പൊതുജനത്തെ ഒഴിവാക്കി തൃശൂർ പൂരം; സാംപിൾ വെടിക്കെട്ടും ചമയപ്രദർശനവും ഉണ്ടാവില്ല
തൃശൂർ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തും. കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കും.. | Thrissur Pooram | Manorama News

തൃശൂർ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനത്തെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തും. കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കും. സാംപിൾ വെടിക്കെട്ടും ചമയപ്രദർശനവും ഒഴിവാക്കും.
പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങൾ, മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവ ഉണ്ടാകും. പൂരത്തിനു ഒരു ആനയെ മാത്രം എഴുന്നള്ളിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പഞ്ചവാദ്യവും മേളവും ചടങ്ങായി മാത്രം.
കുടമാറ്റത്തിനായും ഒരാന മാത്രം തെക്കോട്ടിറങ്ങും. 23ന് സ്വരാജ് റൗണ്ടിൽ പ്രവേശനം നിരോധിച്ചു. പൂരപ്പറമ്പിൽ പാസുള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കലക്ടറും ഡിഎംഒയും നിയന്ത്രണം ഏറ്റെടുത്തു.
English Summary: Restrictions for Thrissur Pooram