എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിലിട്ട് ഹെഡ്മാസ്റ്റർ; നടപടി
എസ്എസ്എൽസി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് സ്കൂൾ ഹെഡ്മാസ്റ്റർ. ഇലവുംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഡിഇഒ പത്തനംതിട്ട എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് കണക്കു പരീക്ഷയുടെ ചോദ്യക്കടലാസ് അയച്ചത്. പത്തരയ്ക്കു ചോദ്യം പുറത്തായി. അന്വേഷണ...SSLC exam, SSLC exam pathanamthitta, SSLC question paper leaking,

പത്തനംതിട്ട∙ എസ്എസ്എൽസി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച് സ്കൂൾ ഹെഡ്മാസ്റ്റർ. ഇലവുംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഡിഇഒ പത്തനംതിട്ട എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് കണക്കു പരീക്ഷയുടെ ചോദ്യക്കടലാസ് അയച്ചത്.
പത്തരയ്ക്കു ചോദ്യം പുറത്തായി. അന്വേഷണ വിധേയമായി ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഗ്രൂപ്പിൽ ചോദ്യ പേപ്പർ കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്ക്രീൻ ഷോട്ട് എടുത്തു മേലധികാരികൾക്കു പരാതി നൽകുകയായിരുന്നു. ഡിഡിഇ സ്കൂളിൽ പരിശോധന നടത്തി. പരീക്ഷ കഴിയും വരെ ചോദ്യ പേപ്പർ പുറത്തു പോകാൻ പാടില്ലെന്നാണ് നിയമം. ചോദ്യം ചോർന്നതിനാൽ പരീക്ഷ റദ്ദാക്കുമോ എന്നതുൾപ്പടെ ആലോചിച്ചു തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
English summary: School headmaster suspended for sharing SSLC question paper