കേരളത്തിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. ശുഭകരമായ വാർത്തയല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും. കോവിഡ് ഐസിയു കിടക്കകളില്ലാതെ, വൈറസ് ബാധയേറ്റവർ തെരുവിൽ അലയേണ്ടി വരുന്ന കഥകളും ഒരേ കിടക്കയിൽ മൂന്നും നാലും പേർ കഴിയേണ്ടി വന്നതിന്റെയും ശ്മശാനങ്ങളിൽ ഊഴം കാക്കുന്ന... Oxygen Shortage . Covid 19 Kerala

കേരളത്തിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. ശുഭകരമായ വാർത്തയല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും. കോവിഡ് ഐസിയു കിടക്കകളില്ലാതെ, വൈറസ് ബാധയേറ്റവർ തെരുവിൽ അലയേണ്ടി വരുന്ന കഥകളും ഒരേ കിടക്കയിൽ മൂന്നും നാലും പേർ കഴിയേണ്ടി വന്നതിന്റെയും ശ്മശാനങ്ങളിൽ ഊഴം കാക്കുന്ന... Oxygen Shortage . Covid 19 Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. ശുഭകരമായ വാർത്തയല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും. കോവിഡ് ഐസിയു കിടക്കകളില്ലാതെ, വൈറസ് ബാധയേറ്റവർ തെരുവിൽ അലയേണ്ടി വരുന്ന കഥകളും ഒരേ കിടക്കയിൽ മൂന്നും നാലും പേർ കഴിയേണ്ടി വന്നതിന്റെയും ശ്മശാനങ്ങളിൽ ഊഴം കാക്കുന്ന... Oxygen Shortage . Covid 19 Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരളത്തിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. ശുഭകരമായ വാർത്തയല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും. കോവിഡ് ഐസിയു കിടക്കകളില്ലാതെ, വൈറസ് ബാധയേറ്റവർ തെരുവിൽ അലയേണ്ടി വരുന്ന കഥകളും ഒരേ കിടക്കയിൽ മൂന്നും നാലും പേർ കഴിയേണ്ടി വന്നതിന്റെയും ശ്മശാനങ്ങളിൽ ഊഴം കാക്കുന്ന മൃതദേഹങ്ങളുടെയും കാഴ്ചകൾ ഞെട്ടലായി മുന്നിലെത്തുന്നു. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവൻ നിലനിർത്താൻ അനിവാര്യമായ ഓക്സിജനാകട്ടെ ആവശ്യത്തിനു ലഭ്യമാകാത്തതും പ്രതിസന്ധിയാണ്. കേരളം വിട്ടാൽ മിക്ക സംസ്ഥാനങ്ങളിലും തീവിലയായിക്കഴിഞ്ഞു ഓക്സിജന്. കോവിഡ് കണക്കുകളിൽ വൻ കുതിപ്പുണ്ടാകുമെന്ന ആശങ്കകൾ സത്യമാകുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത, വില എന്നിവയെപ്പറ്റി ഓക്സിജൻ എത്തുന്ന വഴികളിലൂടെ ഒരന്വേഷണം.

കേരളത്തിലും വില വർധന

ADVERTISEMENT

സംസ്ഥാനത്തും മെഡിക്കൽ ഓക്സിജൻ വില ഉയർന്നിട്ടുണ്ട്. 11.50 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റർ ഓക്സിജന്റെ വില കഴിഞ്ഞയാഴ്ച 17 രൂപയാക്കിയാണ് ഉയർത്തിയത്. കോവിഡ് മൂലമുള്ള വർധിച്ച ഉപയോഗം മുൻകൂട്ടിക്കണ്ടു കൊള്ളലാഭം കൊയ്യാനുള്ള തന്ത്രമാണിതെന്ന് ആരോപണമുണ്ട്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജൻ ഉൽപാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റാണു വില ഉയർത്തിയത്. ഇതു തുടക്കം മാത്രമാണെന്നും ആവശ്യം ഉയരുന്തോറും വിലയിൽ വർധനവുണ്ടാകാനാണു സാധ്യതയെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

ബെംഗളൂരുവിൽ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് എത്തിക്കാനായി ഓക്സിജൻ സിലിണ്ടറുകൾ തയാറാക്കുന്നു. Photo: Manjunath Kiran / AFP

