ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ്; 78.36 ശതമാനം പോളിങ്
കൊൽക്കത്ത∙ ബംഗാളിൽ 45 മണ്ഡലങ്ങളിലേക്കായി നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 78.36 ശതമാനം പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ നാദിയ, നോർത്ത് 24 പർഗാനസ് എന്നിവിടങ്ങളിൽ സംഘർഷം ഉണ്ടായി. മറ്റിടങ്ങളിൽ സമാധാനപരമായാണു...Bengal Election 5th Phase, Mamata Banerjee, Narendra Modi, BJP, Trinamool Congress, Malayala Manorama, Manorama Online, Manorama News

കൊൽക്കത്ത∙ ബംഗാളിൽ 45 മണ്ഡലങ്ങളിലേക്കായി നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 78.36 ശതമാനം പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ നാദിയ, നോർത്ത് 24 പർഗാനസ് എന്നിവിടങ്ങളിൽ സംഘർഷം ഉണ്ടായി. മറ്റിടങ്ങളിൽ സമാധാനപരമായാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ മണൽ മാഫിയ, ഭൂമാഫിയ ഭരണമാണു നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
തൃണമൂൽ ഭരണത്തില്‍ അസൻസോളിൽ മാഫിയ രാജാണു നടക്കുന്നത്. നമ്മൾ ഇതിന് അവസാനം കുറിക്കണം. നിങ്ങളുടെ വോട്ടുകൾ ഇത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അസൻസോളിൽ പറഞ്ഞു. 853 കമ്പനി കേന്ദ്രസേനയെയാണ് ബംഗാളിൽ തിരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ തൃണമൂൽ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
അതേസമയം ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ആംദൻഗ, നോർത്ത് 24 പർഗാനസ് ജില്ലകളിൽ കേന്ദ്രമന്ത്രി അമിത് ഷാ റോഡ് ഷോ നടത്തി. ബിജെപി പ്രവർത്തകര്‍ നടത്തിയ കല്ലേറിൽ തൃണമൂൽ കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർക്കു പരുക്കേറ്റതായി ടിഎംസി നേതാവ് സുജിത് ബോസ് പരാതിപ്പെട്ടു.
English Summary: Bengal fifth phase voting