കൊച്ചി ∙ എം.എ. യൂസഫലിയുമായി വന്ന ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പി‍ൽ ഇടിച്ചിറക്കി എന്നു കേട്ടപ്പോൾ കുറേപ്പേരെങ്കിലും പറഞ്ഞു: ‘മലയാളികളും പറന്നു നടക്കുന്നുണ്ടല്ലേ... അങ്ങനെയാവട്ടെ...’’ അഭിമാനത്തോടെയായിരുന്നു ആ കമന്റ്. അതെ, മലയാളികൾ പൊതുയാത്രാ വിമാനങ്ങളിൽ... Covid 19, Helicopter, Flights, Domestic Service

കൊച്ചി ∙ എം.എ. യൂസഫലിയുമായി വന്ന ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പി‍ൽ ഇടിച്ചിറക്കി എന്നു കേട്ടപ്പോൾ കുറേപ്പേരെങ്കിലും പറഞ്ഞു: ‘മലയാളികളും പറന്നു നടക്കുന്നുണ്ടല്ലേ... അങ്ങനെയാവട്ടെ...’’ അഭിമാനത്തോടെയായിരുന്നു ആ കമന്റ്. അതെ, മലയാളികൾ പൊതുയാത്രാ വിമാനങ്ങളിൽ... Covid 19, Helicopter, Flights, Domestic Service

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എം.എ. യൂസഫലിയുമായി വന്ന ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പി‍ൽ ഇടിച്ചിറക്കി എന്നു കേട്ടപ്പോൾ കുറേപ്പേരെങ്കിലും പറഞ്ഞു: ‘മലയാളികളും പറന്നു നടക്കുന്നുണ്ടല്ലേ... അങ്ങനെയാവട്ടെ...’’ അഭിമാനത്തോടെയായിരുന്നു ആ കമന്റ്. അതെ, മലയാളികൾ പൊതുയാത്രാ വിമാനങ്ങളിൽ... Covid 19, Helicopter, Flights, Domestic Service

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എം.എ. യൂസഫലിയുമായി വന്ന ഹെലികോപ്റ്റർ പനങ്ങാട് ചതുപ്പി‍ൽ ഇടിച്ചിറക്കി എന്നു കേട്ടപ്പോൾ കുറേപ്പേരെങ്കിലും പറഞ്ഞു: ‘മലയാളികളും പറന്നു നടക്കുന്നുണ്ടല്ലേ... അങ്ങനെയാവട്ടെ...’’ അഭിമാനത്തോടെയായിരുന്നു ആ കമന്റ്. അതെ, മലയാളികൾ പൊതുയാത്രാവിമാനങ്ങളിൽ മാത്രമല്ല, സ്വകാര്യ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പറക്കുകയാണ്. സമയ ലാഭം, ധനലാഭം, സൗകര്യം എന്നിവയ്ക്കു പുറമെ ആരോഗ്യരക്ഷ എന്ന പുത്തൻപാഠംകൂടി സ്വകാര്യവ്യോമയാനത്തിൽനിന്ന് ഈ കോവിഡ്കാ‌ലത്തു മലയാളി സ്വായത്തമാക്കുന്നു. മലയാളികൾ മാത്രമല്ല കേരളത്തിന്റെ ആകാശത്തുകൂടി പറക്കുന്നത്. മറ്റു നാട്ടുകാരായ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ബിസിനസുകാരുമെല്ലാമുണ്ട്. കേരളത്തിന്റെ, പ്രത്യേകിച്ചു കൊച്ചിയുടെ ആകാശത്തു തിരക്കേറുകയാണ്.

