പണം മാറ്റി വെച്ചൂടായിരുന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ആ പണത്തിന് രേഖകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ. വളരെ മര്യാദയോടുകൂടിയാണ് വിജിലൻസ് ചോദ്യം ചെയ്യൽ നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണ് അത്. 47 ലക്ഷത്തി മുപ്പത്തി അയ്യായിരം...| KM Shaji | Vigilance Raid | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തന്‍റെ വീട്ടിലെ ക്ലോസറ്റില്‍ നിന്നടക്കം പണം പിടിച്ചെന്ന സിപിഎം–ഡിവൈഎഫ്ഐ ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം. ഷാജി.

ഷാജിയുടെ വാക്കുകൾ:

ADVERTISEMENT

എന്റെ വീട്ടിലെ ക്യാംപ് ഹൗസിൽ ഒരു ബെഡ്റൂമേയുള്ളൂ. ആ ബെഡ്റൂമിനകത്ത് ഒരു കട്ടിലേ ഉള്ളൂ. അതിന്റെ താഴെയായിരുന്നു ആ പണം ഉണ്ടായിരുന്നത്. അതും തറയിലാണ് വച്ചിരുന്നത്. അതല്ലാതെ വേറെ നിലയ്ക്ക് ഒന്നും ആയിരുന്നില്ല. സ്ഥിരമായിട്ട് ബാത്‍റൂമില്‍ കിടന്നുറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് അവരുടെ മാത്രം പ്രശ്നമാണ്. വിദേശ കറന്‍സിയും സ്വർണവുമൊക്കെ കുഴപ്പമല്ല എന്ന് തോന്നിയതുകൊണ്ടാണ് വിജിലൻസ് അതു തിരിച്ച് ഏൽപ്പിച്ചത്. അത് കറൻസി എന്നു പറഞ്ഞ് പേടിപ്പിക്കണ്ട. അത് മക്കൾ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കറൻസി ശേഖരിച്ച് വച്ചതാണ്.

പണം മാറ്റി വെച്ചൂടായിരുന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ആ പണത്തിന് രേഖകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ. വളരെ മര്യാദയോടുകൂടിയാണ് വിജിലൻസ് ചോദ്യം ചെയ്യൽ നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണ് അത്. 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് ഉണ്ടായിരുന്നത്. അഴീക്കോട് സർവീസ് സഹകരണ ബാങ്കിൽ ഇതിന്റെ എല്ലാം കണക്കുകളുണ്ട്. പണം ഇനിയും എനിക്ക് പലർക്കായി നല്‍കാനുണ്ട്. സഹിക്കുന്നതിന് പരിധിയുണ്ട്. മൂന്ന് വർഷത്തിൽ അധികമായി നിരന്തരമായി വേട്ടയാടുകയാണ്.

ADVERTISEMENT

എല്ലാത്തിന്റെയും മിനിറ്റ്സ് ഉണ്ട്. അത് വിജിലൻസിന് കൈമാറിയിട്ടുണ്ട്. എന്നെ ഒരുതരത്തിലും പൂട്ടാനാകില്ല. ആര് ചോദിച്ചാലും ഞാൻ മഹസർ അയച്ചു തരാം. എന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് വെറും 30,000 രൂപയാണ്. ക്ലോസറ്റിനടിയിൽ പണം തിരുകുക എന്നത് അവരുടെ ശീലമാണ്. പൈസ ഉണ്ടാക്കിയത് കുഴപ്പമില്ല അത് നന്നായി സൂക്ഷിക്കണമെന്ന ഉപദേശമാണ് അവർ തരുന്നത്. ചിലതൊക്കെ കാണുമ്പോള്‍‍ ഞാൻ തുറന്ന് പറയും. ഭൂമിയുടെ രേഖ ഒന്നും പിടിച്ചെടുക്കാനായിട്ടില്ല. ടിവി വാങ്ങിയതിന്റെ വാറണ്ടി കാർഡ് അടക്കം പല രേഖകൾ അവർ കൊണ്ടുപോയി. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു എംഎൽഎയുടെ വീട്ടിൽ തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം റെയ്ഡ് നടക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ എന്തുകൊണ്ട് എനിക്കെതിരെ ഒരു പോസ്റ്റർ ഒട്ടിച്ചില്ല..?. ഷാജി ചോദിക്കുന്നു.

English Summary : KM Shaji facebook post against allegations