കൊച്ചി∙ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം| Enforcement Directorate, Crime Branch, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കി. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ വിചാരണ കോടതിക്കു കൈമാറാനും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകൾ. 

ADVERTISEMENT

സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണു കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണു സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്നതെന്നു സംസ്ഥാന സർക്കാർ വാദിച്ചു.

English Summary: High Court quashed enquiry against Enforcement Directorate by Crime Branch