ന്യൂഡൽഹി ∙ മറ്റിടങ്ങളിൽനിന്നുള്ള രാഷ്ട്രീയക്കാരും അവരുടെ അധികാര–പ്രതിപക്ഷ ജീവിതം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഡൽഹിയിൽനിന്നു മടങ്ങുക എന്നെങ്കിലും തിരികെവരാമെന്ന പ്രതീക്ഷയോടെയാണ്. ഡൽഹിയുടെ കാന്തികശേഷിയെന്നൊക്കെയാണ് അതേക്കുറിച്ചു ...John Brittas,m Rajyasabha MP

ന്യൂഡൽഹി ∙ മറ്റിടങ്ങളിൽനിന്നുള്ള രാഷ്ട്രീയക്കാരും അവരുടെ അധികാര–പ്രതിപക്ഷ ജീവിതം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഡൽഹിയിൽനിന്നു മടങ്ങുക എന്നെങ്കിലും തിരികെവരാമെന്ന പ്രതീക്ഷയോടെയാണ്. ഡൽഹിയുടെ കാന്തികശേഷിയെന്നൊക്കെയാണ് അതേക്കുറിച്ചു ...John Brittas,m Rajyasabha MP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മറ്റിടങ്ങളിൽനിന്നുള്ള രാഷ്ട്രീയക്കാരും അവരുടെ അധികാര–പ്രതിപക്ഷ ജീവിതം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഡൽഹിയിൽനിന്നു മടങ്ങുക എന്നെങ്കിലും തിരികെവരാമെന്ന പ്രതീക്ഷയോടെയാണ്. ഡൽഹിയുടെ കാന്തികശേഷിയെന്നൊക്കെയാണ് അതേക്കുറിച്ചു ...John Brittas,m Rajyasabha MP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മറ്റിടങ്ങളിൽനിന്നുള്ള രാഷ്ട്രീയക്കാരും അവരുടെ അധികാര–പ്രതിപക്ഷ ജീവിതം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഡൽഹിയിൽനിന്നു മടങ്ങുക എന്നെങ്കിലും തിരികെവരാമെന്ന പ്രതീക്ഷയോടെയാണ്. ഡൽഹിയുടെ കാന്തികശേഷിയെന്നൊക്കെയാണ് അതേക്കുറിച്ചു പണ്ടേ പറയാറുള്ളത്.

18 വർഷം മുൻപ് കേരളത്തിലേക്കു മടങ്ങുമ്പോൾ ജോൺ ബ്രിട്ടാസും ഡൽഹിയോടുള്ള ബന്ധം മുറിക്കാൻ മുതിർന്നില്ല. ഇത്രയും വർഷമായിട്ടും പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ദീർഘകാലം പാർലമെന്റ് റിപ്പോർട്ട് ചെയ്തവർക്കുള്ള പാസുമൊക്കെ ഇതുവരെയും ബ്രിട്ടാസ് വർഷംതോറും പുതുക്കി സൂക്ഷിച്ചു. ഇടയ്ക്കൊക്കെ മുഖ്യമന്ത്രിക്കൊപ്പവും അല്ലാതെയും ഡൽഹിയിൽ വരുമ്പോൾ, ബന്ധങ്ങളുടെ പൊടിതുടച്ചു മിനുക്കാൻ സമയം കണ്ടെത്തി.

