തൃശൂർ പൂരം ‘ചടങ്ങ്’ മാത്രമായി നടത്താൻ പൂരപ്രേമി തയാറാകും. കാരണം, പൂരപ്പറമ്പിലെത്തൽ അവരുടെ ചടങ്ങാണല്ലോ; മാറ്റിവയ്ക്കാനാവാത്ത ചടങ്ങ്. ആ ചടങ്ങോടെ പൂരം നടത്തട്ടെ എന്നാണ് തൃശൂരിലെ പൂരപ്രേമികൾ പറയുന്നത്. കർശന വ്യവസ്ഥകൾ വന്നെങ്കിലും പൂരാവേശം വിടാൻ പൂരപ്രേമികൾ തയാറല്ല. ഒരു വർഷം... Thrissur Pooram

തൃശൂർ പൂരം ‘ചടങ്ങ്’ മാത്രമായി നടത്താൻ പൂരപ്രേമി തയാറാകും. കാരണം, പൂരപ്പറമ്പിലെത്തൽ അവരുടെ ചടങ്ങാണല്ലോ; മാറ്റിവയ്ക്കാനാവാത്ത ചടങ്ങ്. ആ ചടങ്ങോടെ പൂരം നടത്തട്ടെ എന്നാണ് തൃശൂരിലെ പൂരപ്രേമികൾ പറയുന്നത്. കർശന വ്യവസ്ഥകൾ വന്നെങ്കിലും പൂരാവേശം വിടാൻ പൂരപ്രേമികൾ തയാറല്ല. ഒരു വർഷം... Thrissur Pooram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പൂരം ‘ചടങ്ങ്’ മാത്രമായി നടത്താൻ പൂരപ്രേമി തയാറാകും. കാരണം, പൂരപ്പറമ്പിലെത്തൽ അവരുടെ ചടങ്ങാണല്ലോ; മാറ്റിവയ്ക്കാനാവാത്ത ചടങ്ങ്. ആ ചടങ്ങോടെ പൂരം നടത്തട്ടെ എന്നാണ് തൃശൂരിലെ പൂരപ്രേമികൾ പറയുന്നത്. കർശന വ്യവസ്ഥകൾ വന്നെങ്കിലും പൂരാവേശം വിടാൻ പൂരപ്രേമികൾ തയാറല്ല. ഒരു വർഷം... Thrissur Pooram

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പൂരം ‘ചടങ്ങ്’ മാത്രമായി നടത്താൻ പൂരപ്രേമി തയാറാകും. കാരണം, പൂരപ്പറമ്പിലെത്തൽ അവരുടെ ചടങ്ങാണല്ലോ; മാറ്റിവയ്ക്കാനാവാത്ത ചടങ്ങ്. ആ ചടങ്ങോടെ പൂരം നടത്തട്ടെ എന്നാണ് തൃശൂരിലെ പൂരപ്രേമികൾ പറയുന്നത്. കർശന വ്യവസ്ഥകൾ വന്നെങ്കിലും പൂരാവേശം വിടാൻ പൂരപ്രേമികൾ തയാറല്ല. ഒരു വർഷം ഇല്ലാതിരുന്നതിന്റെ കടം കൂടി വീട്ടി ഇക്കുറി പൂരം പെരുക്കാനൊരുങ്ങി നിൽക്കവേയാണ് കോവിഡ് പെരുകിയത്. പക്ഷേ, പൂരപ്രേമികളുടെ ആവേശത്തെ തോൽപിക്കാൻ വൈറസ് വേറെ വരണം. നിയന്ത്രണങ്ങൾ പാലിച്ചായാലും പൂരം ആഘോഷിക്കാൻ ഉറച്ചിരിക്കുകയാണു തൃശൂർ. 

