ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരുന്നിട്ടും രോഗലക്ഷണമില്ലാത്തവരിൽനിന്നു വൈറസ് പടരുന്നതായി സ്ഥിരീകരിക്കുന്നതും അപകടകരമായ സൂചന നൽകുന്നു. പുറത്തുള്ളതിനെക്കാൾ അടച്ചിട്ട മുറികളിൽ വൈറസ് വ്യാപനത്തോത് കൂടുതലാണെന്ന ഞെട്ടിക്കുന്ന നിരീക്ഷണവും സംഘം നടത്തി.... Covid19 Latest News

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരുന്നിട്ടും രോഗലക്ഷണമില്ലാത്തവരിൽനിന്നു വൈറസ് പടരുന്നതായി സ്ഥിരീകരിക്കുന്നതും അപകടകരമായ സൂചന നൽകുന്നു. പുറത്തുള്ളതിനെക്കാൾ അടച്ചിട്ട മുറികളിൽ വൈറസ് വ്യാപനത്തോത് കൂടുതലാണെന്ന ഞെട്ടിക്കുന്ന നിരീക്ഷണവും സംഘം നടത്തി.... Covid19 Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരുന്നിട്ടും രോഗലക്ഷണമില്ലാത്തവരിൽനിന്നു വൈറസ് പടരുന്നതായി സ്ഥിരീകരിക്കുന്നതും അപകടകരമായ സൂചന നൽകുന്നു. പുറത്തുള്ളതിനെക്കാൾ അടച്ചിട്ട മുറികളിൽ വൈറസ് വ്യാപനത്തോത് കൂടുതലാണെന്ന ഞെട്ടിക്കുന്ന നിരീക്ഷണവും സംഘം നടത്തി.... Covid19 Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ കോവിഡിന്റെ ഒന്നാം തരംഗത്തിൽ ആവർത്തിച്ചു കേട്ട പ്രയോഗമാണ് സമൂഹവ്യാപനം. ഇപ്പോൾ ആരും പറയാത്തതും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു. കേരളം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു പോലുള്ള ചില അഭിപ്രായ പ്രകടനങ്ങൾ മാത്രമായിരുന്നു ഇതിന് അപവാദം. 

പൊതുവിൽ സമൂഹവ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന സ്ഥിരീകരണത്തിലായിരുന്നു ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമെന്നു ചുരുക്കം. എന്നാൽ, ദിവസംതോറും കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഈ രണ്ടാം തരംഗത്തിൽ ആരും പറഞ്ഞില്ലെങ്കിലും സമൂഹവ്യാപനം ഉണ്ടെന്നു മാത്രമല്ല അതിശക്തമെന്നതു വ്യക്തം. എന്താണ് സമൂഹവ്യാപനം? എന്താണ് അതിലേക്കു നയിച്ചത്?

ADVERTISEMENT

വൈറസിനെ മനസ്സിലാക്കാം

ഒരാൾക്കു രോഗം നൽകി അയാളിൽനിന്ന് അടുത്തയാൾക്ക് എന്ന മട്ടിലല്ല കൊറോണ പടരുന്നത്. പകരം, ഒരാളിൽ നിന്ന് രണ്ടു പേർക്ക്, രണ്ടു പേരിൽ നിന്നു നാലാൾക്ക്, അവരിൽനിന്ന് ഏട്ടു പേർക്ക് എന്ന മട്ടിൽ ജാമ്യതീയ ഗുണിതങ്ങളായാണ് (ജ്യോമെട്രിക് പ്രോഗ്രഷൻ) വൈറസ് വ്യാപനത്തിന്റെ പോക്ക്. ഈ വ്യാപനരീതി വളരെ പെട്ടെന്നു വലിയ സംഖ്യകളിലേക്കു പോകുകയും ചെയ്യും. അതുകൊണ്ടാണ് ഒരോഫീസിലെ ഒട്ടുമിക്ക ആളുകൾക്കും കോവിഡ് പിടിപെട്ട് ഓഫിസ് അടച്ചിടേണ്ടി വന്നുവെന്ന തരത്തിലുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നത്.