ADVERTISEMENT

അദ്ദേഹത്തിന് ഇനി മാധ്യമപ്രവർത്തകന്റെ പാർലമെന്റ് പാസുകൾ തിരിച്ചുകൊടുക്കാം. തിരഞ്ഞെടുപ്പു കഴിയുന്നതോടെ, രാജ്യസഭാംഗമെന്ന പാസ് കൈപ്പറ്റാം. പാർലമെന്റിൽ അംഗങ്ങൾക്കു മാത്രം ലഭിക്കുന്ന രേഖകൾ കൈവശപ്പെടുത്താൻ ഒാടിനടക്കുന്ന മാധ്യമപ്രവർത്തകരെ നോക്കി കുസൃതിച്ചിരി പാസാക്കാം. മാധ്യമപ്രവർത്തകനായിരുന്ന കാലത്തു ബ്രിട്ടാസ് താമസിച്ചിരുന്നത് എംപിമാർക്കുള്ള വിത്തൽ ഭായ് പട്ടേൽ ഹൗസിലാണ്. പാർട്ടി ക്വോട്ടയിൽ. ഇനി എംപിയായിത്തന്നെ എംപിക്വാർട്ടേഴ്സിൽ കഴിയാം.

പാർലമെന്റിന്റെ പ്രസ് ഗ്യാലറികളിലിരുന്ന് രാജ്യസഭയുടെയും ലോക്സഭയുടെയും നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ, എന്നെങ്കിലും താഴേയ്ക്കിറങ്ങുമെന്ന് മറ്റു പലരെയും പോലെ ബ്രിട്ടാസും സ്വപ്നം കണ്ടിരിക്കാം. പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽനിന്ന് സഭയിലേക്കിറങ്ങുന്ന കേരളീയരിൽ രണ്ടാമനാണ് ബ്രിട്ടാസ്. കെ.പി.ഉണ്ണികൃഷ്ണനാണ് മുൻഗാമി. മാധ്യമപ്രവർത്തന പശ്ചാത്തലത്തോടെ പാർലമെന്റംഗമായ പല മലയാളികളുണ്ട്. അവരുടെയൊക്കെ പ്രവർത്തനം കേരളത്തിലായിരുന്നു.

ADVERTISEMENT

1988 മുതൽ ദേശാഭിമാനിയിലും പിന്നീട് കൈരളിയുടെ ബ്യൂറോ ചീഫായും ഡൽഹിയിൽ പ്രവർത്തിച്ചശേഷമാണ് ബ്രിട്ടാസ് കേരളത്തിലേക്കു പോകുന്നത്, 2003ൽ. അതുവരെ ഒട്ടേറെ ശ്രദ്ധേയമായ വാർത്തകൾ ബ്രിട്ടാസ് പത്രത്തിലെഴുതി, യുദ്ധബാധിതമായ ഇറാഖ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽന്ന് മികച്ച റിപ്പോർട്ടുകളും വിശകലനങ്ങളും നൽകി.

ഇഎംഎസ്, ബിടിആർ, ബസവ പുന്നയ്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങി സിപിഎമ്മിന്റെ മുൻനിര നേതാക്കളിൽ പലരുടെയും കാലം, ബൊഫോഴ്സും ബാബ്റി മസ്ജിദ് തകർക്കലും ജ്യോതി ബസുവിന് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനവും സിപിഎമ്മിന്റെ പിന്തുണയുള്ള ഐക്യമുന്നണി സർക്കാരിന്റെ ഭരണവുമുൾപ്പെടെയുള്ള രാഷ്ട്രീയ കലങ്ങിമറിയലുകളുടെ നാളുകൾ – അതൊക്കെക്കൊണ്ട് ബ്രിട്ടാസിന്റെ റിപ്പോർട്ടിങ് ജീവിതം സമ്പന്നമായിട്ടുണ്ട്. അതിനിടെ, ജഹവർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷണം – എത്രയോ മാധ്യമപ്രവർത്തകർ ആഗ്രഹിക്കുകയും നടക്കാതെ പോകുകയും ചെയ്യുന്ന കാര്യമാണത്.

