പാഞ്ഞെത്തി ട്രെയിൻ, അലറിവിളിച്ച് ആ അമ്മ; രക്ഷകനായി മയൂർ– വിഡിയോ
ന്യൂഡൽഹി∙ ഈ ധീരതയ്ക്ക്, അർപ്പണബോധത്തിന് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം മുഴുവൻ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. മുംബൈയിലെ...Railway, Video

മുംബൈ∙ മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയിൽവേ പോയിന്റ്സ്മാൻ മയൂർ ഷിൽഖേയ്ക്കു അഭിനന്ദന പ്രവാഹം. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിലൂടെ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടി ബാലൻസ് നഷ്ടമായി പ്ലാറ്റ്ഫോമിൽനിന്നു താഴേക്കു വീഴുകയായിരുന്നു. തിരികെ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിനു കഴിയുന്നില്ലെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ട്രാക്കിൽ കുട്ടിയെ കണ്ട മയൂർ ഷിൽഖേ സ്വന്തം ജീവൻ പണയം വച്ചു കുട്ടിയെ രക്ഷിക്കുകയായിരുന്നു. ട്രെയിൻ വരുന്നതു കണ്ടു ഒാടിയെത്തിയ മയൂർ ട്രെയിൻ കുട്ടിയുടെ അടുത്തേക്ക് എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കേ കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്കു ചാടി. കുട്ടിയുടെ അമ്മയ്ക്കു കാഴ്ച പരിമിതിയുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. അസാധാരണ ധൈര്യം പ്രകടപ്പിച്ച ഷിൽഖെയെ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
English Summary: Railway pointsman puts his life on line to save kid; daring rescue caught on camera