സ്വന്തമായി കാറുള്ളവർക്കോ ടാക്സി വിളിക്കുന്നവർക്കോ നിരത്തിൽ ഇറങ്ങാൻ പ്രത്യേകിച്ച് അനുമതിയൊന്നും ആവശ്യമില്ല. പക്ഷേ ആകാശപാതകളിൽ സഞ്ചരിക്കണമെങ്കിൽ ഓരോ യാത്രയ്ക്കും അനുമതികൾ ആവശ്യമാണ്. പറന്നുയരാൻ അനുമതി. നിലത്തിറങ്ങണമെങ്കിൽ വേറെ അനുമതി. പറക്കൽപാത എത്ര ഉയരത്തിൽ, യാത്ര എത്ര വേഗത്തിൽ എന്നിവയ്ക്കെല്ലാം ‘ക്ലിയറൻസ്’ വേണം. വ്യോമഗതാഗത വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഓരോ പറക്കലും, ഓരോ യാത്രയും എന്നതാണു പ്രത്യേകത. ഏറ്റവുമടുത്തുള്ള എയർ ട്രാഫിക് കൺട്രോ‍ൾ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണു പറക്കൽ. അത്തരം സാഹചര്യത്തിൽ ആർക്കും സ്വന്തം ഇഷ്ടപ്രകാരം പറക്കാനാവില്ല. അനുമതി കിട്ടുന്ന മുറയ്ക്കു പറന്നുയരാം. അതുപോലെ താഴേക്കു വന്നു ലാൻഡ് ചെയ്യാം. ഈ സാഹചര്യങ്ങളിലും കൊച്ചിയുടെ ആകാശത്തു തിരക്കേറുകയാണ്.

ADVERTISEMENT

2 വിമാനത്താവളങ്ങളുള്ള നഗരമാണു കൊച്ചി. ഇന്ത്യയിലെതന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണു നെടുമ്പാശേരിയിലേത്– കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ). വില്ലിങ്ഡൻ ദ്വീപിൽ ദക്ഷിണ നാവിക കമാൻഡിന്റെ താവളവുമുണ്ട്. രണ്ടിടത്തുനിന്നും വിമാനങ്ങളും കോപ്റ്ററുകളും ഉയരുന്നു, ലാൻഡ് ചെയ്യുന്നു. പറന്നുയരാൻ പലപ്പോഴും വ്യോമയാനങ്ങൾക്കു ‘ക്യൂ’വിൽ കിടക്കേണ്ടിവരാറുണ്ട്. ലാൻഡ് ചെയ്യാനൊരുങ്ങിയിട്ട് ആകാശത്തെ ‘ക്യൂ’വിൽ വട്ടമിട്ടു പറക്കാറുമുണ്ട്. ലാൻഡ് ചെയ്യാനൊരുങ്ങുന്നവയ്ക്കു മുൻഗണന ലഭിക്കുമെന്നുമാത്രം.

തിരക്ക് രാവിലെയും വൈകുന്നേരവും

ഹാലോ എയർവേയ്സ് സിഇഒ ഷോബി ടി. പോൾ

രാജ്യാന്തര വിമാനത്താവളത്തി‍ൽ ഏറ്റവുമധികം വിമാനങ്ങൾ വന്നുപോകുന്ന രാവിലെയും വൈകിട്ടുമാണു കൊച്ചിയുടെ ആകാശത്തു ‘യാത്രാത്തിരക്ക്’ ദൃശ്യമാകുന്നത്. നാവികസേനാ താവളത്തിൽനിന്ന് നിശ്ചിത സമയങ്ങളിൽ പരിശീലനപ്പറക്കലിനു വിമാനങ്ങൾ പുറപ്പെടുന്നു, തിരികെ വന്നിറങ്ങുന്നു. പ്രത്യേക സാഹചര്യങ്ങളിലെല്ലാം നിരീക്ഷണപ്പറക്കലുമുണ്ട്. ആളില്ലാത്ത വിമാനങ്ങളുടെ നിരീക്ഷണപ്പറക്കൽ ആദ്യമൊക്കെ കൊച്ചിക്കാർക്കു കൗതുകമായിരുന്നു. ഇപ്പോഴതു സാധാരണ കാഴ്ചയായപ്പോള്‍ പലരും ഗൗനിക്കാറേയില്ല. ആകാശത്തു പറക്കൽ ശബ്ദം കേട്ടാൽ വീടിനു പുറത്തേക്ക് ഓടിയിറങ്ങി കൗതുകത്തോടെ മുകളിലേക്കു നോക്കുന്ന തൊള്ളായിരത്തി എഴുപതുകൾ പഴങ്കഥയായി.

