസുകാരനാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നറിയുന്നു. യാത്രക്കാരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോയിവിള ഭാഗത്തുനിന്ന് ബൈക്കോടിച്ചു തേവലക്കരയിലേക്ക് പോകുന്നതിനിടെ ചവറ–അടൂർ റോഡിലേക്ക് ഇറങ്ങുമ്പോഴാണ് പത്തനംതിട്ടയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് മറിയുകയും ബൈക്കോടിച്ചയാളുടെ ദേഹത്ത് മുട്ടാതെ ബസ് ബൈക്കിനുമേൽ കയറിയിറങ്ങിനിന്നത്. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും യാത്രക്കാരനു പരുക്കേൽക്കാത്തതിനാൽ കേസ് എടുത്തിട്ടില്ല.

ബൈക്കിൽ ബസിടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളിൽനിന്ന്
ADVERTISEMENT

English Summary: Narrow escape of a Bike rider - viral video