23ന് ആണ് പൂരം. പൂരത്തിനു 2 നാൾ മുൻപ് തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല എന്നതിന്റെ സങ്കടത്തിനൊപ്പമാണ് ഇപ്പോൾ പുതിയ നിയന്ത്രണങ്ങൾ കൂടി വന്നിരിക്കുന്നത്. നിയന്ത്രണങ്ങളിൽ പറഞ്ഞിരിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടുന്നതിനു വേണ്ടിയുള്ള ഓട്ടം തൃശൂ‍ർക്കാർ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി അവർക്ക് പൂരം നേരത്തേ എത്തിയെന്നു പറഞ്ഞാൽ തെറ്റില്ല. പക്ഷേ, കുട്ടികളെ മാറ്റിനിർത്തുമ്പോൾ കുറെ പേർ അതിന്റെ ഭാഗമായി പൂരം ഉപേക്ഷിക്കും. കാഴ്ചക്കാർ കുറയുമ്പോൾ പൂരം തണുക്കുമോ എന്ന് സംഘാടകർക്ക് ആശങ്കയില്ലാതില്ല. കാരണം, ഈ പൂരം കാഴ്ചക്കാരുടേതു കൂടിയാണ്; അല്ല കാഴ്ചക്കാരുടേതു മാത്രമാണ്.

ADVERTISEMENT

തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ ഉൾപ്പെടുന്ന ഭാഗത്ത് പ്രവേശിക്കാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയാണു പൂരം നടത്തുക. 22, 23, 24 തീയതികളിലാണു നിയന്ത്രണങ്ങൾ. സാംപിൾ‍ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദർശനം എന്നിവ പതിവു പോലെ തന്നെ നടക്കുമെന്ന് ദേവസ്വങ്ങൾ ഉറപ്പു നൽകിയതാണു പൂരപ്രേമികളുടെ ആകെയുള്ള ആശ്വാസം. നിയന്ത്രിത പ്രദേശത്തേക്ക് കടക്കാതെ എവിടെ നിന്നൊക്കെ പൂരം വ്യക്തമായി കാണാനാവും എന്നും പലരും നോക്കിവച്ചിട്ടുണ്ട്. അതിനായി നഗരത്തിനു പുറത്തു റോന്തു ചുറ്റുന്നവരും ഉണ്ട്. തിരക്ക് കുറയുന്നെങ്കിൽ പൂരം അടുത്തു നിന്നു കാണാമെങ്കിലും പൂരത്തിനു തിരക്കു വേണമെന്നാണ് തൃശൂർക്കാർ ഉള്ളിൽ ആഗ്രഹിക്കുന്നത്. കാഴ്ചക്കാരായി വിരുന്നുകാരില്ലാതെ എന്തൂട്ട് പൂരം? 

പൂരപ്രേമികൾക്ക് ലാബുകൾ തയാർ

തേക്കിൻകാട് മൈതാനി വടക്കുന്നാഥ ക്ഷേത്രവും സ്വരാജ് റൗണ്ടും ഉൾപ്പെടെ 64 ഏക്കർ സ്ഥലമാണ്. ഇതിൽത്തന്നെ നെഹ്റു പാർക്കും പ്രദർശന നഗരിയും ഒഴികെയുള്ള ഭാഗത്തു വേണം കാഴ്ചക്കാർ നിൽക്കാൻ. ഏകദേശം 50,000 പേർക്ക് ഇത്രയും സ്ഥലത്തു നിൽക്കാനാവുമെന്നാണു കണക്ക്. എന്നാൽ, സ്വരാജ് റൗണ്ടിലേക്ക് എത്തിച്ചേരുന്ന വഴികളിലാണ് ഇതിലേറെ ആളുകൾ കുടമാറ്റവും വെടിക്കെട്ടും കാണാൻ നിൽക്കാറുള്ളത്. അവിടങ്ങളിൽ ഇക്കുറി ആളുകൾക്കു നിൽക്കാനാവില്ല. പതിവു കാഴ്ചക്കാരിൽ പകുതി അങ്ങനെ കുറയും. 