പക്ഷേ ഇപ്പോഴും കോപ്റ്ററുകളുടെയോ താഴ്ന്നു പറക്കുന്ന ചെറുവിമാനങ്ങളുടെയോ ശബ്ദം കേട്ടാൽ പുറത്തിറങ്ങി ആകാശത്തേക്കു നോട്ടമയക്കുന്നവർ കൊച്ചിയിലുണ്ട്. അവർ പ്രത്യേക വിഭാഗത്തിൽപ്പെടുന്നു. സ്വകാര്യ വ്യോമയാനരംഗത്തു പ്രവർത്തിക്കുന്നവർ. ശബ്ദം കേട്ടാൽ, ഇതേതു വിമാനം? പുതിയ ഒരു ഓപറേറ്റർകൂടി രംഗത്തെത്തിയോ? ഈ നേരത്തു പറക്കുന്ന ഈ ‘അതിഥിത്താരം’ ആര്? ഇത്തരം ചോദ്യങ്ങൾ മനസ്സിലുള്ളവരാണ് ഇപ്പോഴും ആകാശത്തുനിന്നു ശബ്ദം കേട്ടാൽ ഓടിപ്പുറത്തിറങ്ങി നോക്കുന്നവർ. ഇവർ കൊച്ചിയിലെ ആകാശത്തിരക്കിന്റെ ഭാഗമായവരാണ്.

ADVERTISEMENT

കോവിഡിനു മുൻപ്, ശേഷം

പ്രമുഖ സ്വകാര്യ വ്യോമയാന ഓപറേറ്റർമാരായ ‘ഹാലോ എയർവേയ്സ്’ സിഇഒ, മലയാളിയായ ഷോബി ടി. പോൾ പറയുന്നു: ‘കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ സ്വകാര്യ വ്യോമയാന ബിസിനസിനെ തളർത്തിക്കളഞ്ഞു. പ്രത്യേകിച്ചു ഹെലികോപ്റ്റർ യാത്രകളെ. ഭരണാധികാരികളും ബിസിനസുകാരും സെലിബ്രിറ്റികളുമെല്ലാം പറന്നു നടക്കുകയായിരുന്നു. രാഷ്ട്രീയക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. കേരളത്തിലെ രാഷ്ട്രീയക്കാരേക്കാൾ പറക്കലിൽ മുൻപിൽ കർണാടക, തെലങ്കാന, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ നേതാക്കൻമാരായിരുന്നു. വലിയ സംസ്ഥാനങ്ങളാണെന്നതും സാമ്പത്തിക അടിത്തറയുമാകാം കാരണം. പക്ഷേ ലോക്ഡൗൺ വന്നതോടെ ഹെലികോപ്റ്റർ വിളിക്കാൻ ആളില്ല എന്ന അവസ്ഥയായി. ലോക്ഡൗൺ മാറി, വിമാനത്താവളങ്ങൾ തുറന്നതോടെ കാശുള്ളവർ വീണ്ടും ആകാശപാത തേടി. പക്ഷേ അപ്പോഴേക്കൊരു മാറ്റം സംഭവിച്ചിരുന്നു. രണ്ടു മുതൽ നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ഒതുങ്ങിയിരുന്ന പ്രാദേശിക ഹെലികോപ്റ്റർ യാത്രയ്ക്കു പകരം ചെറുവിമാനങ്ങളിലുള്ള സംസ്ഥാനാന്തര യാത്രയ്ക്കായി ഡിമാൻഡ്.’

