ചുവന്ന ഗ്രഹത്തിൽ പറന്നുയർന്ന് ചരിത്രം! ഇൻജെന്യുയിറ്റി, മനുഷ്യരാശിയുടെ വിജയം!
ന്യൂയോർക്ക് ∙ ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ചരിത്രനേട്ടം കൈവിരിച്ചു. ഭൂമിക്കുമകലെ ഒരു ഗ്രഹത്തിൽ നിയന്ത്രണവിധേയമായി പറന്ന ആദ്യ യാനമെന്ന നിലയിലാണ് #MarsHelicopter ഇന്ന് ചരിത്രം രചിച്ചത്. NASA's Mars helicopter Ingenuity's first flight attempt, Martian sky, Malayala Manorama, Manorama Online, Manorama News

ന്യൂയോർക്ക് ∙ ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ചരിത്രനേട്ടം കൈവരിച്ചു. ‘‘അതു സംഭവിച്ചു. ഇന്ന് നമ്മുടെ #MarsHelicopter മറ്റൊരു ഗ്രഹത്തിലും നിയന്ത്രിതമായ പറക്കൽ സാധ്യമാണെന്നതു തെളിയിച്ചു.’’ ചരിത്രനേട്ടം നാസ ട്വിറ്ററിൽ അറിയിച്ചതിങ്ങനെ.
ഭൂമിക്കുമകലെ ഒരു ഗ്രഹത്തിൽ നിയന്ത്രണവിധേയമായി പറന്ന ആദ്യ യാനമെന്ന നിലയിലാണ് ഇൻജെന്യൂയിറ്റി ചരിത്രം രചിച്ചത്. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതിനു തുല്യമായ നേട്ടമായാണ് ചൊവ്വയിൽ നാസയുടെ ‘ഇൻജെന്യൂയിറ്റി’യുടെ പറക്കൽ വിലയിരുത്തപ്പെടുന്നത്. ‘ഇൻജെന്യൂയിറ്റി’യുടെ ആദ്യ പറക്കലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലഭിച്ചുതുടങ്ങിയതായും നാസ ട്വീറ്റ് ചെയ്തു.
‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണു ചൊവ്വയിൽ ഹെലികോപ്റ്റർ പറന്നത്. 1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്.
English Summary: NASA's Mars helicopter Ingenuity's first flight attempt