ഓക്സിജൻ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽനിന്നു കിൻഫ്ര മുഖേനയാണു നൽകുന്നത്. വൈദ്യുതി കെഎസ്ഇബിയും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ നിരക്കിലാണ് ഇതു രണ്ടും പ്ലാന്റിനു ലഭിക്കുന്നത്. നിലവിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കിൽ വർധന ഉണ്ടായിട്ടില്ലെന്നിരിക്കെ ഓക്സിജനു വില കൂട്ടുന്നതു ന്യായീകരിക്കത്തക്കതല്ലെന്നു പരാതിയുണ്ട്. വരും ദിവസങ്ങളിൽ ഓക്സിജൻ സഹായം വേണ്ടിവരുംവിധം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർധന മുൻകൂട്ടിക്കണ്ടാണു വില വർധിപ്പിച്ചതെന്ന ആരോപണം ശക്തമാണ്. 

സംസ്ഥാനത്ത് ദൗർലഭ്യമുണ്ടോ?

സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നതു നിലവിൽ കഞ്ചിക്കോട്ടെ പ്ലാന്റ് ആണ്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനിയാണു പ്ലാന്റിന്റെ ഉടമകൾ. പ്രതിദിനം 150 ടൺ ആണു കഞ്ചിക്കോട് പ്ലാന്റിന്റെ ഉൽപാദനം. 1000 ടൺ ഓക്സിജൻ സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ ഇളവുകൾ പറ്റുന്നുണ്ടെങ്കിലും കഞ്ചിക്കോട് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ 75 ശതമാനവും ഇതര സംസ്ഥാനങ്ങൾക്കു നൽകുകയാണെന്നാണു വിതരണക്കാരുൾപ്പെടെ ഈ മേഖലയിലുള്ളവരിൽനിന്നു ലഭിക്കുന്ന വിവരം. ഇവിടെ നിന്നുള്ള ഉൽപാദനത്തിന്റെ 70% ലഭിച്ചാൽപ്പോലും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് യഥേഷ്ടം ഓക്സിജനാകും എന്നതാണു യാഥാർഥ്യം. എന്നാൽ, കോവിഡ് കണക്കുകൾ ഉയരാൻ ആരംഭിച്ചപ്പോൾ മുതൽ കമ്പനി  സംഭരണം ആരംഭിക്കുകയാണു ചെയ്തത്. ഇതു കൃത്രിമക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നു വിതരണക്കാരിൽ ഒരു വിഭാഗം പറയുന്നു. 

നവി മുംബൈയിൽനിന്നു വിവിധ രാജ്യങ്ങളിലേക്ക് ഓക്സിജൻ ടാങ്കറുകൾ എത്തിക്കുന്ന ‘ഓക്സിജന്‍ എക്സ്പ്രസ്’ പുറപ്പെട്ടപ്പോൾ. Photo: AFP
ADVERTISEMENT

കോവിഡ് സ്ഥിതി അതീവ ഗുരുതരമായ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒരു ക്യുബിക് മീറ്റർ ഓക്സിജനു വില 50 രൂപയ്ക്കും മുകളിൽ വരെയാണ്. അതുകൊണ്ടു തന്നെ, ഓക്സിജൻ ഈ സംസ്ഥാനങ്ങളിലെ വിതരണക്കാർക്കു നൽകുന്നതാണു സംസ്ഥാനത്തു വിറ്റഴിക്കുന്നതിനേക്കാൾ കമ്പനികൾക്കു ലാഭകരം. കേരളത്തിൽ ഉൽപാദനച്ചെലവു കുറവായതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളിലെ വിൽപന കൊള്ളലാഭം നൽകും. വളരെ അകലെയുള്ള മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലേക്കു ഓക്സിജൻ നേരിട്ടെത്തിക്കുകയും വേണ്ട. ഇവിടെനിന്നുള്ള ഓക്സിജൻ കർണാടകയ്ക്കോ ആന്ധ്രയ്ക്കോ നൽകുകയും അവിടെ ഉൽപാദിപ്പിക്കുന്നത് ദൂരെയുള്ള സംസ്ഥാനങ്ങൾക്കു കൈമാറുകയോ ചെയ്യുന്നതിലൂടെ ഗതാഗതത്തിനായി വേണ്ടി വരുന്ന ചെലവു കുറയ്ക്കുകയെന്ന തന്ത്രമാണ് ഉൽപാദകർ പലപ്പോഴും പരീക്ഷിക്കുക. 