വിമാനങ്ങളിൽ സ്വകാര്യയാത്ര

സമയംലാഭം, ധനലാഭം, സൗകര്യം എന്നിവയ്ക്കു പുറമെ ആരോഗ്യരക്ഷ എന്ന പാഠംകൂടി കോവിഡ്കാ‌ലത്തു സ്വായത്തമാക്കിയതിന്റെ കാര്യം നേരത്തേ പറഞ്ഞല്ലോ. അതേപ്പറ്റി ഷോബി ടി. പോളിനു പറയാനുള്ളത്: ‘അകലം പാലിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക എന്നീ ചട്ടങ്ങൾ പാലിക്കാൻ നല്ലത് സ്വകാര്യ വിമാനയാത്രയാണെന്നു സമ്പന്നർ വേഗം തിരിച്ചറിയുകയായിരുന്നു. കാക്കനാട്ടോ വൈറ്റിലയിലോ താമസിക്കുന്നൊരു ബിസിനസ്സുകാരന് ഓൺലൈൻ ആക്കാനാവാത്ത മീറ്റിങ് മുംബൈയിലോ ബെംഗളൂരുവിലോ ഉണ്ടെന്നു കരുതുക. ട്രെയിനിൽ പോകാനാവില്ല. സമയലാഭം എന്നതു ധനലാഭംതന്നെയാണെന്ന് എല്ലാ ബിസിനസ്സുകാർക്കും അറിയാം. വേഗത്തിൽ എന്നാൽ വിമാനയാത്ര തന്നെ. പക്ഷേ പൊതുവിമാനത്തിൽ ആരെല്ലാം കയറുന്നു, അതിൽ ലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ് ബാധിതരുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയില്ല.

ADVERTISEMENT

സ്വകാര്യ വിമാനം ചാർട്ടർ ചെയ്താൽ നിശ്ചിത സമയത്ത് എയർപോർട്ടിൽ എത്താനായി കാക്കനാട്ടെ വീട്ടിൽനിന്നു സ്വന്തം കാറിൽ പുറപ്പെടാം. നെടുമ്പാശേരിയിൽ എത്തിയാൽ പതിവു ‘ചെക്ക്–ഇൻ’ നടപടികളേക്കാ‍ൾ എളുപ്പമാണു കാര്യങ്ങൾ. പഴയ ആഭ്യന്തര ടെർമിനലിൽ ചാർട്ടേഡ് യാത്രക്കാർക്കു പ്രത്യേക സൗകര്യങ്ങളുണ്ട്. അകത്തു കയറിയാൽ 5 മിനിറ്റിനകം വിമാനത്തിൽ, യാത്ര പുറപ്പെടാം. മുംബൈയിലോ ബെംഗളൂരുവിലോ എത്തിയാൽ ലാൻഡ് ചെയ്തു നിമിഷങ്ങൾക്കകം പുറത്തു കാത്തുകിടക്കുന്ന കാറിലേക്ക് എത്താം, ലക്ഷ്യസ്ഥാനത്തേക്കു നീങ്ങാം. 2 എയർപോർട്ടിലും മറ്റു യാത്രക്കാരുമായി ഇടപഴകേണ്ടതില്ല. വിമാനത്തിനുള്ളിൽ നിങ്ങൾ മാത്രം, അല്ലെങ്കിൽ നിങ്ങളും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ മാത്രം.’’

