കോഴിക്കോട്∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.എം.ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സിന്റെ നോട്ടിസ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് ഓഫിസിലെത്താനാണ് നിർദേശം. എന്നാൽ, കുടുംബത്തോടൊപ്പം | Vigilance to quiz KM Shaji | Vigilance | KM Shaji | Raid | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.എം.ഷാജി എംഎല്‍എയ്ക്ക് വിജിലന്‍സിന്റെ നോട്ടിസ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലന്‍സ് ഓഫിസിലെത്താനാണ് നിർദേശം. എന്നാൽ, കുടുംബത്തോടൊപ്പം യാത്രയിലാണെന്നും വൈകാതെ തീരുമാനമറിയിക്കുമെന്നും കെ.എം.ഷാജി വിജിലന്‍സിന് മറുപടി നല്‍കി.

ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് സ്ഥിരീകരിച്ച വിജിലന്‍സ് സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുകയെക്കുറിച്ച് വ്യത്യസ്ത കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് 48 ലക്ഷം രൂപയാണ് കണ്ടെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയുടെ അന്വേഷണത്തിന് സഹായമാകുന്ന 82 രേഖകളും ശേഖരിച്ചു.

ADVERTISEMENT

ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിലാണ് വിജിലന്‍സ് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയത്. കോഴിക്കോട്ടെ പരിശോധന 16 മണിക്കൂറും കണ്ണൂരിലെ പരിശോധന 8 മണിക്കൂറും നീണ്ടു. കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനും കച്ചവട ആവശ്യത്തിനും സൂക്ഷിച്ചിരുന്നതെന്നാണ് ഷാജിയുടെ വിശദീകരണം. ഇതിന് മതിയായ രേഖകളുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് ഷാജിക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

ADVERTISEMENT

English Summary: Vigilance to quiz KM Shaji