അനുവദനീയമായ അത്രയും പൂരപ്രേമികൾക്ക് ആർടിപിസിആർ പരിശോധന നടത്താൻ ലാബുകൾ സജ്ജമാണെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയ്ക്കു പുറത്തു നിന്നെത്തുന്നവർ അവിടെനിന്ന് പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തുകയായിരിക്കും എന്നാണു നിഗമനം. അതുകൊണ്ട് ജില്ലയിൽ ലാബുകളിൽ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയില്ല എന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ടി.എൻ.പ്രതാപൻ എംപി മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. 

ADVERTISEMENT

പൂരത്തിന് എത്തുന്ന ആളുകളെ പരിശോധിക്കുന്നതിന് ജില്ലാ ഭരണകൂടം നിയോഗിക്കുക 300 സിവിൽ ഡിഫൻസ് വൊളന്റിയർമാരെ. നിലവിലുള്ള പൊലീസിനു പുറമേയാണിത്. പൂരനഗരിയിലേക്ക് ആളുകൾ പ്രവേശിക്കുന്ന ഇടങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാൻ 150 തെർമൽ സ്കാനറുകൾ പ്രത്യേകമായി എത്തിക്കും. പൂരനഗരിയെ 6 ഭാഗങ്ങളായി തിരിച്ചായിരിക്കും വ്യവസ്ഥകൾ നടപ്പിലാക്കുക. ഓരോ ഭാഗത്തിന്റെയും ചുമതല ഓരോ ഡപ്യൂട്ടി കലക്ടർമാരെ ഏൽപിക്കും. ഇവർ‍ക്ക് എക്സിക്യുട്ടിവ് മജിസ്ട്രേട്ടിന്റെ അധികാരം ഉണ്ടായിരിക്കും. 6 കൺട്രോൾ റൂമുകൾ 3 ദിവസങ്ങളി‍ൽപ്രവർത്തിക്കും. ഇവയുടെ നടത്തിപ്പിനായി ആരോഗ്യ മേഖലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും ഉപയോഗിക്കും. 

നിയന്ത്രണം ഇങ്ങനെ: 

∙ 45 വയസ്സിനു മുകളിലുള്ളവർ കോവിഡ് വാക്സിൻ എടുത്തിരിക്കണം. 

∙ 10നും 45നും ഇടയിൽ പ്രായമുള്ളവർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് തെളിയിക്കണം.  

ADVERTISEMENT

∙ ദേവസ്വങ്ങൾ പാസ് നൽകുമ്പോഴും ഇതേ മാനദണ്ഡങ്ങൾ പാലിക്കണം. 

∙ 10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമില്ല. 

∙ പൊലീസ് പ്രത്യേക വെബ്സൈറ്റ് തുടങ്ങും. വാക്സീൻ എടുത്തവരും ടെസ്റ്റ് നടത്തിയവരും അതിന്റെ രേഖകൾ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്ത് റജിസ്റ്റർ ചെയ്താൽ പൂരം കാണാനുള്ള പാസ് ലഭിക്കും. റൗണ്ടിലേക്കു പ്രവേശിക്കാൻ ഈ പാസ് പൊലീസിനെ കാണിക്കണം. 

∙ റൗണ്ടിലേക്കുള്ള പല പോയിന്റുകളിലായി പൊലീസ് സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്തും. 

∙ 23ന് കുടമാറ്റം നടക്കുമ്പോ‍ൾ തെക്കേ നടയിൽ ആളുകളെ കംപാർട്മെന്റ് ആക്കി നിർത്തുന്ന കാര്യം പരിഗണിക്കും. ‌

∙ പൂരം പ്രദർശനത്തിൽ സ്റ്റാളുകൾ പകുതി മാത്രം. 

ശ്രദ്ധിക്കുക

ഒരു ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് നേടിയവർക്ക് ആ സർട്ടിഫിക്കറ്റുമായി പാസ് നേടാനാവും വിധമാണ് സൈറ്റ് ക്രമീകരിക്കുക. 45 വയസ്സിൽ താഴെയുള്ളവരിൽ വാക്സീൻ കിട്ടിയവർക്ക് ആർടിപിസിആർ പരിശോധനയുടെ ആവശ്യമില്ല.

English Summary: How to be a part of Thrissur Pooram in the time of Covid19?