സിനിമക്കാരെയും വിമാനത്തിലെടുത്തു

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളെല്ലാവരും സ്വകാര്യ വിമാനങ്ങളിലാണു കുറച്ചു വർഷങ്ങളായി യാത്ര ചെയ്യുന്നത്. മലയാളി താരങ്ങൾ സ്വകാര്യ വിമാനങ്ങളോട് അത്രയ്ക്കു പ്രതിപത്തി പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ സ്ഥിതി മാറിവരികയാണ്. യാത്രയ്ക്കുവേണ്ടി കഷ്ടപ്പാട് സഹിക്കുക എന്നത് ഒഴിവാക്കാനാവും ചാർട്ടേഡ് വിമാനമാണെങ്കിൽ. ഗോവയിൽ ഒരു മലയാളചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്നു കരുതുക. കേരളത്തിൽ താമസിക്കുന്ന നായകനടനോ നടിക്കോ ലൊക്കേഷനിലെത്താൻ നേരിട്ടുള്ള പൊതുയാത്രാവിമാന സർവീസ് ഇപ്പോഴില്ല. മറ്റൊരു നഗരത്തിൽപ്പോയിറങ്ങുക. അവിടെനിന്നു വിമാനം മാറിക്കയറുക.

ബെംഗളൂരു വഴിയാണു യാത്രയെങ്കിൽ 2 സാഹചര്യമുണ്ട്. കൊച്ചിയിൽനിന്നുള്ള അതേ വിമാനംതന്നെയാണു ബെംഗളൂരുവിൽനിന്നു ഗോവയിലേക്കു പറക്കുന്നതെങ്കിൽ അതിൽത്തന്നെ ഇരുന്നാൽ മതിയാകും. പക്ഷേ ബെംഗളൂരു യാത്രക്കാരെ അവിടെ ഇറക്കി, വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കി, ബാഗേജ് ഇറക്കലും കയറ്റലും പൂർത്തിയാക്കി, ഗോവയ്ക്കുള്ള യാത്രക്കാരെ കയറ്റി അവിടെനിന്നു പറന്നുയരാൻ കുറഞ്ഞത് 40 മിനിറ്റ് വേണം. അത്രയും നേരം വിമാനത്തിനകത്ത് ഇരിക്കണം. രണ്ടാമത്തെ സാഹചര്യം: ബെംഗളൂരു–ഗോവ യാത്ര മറ്റൊരു വിമാനത്തിൽ ആണെന്നു കരുതുക. ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങണം, വീണ്ടും സുരക്ഷാപരിശോധന പൂർത്തിയാക്കണം. അടുത്ത വിമാനത്തിനായി മണിക്കൂറുകൾ കാത്തിരിക്കണം. ചുരുങ്ങിയതു മൂന്നോ നാലോ മണിക്കൂറുകൾ അങ്ങനെ പോകും.

ചാർട്ടേഡ് വിമാനമാണെങ്കിൽ രാവിലെ ആറരയ്ക്കു കൊച്ചിയിലെ വീട്ടിൽനിന്ന് ഇറങ്ങാം. 6.55നു പറന്നുയരാം. 8ന് ഗോവയിൽ ഇറങ്ങാം. എട്ടരയ്ക്കു ലൊക്കേഷനിലെത്താം. വൈകിട്ടു തിരികെയുമെത്താം. ജോലി സംബന്ധമായി മാത്രമല്ല സിനിമക്കാർ വിമാനം ചാർട്ടർ ചെയ്യുന്നത്. ചാർട്ടേഡ് യാത്ര ജീവിതത്തിന്റെ ഭാഗമായാൽപ്പിന്നെ പൊതുവിമാനങ്ങളിൽ ഹ്രസ്വദൂര യാത്രകൾ ഒഴിവാക്കുക എന്ന പ്രവണതയാണു കാണുന്നത്. സ്വകാര്യചടങ്ങുകൾക്കും പൊതുചടങ്ങുകൾക്കും പോകുമ്പോഴും കോപ്റ്റർ അല്ലെങ്കിൽ ചെറുവിമാനംതന്നെ ഏർപ്പാടാക്കും. സ്വകാര്യതതന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാനേജർ, സ്റ്റൈലിസ്റ്റ് തുടങ്ങിയവരുമായി ഒരുമിച്ചിരുന്നു സംസാരിച്ച് ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ചർച്ചകളും ഒരുങ്ങലും അതോടൊപ്പം സാധ്യമാകും. നടി ജാക്വലിൻ ഫെർണാണ്ടസ് ഇക്കഴിഞ്ഞയാഴ്ചയും കൊച്ചിയിൽ ഉണ്ടായിരുന്നു. ‘ഹാലോ എയർവേയ്സ്’ കോപ്റ്ററുകളിലായിരുന്നു സഞ്ചാരം.

