ന്യൂഡൽഹി∙ കിടക്കകൾക്കും ഓക്സിജനും കനത്ത ക്ഷാമമാണ് അനുഭവിക്കുന്നതെന്നും ഡൽഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഈ സാഹചര്യം മറികടക്കുന്നതിന് എല്ലാ സഹായങ്ങളും നൽകണമെന്ന് ...| Delhi | Covid positivity | Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കിടക്കകൾക്കും ഓക്സിജനും കനത്ത ക്ഷാമമാണ് അനുഭവിക്കുന്നതെന്നും ഡൽഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഈ സാഹചര്യം മറികടക്കുന്നതിന് എല്ലാ സഹായങ്ങളും നൽകണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേജ്‌രിവാൾ കത്തയച്ചു. 

‘ഞങ്ങളുടേതായ രീതിയിൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ നിങ്ങളുടെ സഹായം ആവശ്യമാണ്. ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 10,000 കിടക്കകളുണ്ട്. ഇതിൽ 1,800 എണ്ണം മാത്രമാണ് കൊറോണ രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായതിനാൽ കുറഞ്ഞത് 7000 കിടക്കകളെങ്കിലും കോവിഡ് ബാധിതർക്കായി നീക്കിവയ്ക്കണമെന്ന് അഭ്യർഥിക്കുന്നു.’– കേജ്‌രിവാൾ കത്തിൽ പറയുന്നു. 

ADVERTISEMENT

ഡൽഹിയിൽ ഓക്സിജനും കനത്ത ക്ഷാമം നേരുടുന്നുണ്ടെന്നും എത്രയും പെട്ടെന്ന് എത്തിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നു. ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷ(ഡിആർഡിഒ)നിൽ കോവിഡ് രോഗികൾക്കായുള്ള ഐസിയു കിടക്കകൾ 500ൽ നിന്ന് 1000 ആയി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കിടക്കകളുടെ എണ്ണം ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി സർക്കാർ. 

തലസ്ഥാനത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24ൽനിന്ന് 30 ശതമാനമായി വര്‍ധിച്ചതായി കേജ്‌രിവാൾ അറിയിച്ചു. ശേഷിക്കുന്നത് 100ല്‍ താഴെ ഐസിയു കിടക്കകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,501 പേര്‍ രോഗം ബാധിച്ച് മരിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. 

English Summary : "Need Help...": Arvind Kejriwal To PM On Beds, Oxygen For Covid Patients