പൂരാഘോഷം അവിവേകമെന്ന് സാംസ്കാരിക നായകർ; ജനമില്ലാതെ എന്തിനെന്ന് തേറമ്പിൽ
തൃശൂര്‍∙ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്. ജനങ്ങള്‍ ഇല്ലാതെ പൂരം നടത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി തൃശൂരിന്റെ മുന്‍ എംഎല്‍എ തേറമ്പില്‍...| Thrissur Pooram | Manorama News

തൃശൂര്‍∙ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്. ജനങ്ങള്‍ ഇല്ലാതെ പൂരം നടത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി തൃശൂരിന്റെ മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് രംഗത്തെത്തി. പൂരാഘോഷം അവിവേകമാണെന്ന് സാംസ്കാരിക നായകരും പ്രതികരിച്ചു.
കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനാണ് ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചത്. ഓണ്‍ലൈനിലൂടെ ജില്ലാ കലക്ടറും കമ്മിഷണറും ഡിഎംഒയും യോഗത്തില്‍ പങ്കെടുക്കും. വാക്സീന് ഒറ്റ ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് പൂരം പാസിന് അനുവദിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യും. ആനപാപ്പാന്മാരെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കും.
പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് വാഗ്ദാനം നല്കി ദേവസ്വങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് തേറമ്പില്‍ രാമകൃഷ്ണന് കുറ്റപ്പെടുത്തി. കോവിഡ് കാലത്തെ പൂരാഘോഷം അവിവേകമാണെന്ന് സാംസ്കാരിക നായകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മഹാമാരിയുടെ സമയത്ത് ജനവിരുദ്ധമാണ് ഇത്തരം ഒത്തുകൂടല്‍. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പൂരം പ്രായോഗികമല്ലെന്നിരിക്കെ സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കാന്‍ സംഘാടകര്‍ തയാറാകണമെന്ന് സാംസ്കാരിക നായകര്‍ ആവശ്യപ്പെട്ടു. കെ.ജി.ശങ്കരപ്പിള്ള, വൈശാഖന് തുടങ്ങി 32 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
English Summary: Literary figures slams conducting Thrissur Pooram, Chief secretary meet higher officials today