യാത്ര ഒറ്റയ്ക്കു മാത്രമല്ല

എം.എ.യൂസഫലിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ

സെലിബ്രിറ്റീസ് പലപ്പോഴും ഒറ്റയ്ക്കോ രണ്ടോ മൂന്നോ പേർ ഉൾപ്പെടുന്ന സംഘങ്ങളായിട്ടോ ആവും ചാർട്ടേഡ് യാത്രയെങ്കിൽ ബിസിനസ് മാഗ്നറ്റുകൾ ഗ്രൂപ്പ് യാത്രകളും ചാർട്ടർ ചെയ്യാറുണ്ട്. കോർ കമ്മിറ്റി മീറ്റിങ്ങുകൾ ഇത്തരം യാത്രയിൽ ഒരു മണിക്കൂറിൽ പൂർത്തിയാക്കാനാവും. സ്വന്തം തട്ടകത്തിൽനിന്നു നേരിട്ടു പൊതുവിമാന സർവീസ് ഇല്ലാത്ത ചെറുനഗരങ്ങളിലേക്കാണു യാത്രയെങ്കിൽ ബിസിനസ് എക്സിക്യുട്ടീവുകളുടെ സംഘത്തിന് എല്ലാംകൊണ്ടും ലാഭം ചാർട്ടേഡ് ഫ്ലൈറ്റുകൾതന്നെയാണ്. 80 പേർ ഉൾപ്പെടുന്നൊരു സംഘത്തെ ചെന്നൈയിൽനിന്നു മാലദ്വീപിലെത്തിക്കുക, തിരിച്ചുകൊണ്ടുവരികയെന്നതാണ് വരുംദിവസങ്ങളിലെ ഒരു പ്രധാന ചാർട്ടർ എന്നു ഷോബി ടി. പോൾ പറയുന്നു.

തലവന്മാർ പലവിധം

ചില രാഷ്ട്രത്തലവൻമാരും വിദേശത്തുനിന്നുള്ള മന്ത്രിമാരുമൊക്കെ മൂന്നാർ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നത് ആചാരവെടികളോ ഒച്ചപ്പാടോ ഒന്നുമില്ലാതെയാണ്. റോഡ് യാത്ര ഒഴിവാക്കാനാണു താൽപര്യം. ഔദ്യോഗിക സംവിധാനങ്ങളും സ്റ്റാഫുമൊക്കെ ഒപ്പമുണ്ടാകും. വരുന്നതും പോകുന്നതും പൊതുജനം അറിയുകയേയില്ല. വൻ രാജ്യാന്തര കമ്പനി ഉടമകൾ വന്നുപോകുന്നതും അധികമാരും അറിയാറില്ല. ‘ആബ്സലൂട്ട്’ വോഡ്ക നിർമിക്കുന്ന കമ്പനിയുടെ മേധാവി കുറച്ചുനാ‍ൾ മുൻപ് വന്നപ്പോൾ യാത്ര ഒരുക്കിയതു ‘ഹാലോ’ ആയിരുന്നു.

