തിരുവനന്തപുരം∙ കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന. രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരെ പരിശോധിക്കും. കോവിഡ് കണക്കുകൾ കുതിക്കുമ്പോൾ | extensive covid testing in kerala | COVID-19 | covid testing | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന. രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരെ പരിശോധിക്കും. കോവിഡ് കണക്കുകൾ കുതിക്കുമ്പോൾ പരമാവധി പേരെ പരമാവധി വേഗത്തിൽ പരിശോധിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കടകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാരം, പൊതു ഗതാഗതം, വിതരണ ശ്യംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. വാക്സീൻ എടുക്കാത്ത 45 വയസ്സിനു താഴെ പ്രായമുള്ളവരെയും ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പരമാവധി പേരെ കണ്ടെത്തി പരിശോധിക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ, കിടത്തി ചികിത്സയിലുള്ളവർ, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവരെയും പരിശോധിക്കും. സ്കൂൾ, കോളജ് വിദ്യാർഥികളെയും പരിശോധിക്കും.

ADVERTISEMENT

രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ സാംപിളുകളെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നു പോയവർ, രണ്ട് ഡോസ് വാക്സീൻ എടുത്തവർ എന്നിവർക്ക് പരിശോധന ഉണ്ടാകില്ല. അതേസമയം, കോവിഷീൽഡ് വാക്സീൻ ക്ഷാമം തുടരുന്നതിനാൽ ഇന്ന് പല കേന്ദ്രങ്ങളിലും കുത്തിവയ്പ് മുടങ്ങും. ഇന്നു രാത്രിയോടെ വാക്സീൻ എത്തിക്കുമെന്നാണ് കേന്ദ്രത്തിൽനിന്നുള്ള വിവരം.

English Summary: Extensive Covid testing in Kerala