കോവിഡ് ചികിൽസയ്ക്ക് ആവശ്യമായ റെംഡെസിവർ ഇൻജക്‌ഷനായി ആളുകൾ നെട്ടോട്ടം ഒാടുമ്പോൾ മഹാരാഷ്ട്രയിൽ റെംഡെസിവറിന്റെ പേരിൽ രാഷ്ട്രീയപോരാട്ടം. മരുന്നിനു ക്ഷാമം രൂക്ഷമായിരിക്കെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ മരുന്നു ശേഖരിച്ച് വിതരണം ചെയ്യാൻ നടത്തിയ....Remdesivir Maharashtra, Remdesivir Fadnavis, Remdesivir thakkeray, Remdesivir mumbai bjp

കോവിഡ് ചികിൽസയ്ക്ക് ആവശ്യമായ റെംഡെസിവർ ഇൻജക്‌ഷനായി ആളുകൾ നെട്ടോട്ടം ഒാടുമ്പോൾ മഹാരാഷ്ട്രയിൽ റെംഡെസിവറിന്റെ പേരിൽ രാഷ്ട്രീയപോരാട്ടം. മരുന്നിനു ക്ഷാമം രൂക്ഷമായിരിക്കെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ മരുന്നു ശേഖരിച്ച് വിതരണം ചെയ്യാൻ നടത്തിയ....Remdesivir Maharashtra, Remdesivir Fadnavis, Remdesivir thakkeray, Remdesivir mumbai bjp

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ചികിൽസയ്ക്ക് ആവശ്യമായ റെംഡെസിവർ ഇൻജക്‌ഷനായി ആളുകൾ നെട്ടോട്ടം ഒാടുമ്പോൾ മഹാരാഷ്ട്രയിൽ റെംഡെസിവറിന്റെ പേരിൽ രാഷ്ട്രീയപോരാട്ടം. മരുന്നിനു ക്ഷാമം രൂക്ഷമായിരിക്കെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ മരുന്നു ശേഖരിച്ച് വിതരണം ചെയ്യാൻ നടത്തിയ....Remdesivir Maharashtra, Remdesivir Fadnavis, Remdesivir thakkeray, Remdesivir mumbai bjp

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കോവിഡ് ചികിൽസയ്ക്ക് ആവശ്യമായ റെംഡെസിവർ ഇൻജക്‌ഷനായി ആളുകൾ നെട്ടോട്ടം ഒാടുമ്പോൾ മഹാരാഷ്ട്രയിൽ റെംഡെസിവറിന്റെ പേരിൽ രാഷ്ട്രീയപോരാട്ടം. മരുന്നിനു ക്ഷാമം രൂക്ഷമായിരിക്കെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ മരുന്നു ശേഖരിച്ച് വിതരണം ചെയ്യാൻ നടത്തിയ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. 

സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ റെംഡെസിവർ വിതരണം ചെയ്യാവൂ എന്നാണു വ്യവസ്ഥയെന്നിരിക്കെ, ബിജെപി നേതാക്കൾ അവ പൂഴ്ത്തിവയ്ക്കാൻ ശ്രമം നടത്തിയെന്നാണ് മഹാരാഷ്ട്ര സർക്കാരിനു നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും കോൺഗ്രസും ആരോപിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് തങ്ങൾ മരുന്നെത്തിക്കാൻ ശ്രമിച്ചതെന്നാണ് ബിജെപി നേതാക്കളുടെ വാദം. 

ADVERTISEMENT

വിവാദം ഇങ്ങനെ

കേന്ദ്രഭരണപ്രദേശമായ ദമനിലുള്ള ബ്രുക് ഫാർമ കമ്പനിയുടെ ഉടമകൾ 60,000 പായ്ക്ക് റെംഡെസിവർ പൂഴ്ത്തിവച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. കയറ്റുമതി നിരോധിച്ചിരിക്കെ കാർഗോ വിമാനത്തിൽ അവ വിദേശത്തേക്ക് അയയ്ക്കാൻ പദ്ധതിയുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ച് കമ്പനി ഡയറക്ടറും മുംബൈ നിവാസിയുമായ രാജേഷ് ദോകാനിയയെ ബാന്ദ്ര-കുർള കോംപ്ലക്സിലെ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിനു പിന്നാലെ നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് പ്രവീൺ ധരേക്കറും മറ്റു ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി. 