ചെലവ്

ഹെലികോപ്റ്റർ– മണിക്കൂറിന് 85,000 രൂപയ്ക്കു മുകളിലേക്ക്
(പറക്കാൻ മാത്രമാണു ചെലവ്. അരമണിക്കൂർ പറന്നുലക്ഷ്യസ്ഥാനത്ത് എത്തിയശേഷം 3 മണിക്കൂർ വെയ്റ്റിങ് ഉണ്ടെങ്കിലും തിരികെപ്പറക്കുന്നതുകൂടി ചേർത്ത് 85,000 രൂപ നൽകിയാൽ മതിയാകും)
പ്രൊപ്പലർ വിമാനം– മണിക്കൂറിന് 90,000 രൂപയ്ക്കു മുകളിൽ.
ജെറ്റ് വിമാനം– മണിക്കൂറിന് 1.7 ലക്ഷം രൂപയ്ക്കു മുകളിൽ.
കാശു കൂടുതൽ മുടക്കിയാൽ കൂടുതൽ സൗകര്യം എന്നതാണ് വ്യോമയാന മന്ത്രവും തന്ത്രവും. കോപ്റ്ററിലേക്കാൾ സൗകര്യങ്ങളുണ്ട് വിമാനങ്ങളിൽ. പ്രൊപ്പലർ വിമാനങ്ങളിലേക്കാൾ സൗകര്യപ്രദമാണു ജെറ്റിലെ യാത്ര. ശബ്ദം കുറവായിരിക്കും. ജെറ്റിൽ പ്രഷറൈസ്ഡ് കാബിൻ എന്ന സാങ്കേതികസംവിധാനമാകയാൽ യാത്രക്കാർക്കു കൂടുതൽ സൗകര്യപ്രദമായി ഇരിക്കാനും കിടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കും.

മുൻകൂർ ബുക്കിങ് വേണോ?

തീർച്ചയായും വേണം. പക്ഷേ എത്ര ദിവസം മുൻപ് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. 10 ദിവസം മുൻപ് ശ്രമിച്ചാലും കോപ്റ്ററോ വിമാനമോ ലഭ്യമായില്ലെന്നുവരാം. കഴിയുന്നത്ര നേരത്തേ ബുക്ക് ചെയ്യുക എന്നതാണു പ്രധാനം. അവസാനനിമിഷം ശ്രമിക്കുന്നതിൽ കാര്യമില്ല. ‘വണ്ടി’ ഒഴിവുണ്ടെങ്കിൽ കിട്ടിയാലായി. പക്ഷേ പറക്കുന്നതിനുള്ള അനുമതി ലഭിക്കാൻ പലപ്പോഴും മണിക്കൂറുകൾ വേണ്ടിവരും എന്നതു സാധാരണക്കാർ മനസ്സിലാക്കണമെന്നില്ല. കേരളത്തിൽ ഇപ്പോൾ 3 കമ്പനികൾ സജീവമായി സ്വകാര്യ വിമാനസർവീസുകൾ നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരും കേരളത്തിൽ ‘പറക്കുന്നു.’

സ്വന്തം ഹെലികോപ്റ്റർ?

കേരളത്തിൽ ഇന്ന് എത്ര പേർക്ക് സ്വന്തം ഹെലികോപ്റ്ററുണ്ട്? മൂന്നോ നാലോ പേർക്കു മാത്രം. വിമാനങ്ങളും അത്രതന്നെ. അപ്പോൾ ഓപറേറ്റർമാരുടെ വിമാനങ്ങളോ? ഭൂരിഭാഗവും പാട്ടത്തിന് എടുക്കുന്നവയാണ്. പാട്ടത്തിന് എടുക്കുക എന്നു കേൾക്കുമ്പോൾ ‘പാട്ടസാധനം’ എന്ന തെറ്റിദ്ധാരണവേണ്ട. പുതുപുത്തൻ വിമാനങ്ങൾതന്നെയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ പുത്തൻ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടിരിക്കുന്ന കമ്പനികളുണ്ട്. ദീർഘകാലത്തെ വാടകയ്ക്കു കൊടുക്കാൻ മാത്രമാണ്. ചർച്ച ചെയ്തു നിരക്കു നിശ്ചയിച്ച്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വിമാനം ഇങ്ങോട്ടുപോരും.

Content Highlights: Covid 19, Helicopter, Flights, Domestic Service