'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും'; ഒടുവിൽ പോസ്റ്റ് പിൻവലിച്ച് പ്രതിഭ
ആലപ്പുഴ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകി കായംകുളം എംഎൽഎ യു. പ്രതിഭയുടെ സമൂഹമാധ്യമ കുറിപ്പ്. ജി. സുധാകരനെ ലക്ഷ്യംവച്ചാണ് ... U Prathibha, G Sudhakaran, Prathibha Hari, Kayamkulam Constituency, Malayala Manorama, Manorama Online, Manorama News

ആലപ്പുഴ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകി കായംകുളം എംഎൽഎ യു. പ്രതിഭയുടെ സമൂഹമാധ്യമ കുറിപ്പ്. ജി. സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫെയ്സ്ബുക് പോസ്റ്റ് എംഎൽഎ മുക്കി. നിമിഷനേരംകൊണ്ട് നൂറുകണക്കിനു പേരാണ് എംഎൽഎയുടെ പോസ്റ്റിനു താഴെ രാഷ്ട്രീയ ആരോപണങ്ങളും സംശയങ്ങളും ഉയർത്തിയത്.
'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫെയ്സ്ബുക്കിൽ യു. പ്രതിഭ എംഎൽഎ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ ആരാണു പൊട്ടൻ എന്നും ചട്ടനെന്നും കമന്റുകൾ നിറഞ്ഞു. ജി സുധാകരനെ ഉന്നംവച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നും കമന്റുകൾ വന്നു.
കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ തന്നെ കാലുവാരി എന്ന സൂചനയാണു പ്രതിഭ നൽകുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്താവനകളോടെ ഈ ദിവസങ്ങളിൽ പ്രതിസന്ധിയിൽ അകപ്പെട്ട മന്ത്രി ജി. സുധാകരനെയാണ് ദൈവം ചതിച്ചതെന്നു പ്രതിഭ പറഞ്ഞതെന്നു ഭൂരിഭാഗം കമന്റുകളും സമർത്ഥിച്ചു. പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നിറഞ്ഞതോടെ അക്കൗണ്ടിൽനിന്ന് പോസ്റ്റ് കാണാതായി.
അൽപസമയത്തിനകം എംഎൽഎയുടെ ഫോട്ടോ സമാനമായ സ്ഥലത്ത് മാറ്റി പോസ്റ്റ് ചെയ്തു. എംഎൽഎയുടെ പദവിക്ക് നിരക്കാത്തതാണ് പോസ്റ്റൊന്നും ഡിവൈഎഫ്ഐക്കാർ കാലുവാരിയതാകം പ്രകോപനത്തിന് കാരണമെന്നും വിമർശനങ്ങൾ ഉയർന്നു. സമൂഹമാധ്യമത്തിലെ തുറന്നെഴുത്ത് പൊതുചർച്ചയ്ക്ക് വിധേയമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി വീണ്ടും പോസ്റ്റ് വന്നു. ദയവായി മറ്റു ചർച്ചകൾ ഒഴിവാക്കണമെന്നായിരുന്നു എംഎൽഎയുടെ അഭ്യർത്ഥന. തൊട്ടുപിന്നാലെ അതും അപ്രത്യക്ഷമായി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എംഎൽഎ നടത്തിയ രാഷ്ട്രീയ വിമർശനം കാര്യഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പ്രമുഖ നേതാക്കളിൽ ചിലർ ഫോണിൽ വിളിച്ച് ശകാരിച്ചത്തോടെയാണ് എംഎൽഎ പോസ്റ്റ് മുക്കിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
English Summary: U Prathibha FB post lures controversy