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ വോട്ടു ചെയ്ത ശേഷം കോവിഡ് ബാധിതർ തിരികെ ആശുപത്രിയിലേക്കു പോകുന്നു. Photo: Diptendu DUTTA / AFP

കോവിഡ് ഒരാൾക്കു പിടിപെട്ടാൽ മുൻകരുതൽ എന്ന നിലയിൽ ആദ്യം ചെയ്യുക അയാളെ, രോഗതീവ്രത അനുസരിച്ചു വീട്ടിലോ ആശുപത്രിയിലോ ക്വാറന്റീൻ ചെയ്ത് ചികിത്സ നൽകുകയെന്നതാണ്. രണ്ടാമത്, ഇയാളുടെ രോഗബാധ എങ്ങനെയെന്ന കാര്യത്തിൽ തീർപ്പുണ്ടാക്കുകയെന്നതാണ്. അയാളുമായി അടുത്തദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നയാളുകളെ കണ്ടെത്തി സ്വയം നിരീക്ഷണത്തിലാക്കാൻ വേണ്ടിയാണത്. രോഗലക്ഷണങ്ങളുടെയും സമ്പർക്കരീതിയുടെയും അടിസ്ഥാനത്തിൽ ഇവരിൽ കോവിഡ് പരിശോധന പോലും നടത്തേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യ നാളുകളിൽ ഏറ്റവും ഫലപ്രദമായി ചെയ്ത കോവിഡ് കേസ് റൂട്ട് കണ്ടെത്തുന്ന രീതി ഇപ്പോൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നു ചോദിച്ചാൽ കേരളത്തിൽ പോലും സംശയമാണ്. പലർക്കും രോഗം എവിടെനിന്നാണു പിടിപെട്ടതെന്നു പിടികിട്ടാത്ത അവസ്ഥ. ഈ സ്ഥിതി എങ്ങനെ വന്നു?

നാലവസ്ഥകൾ

ADVERTISEMENT

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് വൈറസ് വ്യാപനത്തിനു നാലു ഘട്ടങ്ങളാണ്. ഒന്ന്: രോഗികളില്ലാത്ത ഒരിടത്തേക്ക്, നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു രാജ്യത്തുനിന്ന് രോഗി എത്തുന്ന അവസ്ഥ. വരുന്ന വരവിൽതന്നെ പിടിച്ചു കെട്ടിയാൽ രക്ഷപ്പെട്ടുവെന്നർഥം. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളം ഇക്കാര്യത്തിൽ ഫലപ്രദമായ മാതൃകയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ആദ്യ 3 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം പിന്നീട് ഒരു മാസത്തോളം കേരളത്തിൽ മറ്റു കേസുകളില്ലാതിരുന്നത്. 

ആശുപത്രികളിലേക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ തയാറാക്കുന്നു. അലഹാബാദിൽനിന്നുള്ള കാഴ്ച. Photo: Sanjay KANOJIA / AFP

രണ്ടാമത്തേത്, പുറമേനിന്നു രോഗികളെത്തി സമൂഹത്തിൽ ചിലരിലേക്കു രോഗം പകരുന്ന സ്ഥിതി. മിക്കവാറും ഏറ്റവും അടുത്തിടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, യാത്രയിൽ പങ്കാളിയായവർ തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ വൈറസിന്റെ പിടിയിലാകുക. മൂന്നാമത്, സമൂഹത്തിലെയോ പ്രദേശത്തെയോ ഒരു വിഭാഗം ആളുകളിൽ കൂടുതലായി രോഗം പിടിപെടുന്ന സ്ഥിതി. ഈ ഘട്ടത്തിലാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്നു നാം പറയുക. ഇത്തരത്തിലുള്ള ക്ലസ്റ്ററുകളുടെ സ്ഥിരീകരണമാണ് ഇന്ത്യയിലെമ്പാടും കേന്ദ്ര സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നത്. 

രണ്ടും മൂന്നും ഘട്ടങ്ങളുടെ ഏറ്റവും വലിയ മെച്ചം രോഗം ആരിൽനിന്ന് ആർക്കെത്തിയെന്ന കാര്യത്തിൽ ഏകദേശ ധാരണ പ്രതിരോധ പ്രവർത്തകർക്കു ലഭിക്കുമെന്നതാണ്. സമ്പർക്കരോഗികളെയും മറ്റും കണ്ടെത്താൻ കഴിയുമെന്നതുകൊണ്ടു തന്നെ കോവിഡ് പ്രതിരോധ നടപടികൾ എളുപ്പത്തിലാക്കാൻ ഇതു സഹായിക്കും.

ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ കാത്തിരിക്കുന്ന ആംബുലൻസ് ഡ്രൈവർ. Photo: Aishwarya KUMAR / AFP

ഇനിയുള്ള നാലാം ഘട്ടമാണ് സമൂഹവ്യാപനഘട്ടം. അതായത് വൈറസ് ആരിൽനിന്ന് ആർക്കു ലഭിച്ചുവെന്നു പിടികിട്ടാത്ത അവസ്ഥ. ഇത് അപകടകരമായ സ്ഥിതിയാണ്. കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ ഇന്ത്യ തീർച്ചയായും സമൂഹവ്യാപന ഘട്ടത്തിലാണ്. ഔദ്യോഗികമായി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ ഈ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും എയിംസിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ADVERTISEMENT

വൈറസ് വ്യാപനം ഏതാണ്ട് അവസാനിച്ചുവെന്ന മട്ടിൽ പ്രഖ്യാപനത്തിനു കാത്തു നിന്ന ഇന്ത്യയെ ഈ സ്ഥിതിവിശേഷത്തിലേക്കു കൈവിട്ട കാര്യങ്ങളിൽ പ്രധാനമായി പരിഗണിക്കേണ്ടതു രണ്ടു കാര്യങ്ങളാണ്.

പ്രശ്നം ഒന്ന്, വീഴ്ച

ലോകത്തിപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന 14 കോടിയിൽപരം കോവിഡ് കേസുകളും 30 ലക്ഷത്തോളം മരണവും ഒരൊറ്റ വൈറസ് കേസിൽ നിന്നുണ്ടായതാണ്. അതായത്, വൈറസ് വ്യാപനം താഴ്ന്നുവെന്നതിന്റെ അർഥം, കോവിഡ് എന്നന്നേയ്ക്കുമായി പോയി എന്നല്ല. യുകെയും യുഎസും ഉൾപ്പെടെ ഇതിന്റെ കയ്പ് അനുഭവിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങളിലും കരുതൽ നടപടികകളിലും ഇക്കാര്യം നാം ഓർക്കാതെ പോയി. മാസ്ക് ഉപയോഗത്തിൽ തുടങ്ങി, സാനിറ്റൈസറും സമൂഹികാകലവും വരെയുള്ള ജാഗ്രതാ നടപടികൾ പലതും മറന്നുതന്നെ പോയ അവസ്ഥയിലായിരുന്നു നാം. 

പുതുവർഷത്തിൽ കോവിഡിനെതിരെ വാക്സീൻ കൂടി ലഭിച്ചത് സമൂഹത്തിന് കൂടുതൽ അമിതാത്മവിശ്വാസവും നൽകി. വാക്സീൻ സമൂഹത്തിനു പൊതുവിൽ ഒരു പ്രതിരോധ ശേഷി നൽകുമെന്ന ഹേഡ് ഇമ്യൂണിറ്റി വാദത്തെ നാം അതിരു കവിഞ്ഞു വിശ്വസിച്ചു. ഇതോടെ, ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിൽ വൻവീഴ്ചകൾ തുടങ്ങി. ഇതിനിടെ വന്ന ആഘോഷ പരിപാടികളും തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ പാർട്ടികളുടെ പൊതുപരിപാടികളുമെല്ലാം കൊറോണയ്ക്കു പൂർവാധികം ശക്തിയോടെ പുനർജനിക്കുള്ള അവസരമായി.

പ്രശ്നം രണ്ട്, അന്തരീക്ഷവ്യാപനം

കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നതിനെക്കുറിച്ച്, ഇക്കഴിഞ്ഞദിവസം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്. കോവിഡിന്റെ തുടക്കത്തിൽ ശാസ്ത്രലോകത്തു വലിയ തർക്കങ്ങൾക്കു വഴിവച്ച വിഷയമായിരുന്നു വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം. ലോകാരോഗ്യ സംഘടന പോലും ഇതിനെ അംഗീകരിക്കാൻ മടിച്ചിരുന്നു. എന്നാൽ, നൂറുകണക്കിന് ഗവേഷകരും ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇവർ പരസ്യനിലപാടും എടുത്തു. കോവിഡ് ജാഗ്രത നടപടികളിൽ ഇതിനനുസരിച്ചു നേരിയ മാറ്റങ്ങളും വന്നു. എന്നാൽ, വായുവിലൂടെയുള്ള വൈറസിന്റെ വ്യാപനം സംബന്ധിച്ചു വ്യക്തമായ സ്ഥിരീകരണം നൽകുന്ന പഠനമാണ് ലാൻസെറ്റ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

