ചെന്നൈ ∙ വെല്ലൂർ അടുക്കമ്പാറയിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന 5 പേരടക്കം ആറ് പേർ മരിച്ചു. ഓക്സിജൻ ലഭിക്കാതിരുന്നതു മൂലമാണു മരണമെന്ന് ബന്ധുക്കൾ Vellore government hospital, oxygen supply , Covid News, Tamil Nadu, Tamil Nadu Covid, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ വെല്ലൂർ അടുക്കമ്പാറയിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന 5 പേരടക്കം ആറ് പേർ മരിച്ചു. ഓക്സിജൻ ലഭിക്കാതിരുന്നതു മൂലമാണു മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഓക്സിജൻ വിതരണം നിലച്ചതിനെക്കുറിച്ച് ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നും വിതരണക്കാരുമായി ബന്ധപ്പെടാനും നിർദേശിച്ചതായും ബന്ധുക്കൾ ആരോപിച്ചു.

ആരോപണം നിഷേധിച്ച് അധികൃതർ രംഗത്തെത്തി. ഓക്സിജൻ ലഭിക്കാതിരുന്നതു മൂലമല്ല മരണമെന്ന് ആശുപത്രി ഡീൻ സെൽവി അറിയിച്ചു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നവരെ വാർഡുകളിലേക്ക് മാറ്റിയിരുന്നു. ഇവർക്കുള്ള ഓക്സിജൻ വിതരണം ഉച്ചയ്ക്ക് 12 മണിയോടെ നിലച്ചെന്നാണ് ആരോപണം. ഓക്സിജൻ ക്ഷാമം ഉണ്ടായിട്ടില്ലെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗികളാണ് മരിച്ചതന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

ADVERTISEMENT

കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റിൽ പതിവ് അറ്റകുറ്റപ്പണികൾ നടക്കുന്നതു കണ്ടു രോഗികളും കൂട്ടിരിപ്പുകാരും തെറ്റിദ്ധരിച്ചതാണന്നും വെല്ലൂർ ജില്ലാ മെഡിക്കൽ ഓഫിസർ വിശദീകരിച്ചു. സംഭവത്തിൽ  വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി.

English Summary: Six Covid patients die at Vellore government hospital, glitches in oxygen supply alleged