ADVERTISEMENT

18 ഫിറോസ് ഷാ റോഡ് – അന്തരിച്ച ഇ.അഹമ്മദിന്റെ ഡൽഹിയിൽ എംപിയായിരിക്കെയുള്ള വസതി. അതായിരുന്നു ഡൽഹിയിൽനിന്നു മടങ്ങുന്ന പത്രപ്രവർത്തകർക്കുള്ള യാത്രയയപ്പിന്റെ പതിവു വേദി. അവിടെ, 2003ൽ, ബ്രിട്ടാസിന്റെ യാത്രയയപ്പു ചടങ്ങിൽ സംസാരിച്ച മാധ്യമപ്രവർത്തകർ പലരും പറഞ്ഞയൊരു കാര്യമുണ്ട്: ‘കേരളത്തിലെ പാർട്ടിയിലെ രണ്ടു പക്ഷങ്ങൾക്കും സ്വീകാര്യനായിരിക്കാനുള്ള ബ്രിട്ടാസിന്റെ മിടുക്ക് – അതൊരു ഒന്നൊന്നര മിടുക്കാണ്.’ ഏതാണു ബ്രിട്ടാസിന്റെ പക്ഷമെന്ന് അറിയാത്തവരല്ല ആ പരാമർശം നടത്തിയത്. എന്തായാലും, ആ മിടുക്കിന്റെ രഹസ്യം അന്നു ബ്രിട്ടാസ് വെളിപ്പെടുത്തിയില്ല. ഇനി വെളിപ്പെടുത്തേണ്ടതുമില്ല.

ചെറുപ്പക്കാരനായ മാധ്യമസ്ഥാപന മേധാവിയായി തിരുവനന്തപുരത്ത് കൈരളിയിൽ പ്രവർത്തിക്കുന്നു, മറ്റൊരു സ്ഥാപനത്തിലേക്കു പോകുന്നു, തിരികെ കൈരളിയിലേക്കു കയറുന്നു – അതുമൊക്കെയും ആ ഒന്നൊന്നര മിടുക്കിന്റെ തെളിവാണ്. സജീവ രാഷ്ട്രീയക്കാരനാകാതെ, എന്നാൽ രാഷ്ട്രീയത്തോട് ഒട്ടിച്ചേർന്നുതന്നെ നിന്ന്, മാധ്യമ പ്രവർത്തകനെന്ന ഐഡന്റിറ്റി കളയാതെ ഇത്രയും ദൂരം വരുക. അതും മേൽപറഞ്ഞ കള്ളിയിൽപെടുത്താവുന്ന വഴക്കംതന്നെ. സമ്മേളനകാലത്ത്, അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും മാത്രം പ്രവേശനാനുമതിയുള്ള പ്രധാന കവാടത്തിലൂടെ ഇനി ബ്രിട്ടാസിനു പാർലമെന്റിലേക്കു കയറാം.

സമ്മേളനകാലത്ത് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാത്ത പാർലമെന്റ് ലോബികളിലും ഇനി വിലക്കില്ല. ആദ്യ കുറച്ചുദിവസമെങ്കിലും പാർലമെന്റിലെ സുരക്ഷാ ജീവനക്കാർ പ്രധാനകവാടത്തിലും ലോബിയിലും ബ്രിട്ടാസിനെ തടയാനുള്ള സാധ്യത നിലനിൽക്കുന്നു. മാധ്യമപ്രവർത്തകർക്കുള്ള വാതിലതല്ലെന്നും, ലോബിയിൽ പ്രവേശനമില്ലെന്നും അവർ പറഞ്ഞെന്നിരിക്കും. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ആദ്യം ചിരിക്കണമെന്നും തുടർന്നു പുതിയ പാസ് കാണിക്കണമെന്നും ബ്രിട്ടാസ് ആലോചിച്ചുവച്ചിട്ടുണ്ടാവും. പാർലമെന്റിലേക്കുള്ള ഈ രണ്ടാം വരവുതന്നെ ഏതാനും വർഷം മുൻപെങ്കിലും മനസിൽ കണ്ടതാവും. ബ്രിട്ടാസ് രാജ്യസഭയിലെത്തുമെന്ന് ഏതാനും വർഷമായി കേൾക്കുന്നതാണല്ലോ.

English Summary: John Brittas To Be Member Of Rajyasabha