വായുവിലൂടെ വൈറസ് വ്യാപനം ശക്തമാണെന്നു സ്ഥിരീകരിക്കാൻ ശക്തമായ തെളിവുകളുണ്ടെന്നു വ്യക്തമാക്കുന്നതാണ് യുഎസ്, യുകെ,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള 6 ഗവേഷകർ തയാറാക്കിയ പഠനറിപ്പോർട്ട്. നാളിതുവരെ വൈറസ് വ്യാപനത്തിലെ പ്രധാന വില്ലനായി നാളിതുവരെ കരുതപ്പെട്ടിരുന്ന സ്രവകണിക മാത്രമല്ല, അന്തരീക്ഷവായുവും അപകടകാരിയാണ്.  വായു വഴിയുള്ള വ്യാപനത്തെ തടയാൻ പര്യാപ്തമല്ലെങ്കിലും സ്രവകണികയെ ചെറുക്കാൻ കഴിയുന്നതാണ് നിലവിൽ ആശുപത്രികളിലും മറ്റും ഡോക്ടർമാർ ഉപയോഗിക്കുന്ന വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിഇ കിറ്റുകൾ). ഇവ ധരിച്ചിരുന്ന ഡോക്ടർമാർക്കു പോലും കോവിഡ് പിടിപെട്ടതു വായുസഞ്ചാരമെന്ന അപകടസാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. തീർന്നില്ല, അടുത്തടുത്ത രണ്ടു മുറികളിൽ നേരിട്ടു കാണാതെ ക്വാറന്റീനിലിരിക്കുന്നവർക്കിടയിൽ പോലും കോവിഡ് സ്ഥിരീക്കപ്പെട്ടതു പോലുള്ള ഒട്ടേറെ കാരണങ്ങൾ ഇതിനെ ബലപ്പെടുത്തി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരുന്നിട്ടും രോഗലക്ഷണമില്ലാത്തവരിൽനിന്നു വൈറസ് പടരുന്നതായി സ്ഥിരീകരിക്കുന്നതും അപകടകരമായ സൂചന നൽകുന്നു. പുറത്തുള്ളതിനെക്കാൾ അടച്ചിട്ട മുറികളിൽ വൈറസ് വ്യാപനത്തോത് കൂടുതലാണെന്ന ഞെട്ടിക്കുന്ന നിരീക്ഷണവും സംഘം നടത്തി. ശരിയായ വെന്റിലേഷൻ ഉറപ്പുവരുത്തി ഇതു കുറയ്ക്കാമെന്നു പറയുന്നുണ്ടെങ്കിലും വീടിനുള്ളിൽ പോലും പുലർത്തേണ്ടുന്ന ജാഗ്രതയിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. 

ലബോറട്ടറി പഠനങ്ങളിൽ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരിയാകാം. ആശുപത്രികളിൽനിന്നു കണ്ടെടുത്ത എയർഫിൽട്ടറുകൾ, കെട്ടിടങ്ങളിലെ സൂക്ഷ്മ സുഷിരങ്ങൾ എന്നിവയിൽനിന്നും വൈറസിനെ കണ്ടെത്തിയതും വായുമാർഗമാകാമെന്നു പഠനം പറയുന്നു. മുൻകരുതലുകളെടുത്താലും വിവാഹപാർട്ടികൾ, രാഷ്്ട്രീയപരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയെല്ലാം വൈറസിന്റെ സൂപ്പർവ്യാപന ഇടങ്ങളാകാം. കോവിഡിനെ മഹാമാരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ഇത്തരം ചടങ്ങുകൾക്ക് പങ്കുണ്ടെന്ന മുന്നറിയിപ്പും ലാൻസെറ്റ് റിപ്പോർട്ടിലുണ്ട്. ഇതുകൂടി മനസ്സിലാക്കിയുള്ള ജാഗ്രത, പ്രതിരോധ നടപടികളിലേക്ക് കടന്നില്ലെങ്കിൽ കൊറോണ വൈറസ് എന്ന അപകടം തുടരുമെന്നർഥം.

English Summary: Second Wave Of Covid 19 and Community Spread in India; Check the Facts