ഓക്സിജൻ: അൽപം ചരിത്രം

ഏതാനും വർഷം മുൻപു വരെ വാതക ഓക്സിജൻ പ്ലാന്റുകൾ കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഉതകുംവിധമുള്ള ഉൽപാദനവും ഉണ്ടായിരുന്നു. ഉൽപാദിപ്പിക്കുന്ന ഓക്സിജൻ സിലിണ്ടറുകളിൽ നിറച്ചായിരുന്നു ഇവ വിതരണം ചെയ്തിരുന്നത്. എന്നാൽ സംസ്ഥാനത്തിനു പുറത്തു ദ്രവ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ടണ്ണേജ് പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടതോടെ അവിടെനിന്നു ദ്രവ ഓക്സിജൻ വാങ്ങി സിലിണ്ടറുകളിൽ നിറച്ചു നൽകുന്ന രീതിക്കു തുടക്കമായി. വാതക ഓക്സിജൻ ഉൽപാദനത്തിനു വേണ്ടി വന്നിരുന്നതിനേക്കാൾ കുറവു ചെലവു മാത്രമേ ദ്രവ ഓക്സിജൻ വാങ്ങി അതിനെ വാതക രൂപത്തിലേക്കു മാറ്റി വിതരണം ചെയ്യാൻ വേണ്ടി വന്നിരുന്നുള്ളൂ എന്നതായിരുന്നു ആകർഷണം. 

ഗ്രേറ്റർ നോയിഡയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ. Photo: XAVIER GALIANA / AFP

പ്രധാനമായും ബെംഗളൂരു, സേലം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ടാങ്കറുകളിലാണു ദ്രവ ഓക്സിജൻ എത്തിച്ചിരുന്നത്. എന്നാൽ, രണ്ടു വർഷം മുൻപു കഞ്ചിക്കോട് പ്ലാന്റ് സ്ഥാപിക്കപ്പട്ടു. ആദ്യഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ വിലയിൽ ഓക്സിജൻ നൽകി സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരെയെല്ലാം കയ്യിലെടുത്തതോടെ സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ കുത്തക കഞ്ചിക്കോട് പ്ലാന്റിനായി. കരാർ റദ്ദാക്കിയതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും ഇതര സംസ്ഥാന പ്ലാന്റുകളിൽനിന്ന് സംസ്ഥാനത്തിന് ഓക്സിജൻ ലഭിക്കില്ല എന്ന സ്ഥിതി സംജാതമായതോടെ കമ്പനിയുടെ ഇഷ്ടാനുസരണമായി വിലയും വിതരണവും.

ADVERTISEMENT

ലിക്വിഡ് ഓക്സിജൻ

നിർദിഷ്ട താപനിലയിൽ തണുപ്പിച്ചു ടാങ്കുകളിലാണ് ദ്രവ ഓക്സിജൻ സൂക്ഷിക്കുന്നത്. ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകളിലും ആശുപത്രികളുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ടാങ്കുകളിലും ഇതേ ഊഷ്മാവു തന്നെ ക്രമീകരിച്ചിട്ടുണ്ടാകും. ദ്രവ ഓക്സിജൻ ചുരുളൻ വേപ്പറൈസർ കോയിലുകൾക്കുള്ളിലൂടെ കടത്തിവിട്ട് യഥാർഥ അന്തരീക്ഷ ഊഷ്മാവിലേക്കു മാറ്റുമ്പോൾ ഇതു വാതക രൂപത്തിലാകും. പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ രൂപത്തിൽ ഓക്സിജൻ സൂക്ഷിക്കാനുള്ള ടാങ്കുകളും ഇതു വേപ്പറേസൈഷൻ നടത്തി ഓക്സിജൻ വിതരണ ഉപകരണങ്ങളിലേക്കു നേരിട്ടെത്തിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടാകും. പഴയ രീതിയിൽ സിലിണ്ടറുകൾ തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. ഇവർക്ക് വിതരണക്കാർ ലിക്വിഡ് ഓക്സിജൻ രൂപമാറ്റം വരുത്തി സിലിണ്ടറുകളിൽ നിറച്ചു നൽകുകയാണ്. 1 ടൺ മുതൽ 13 ടൺ വരെ ശേഷിയുള്ള ടാങ്കുകളാണു സാധാരണ സംസ്ഥാനത്തുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. വിതരണക്കാർ 20 ടൺ ടാങ്കുകൾ വരെ സ്ഥാപിച്ചിട്ടുണ്ട്.

