രോഗികൾക്കും ജീവനക്കാർക്കും കോവിഡ്; ശ്രീചിത്രയിൽ ഹൃദയ ശസ്ത്രക്രിയ നിർത്തി
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നതിനൊപ്പം ആശുപത്രികളിലും പ്രതിസന്ധി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ | Covid | Sree Chitra Hospital | Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നതിനൊപ്പം ആശുപത്രികളിലും പ്രതിസന്ധി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു.
സംസ്ഥാനത്ത് ഇന്നലെ 18,257 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണത്തിനു ജില്ലകൾക്കു സർക്കാർ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടർമാർക്കാണു വിനിയോഗിക്കാനുള്ള അധികാരം. സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസിൽ ഒരു ലക്ഷത്തോളം ഇന്നലെ ഉപയോഗിച്ചു. ഇന്നു പൂർണതോതിൽ വാക്സീൻ നൽകണമെങ്കിൽ 2 ലക്ഷത്തിലേറെ ഡോസ് വേണം.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്നവർക്കു സർക്കാർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. പരിശോധന നടത്തിയില്ലെങ്കിൽ 14 ദിവസം മുറികളിൽ ഐസലേഷനിൽ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വാക്‌സീൻ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിനു മുൻപുള്ള 48 മണിക്കൂറിനിടെ ആർടിപിസിആർ പരിശോധന നടത്തണം. അല്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തണം. ഫലം ലഭിക്കുന്നതുവരെ വീട്ടിൽ ഐസലേഷനിൽ കഴിയണം.
English Summary: Covid hit badly in Sree Chitra hospital