ന്യൂഡൽഹി∙ കോവിഡ് പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിലയിൽ ഡൽഹിയും മഹാരാഷ്ട്രയും. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 25,462 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 161 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 68,631 പുതിയ കേസുകളും 503 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിലയിൽ ഡൽഹിയും മഹാരാഷ്ട്രയും. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 25,462 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 161 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 68,631 പുതിയ കേസുകളും 503 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രണ്ടു സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ‌ ഡൽഹിയിൽ ഓക്സിജൻ സിലിണ്ടറുകൾക്കു ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ പറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുകൾ എത്തിയില്ലെങ്കിൽ പ്രശ്നമാകും. ഡൽഹിക്കായി നീക്കിവച്ച സിലിണ്ടറുകൾ മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയാണെന്നും കേജ്‍രിവാൾ ആരോപിച്ചു. കേസുകൾ വളരെയേറെ വര്‍ധിക്കുന്നതിനാൽ ഡൽഹിക്ക് സാധാരണയുള്ളതിനേക്കാൾ അധികം ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഇതിനു പകരം വിതരണം കുറച്ചു മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയാണ്.

ADVERTISEMENT

മഹാരാഷ്ട്ര സർക്കാരും കോവിഡ് രോഗികൾക്കായി കൂടുതൽ ഓക്സിജൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഇക്കാര്യം ചർച്ച ചെയ്തതായി കേന്ദ്രമന്ത്രി ഹർഷ് വർധൻ അറിയിച്ചു. ആവശ്യത്തിന് ഓക്സിജൻ സൗകര്യവും 1,121 വെന്റിലേറ്ററുകളും മഹാരാഷ്ട്രയ്ക്കു ലഭ്യമാകുമെന്നാണു കേന്ദ്രസർക്കാര്‍ ഉറപ്പു നൽകിയത്. ഞായറാഴ്ച രാജ്യത്താകെ 2,61,500 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 1,501 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

English Summary: Delhi, Maharashtra Report Biggest Ever Single-Day Covid Spike