മഹാരാഷ്ട്രയിൽ വിതരണം ചെയ്യാൻ ബ്രുക് ഫാർമയിൽ തങ്ങൾ റെംഡെസിവർ ബുക് ചെയ്തിരുന്നു എന്നു ഫഡ്നാവിസ് വിശദീകരിച്ചതോടെയാണ് മരുന്നു സൂക്ഷിച്ചുവച്ചിരുന്നത് ബിജെപിക്കു വേണ്ടിയാണെന്ന വിവരം പുറത്തുവന്നത്. ഏതാനും ദിവസം മുൻപ്  രാജേഷ് ദോകാനിയയുമായി ഇതു സംബന്ധിച്ച് സംസാരിച്ച ശേഷം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതിക്കായി തങ്ങൾ കാത്തിരിക്കവെയാണു പൊലീസ് നടപടിയെന്ന് ഫഡ്നാവിസ് ആരോപിച്ചു. പിന്നീട് കേന്ദ്രാനുമതി ലഭിച്ചതായും മഹാരാഷ്ട്രയിൽ എഫ്ഡിഎയുടെ ചുമതല വഹിക്കുന്ന മന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി നേതാക്കളുമായി ഇടപെട്ടതിന്റെ പേരിൽ കമ്പനി ഉടമയെ മഹാരാഷ്ട്ര സർക്കാർ പീഡിപ്പിക്കുകയാണെന്നും ഫഡ്നാവിസ് ആരോപിച്ചു.  

ഫഡ്നാവിസ്

ഉയർന്ന ചോദ്യങ്ങൾ

ADVERTISEMENT

ഇതോടെ ഉയർന്ന ചോദ്യങ്ങൾ ഫഡ്നാവിസിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. റെംഡെസിവർ കിട്ടാതെ സർക്കാർ വലയുമ്പോൾ സർക്കാരിനെയും ബന്ധപ്പെട്ട അധികൃതരെയും കൃത്യമായി അറിയിക്കാതെ അവ ശേഖരിക്കാൻ മുതിർന്നത് എന്തിനെന്ന ചോദ്യവുമായി എൻസിപിയും ശിവസേനയും കോൺഗ്രസും എഎപിയും രംഗത്തെത്തി. പൂഴ്ത്തിവയ്പു സംബന്ധിച്ച സൂചന ലഭിച്ച് കമ്പനി ഡയറക്ടറെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ അർധരാത്രി സ്റ്റേഷനിൽ ഒാടിയെത്തി കമ്പനി അധികൃതരെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ നടത്തിയ ഫഡ്നാവിസ് ഇടപെട്ടത് എന്തിന് എന്ന ചോദ്യവും എതിർപക്ഷം ഉയർത്തി. ബിജെപിക്കു വേണ്ടിയല്ലെന്നും മഹാരാഷ്ട്രയ്ക്കു വേണ്ടിയാണു തങ്ങൾ അവ ശേഖരിക്കാൻ ശ്രമിച്ചതെന്നും ഫഡ്നാവിസ് വിശദീകരിച്ചെങ്കിലും ഒട്ടേറെ സംശയങ്ങൾ ബാക്കിയായി. 

അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഫഡ്നാവിസ് അടക്കം ബിജെപി നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി കയർക്കുകയും കമ്പനി അധികൃതർക്ക് അനുകൂലമായി നിലപാട് എടുക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്. മരുന്നിന് കടുത്ത ക്ഷാമം നേരിടുമ്പോൾ കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ എന്താണു തെറ്റെന്ന് ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ ചോദിക്കുന്നു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നു പ്രതികരിച്ച ഫഡ്നാവിസ്  പൂഴ്ത്തിവയ്പ് സംബന്ധിച്ച ആരോപണം തെളിയിക്കാൻ  അധികൃതരെ വെല്ലുവിളിച്ചു.

പ്രിയങ്ക ഗാന്ധി

വിമർശനവുമായി പ്രിയങ്ക ഗാന്ധി

ADVERTISEMENT

ആളുകൾ മരുന്നില്ലാതെ മരിച്ചുവീഴുമ്പോൾ ബിജെപി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസിന്റെ നേതൃത്വത്തിൽ പൂഴ്ത്തിവയ്ക്കാൻ നടത്തിയ ശ്രമം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ശിവസേനയും എൻസിപിയും കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളും ബിജെപിക്കെതിരെ ആക്രമണം രൂക്ഷമാക്കി.

മുകേഷ് അംബാനിയുടെ വസതിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ അറസ്റ്റ്, മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ അഴിമതി ആരോപണത്തെത്തുടർന്ന് അനിൽ ദേശ്മുഖ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സംഭവം എന്നീ വിഷയങ്ങളില്‍ സർക്കാരിനെതിരെ ഫഡ്നാവിസ് നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ മരുന്നു വിവാദം ആയുധമാക്കുകയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും.

English Summary: BJP stock Remdesivir in Maharashtra: allegation