കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു കയറി; ഡ്രൈവർ മരിച്ചു
കണ്ണൂർ ∙ കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു...| Lorry Accident | Death | Manorama News

കണ്ണൂർ ∙ കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. പുലർച്ചെ രണ്ടിനായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾ റോഡിൽനിന്നു മാറ്റി. കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പൊലീസ്, ഏഴോം പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി.
Content Highlights : Lorry Accident, Death, Kannur