വിതരണത്തിനായുള്ള ഓക്‌സിജൻ സിലിണ്ടറുകൾ. Photo: AFP

പരാതിക്കാർക്ക് ഓക്സിജനില്ല?

സംസ്ഥാനത്ത് ഓക്സിജൻ വിതരണ മേൽനോട്ടമുള്ള പെട്രോളിയം ആൻ‍ഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് ഡോ.ആർ.വേണുഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓക്സിജൻ വിതരണക്കാരുടെയും കഞ്ചിക്കോട് പ്ലാന്റ് പ്രതിനിധികളുടെയും ഓൺലൈൻ യോഗം വിളിച്ചിരുന്നു. വില വർധനയെപ്പറ്റിയുള്ള ചോദ്യങ്ങൾക്കു മുന്നിൽ, മുംബൈയിലുള്ള പ്ലാന്റുടമകളാണു വില നിർണയിക്കുന്നതെന്ന ന്യായം പറഞ്ഞു കഞ്ചിക്കോട്ടെ പ്ലാന്റിന്റെ ചുമതലയുള്ളവർ കൈമലർത്തി. യോഗത്തിൽ ചുരുക്കം ചില വിതരണക്കാർ മാത്രം ഓക്സിജൻ ദൗർലഭ്യം ചൂണ്ടിക്കാട്ടി. ഓക്സിജൻ കിട്ടുന്നില്ലെന്നു പരാതി പറയുന്ന വിതരണക്കാർക്കു നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പരിമിതമായ ലോഡ് പോലും പ്ലാന്റ് ഉടമകൾ നിഷേധിക്കുമെന്നതിനാൽ ഇത്തരം വിലയിരുത്തൽ യോഗങ്ങളിൽ ഭൂരിഭാഗം വിതരണക്കാരും മൗനം പാലിക്കുകയാണു പതിവ്. 

സർക്കാർ ഇടപെടണമെന്ന് വിതരണക്കാർ 

ഓക്സിജൻ വില നിയന്ത്രണത്തിനും കൃത്രിമക്ഷാമം തടയാനും സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇതേ രീതിയിൽ ഓക്സിജനു വില വർധിപ്പിക്കുകയും കൃത്രിമക്ഷാമം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അന്നു ക്യുബിക് മീറ്ററിന് 18–20 രൂപ വരെയാക്കി. എന്നാൽ, മാധ്യമ വാർത്തകളെത്തുടർന്നു സർക്കാർ കർശനമായി ഇടപെട്ടതോടെ  വില കുറയ്ക്കാൻ പ്ലാന്റ് ഉടമകൾ നിർബന്ധിതരായി. നിലവിലെ കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഓക്സിജനിൽ ഇവിടയുള്ള ഉപയോഗം കഴിച്ചുള്ളതു മാത്രമേ ഇതര സംസ്ഥാനങ്ങൾക്കു നൽകാവൂ എന്നു സർക്കാർ ഉത്തരവിറക്കിയാൽ പ്രതിസന്ധി പരിഹരിക്കാനാകും. മറ്റു സംസ്ഥാനങ്ങളെല്ലാംതന്നെ ഇതേ മാതൃകയാണു സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്ലാന്റിന്റെ പ്രവർത്തനത്തിനുള്ള അസംസ്കൃത വസ്തുക്കളെല്ലാം ഏറെ ഇളവുകളോടെയാണു സർക്കാർ നൽകുന്നതെന്നതിനാൽ ഈ ആവശ്യം ന്യായമാണെന്നും മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary: Need Immediate Govt. Intervention in Kerala Medical Oxygen Production and Supply