ആലപ്പുഴ നഗരത്തിനു പുറത്തേക്കുള്ള എല്ലാ വഴികളിലും പ്ലേഗ് ക്യാംപുകൾ തുറന്നു. എലികള്‍ കാണപ്പെടുന്ന പ്രദേശങ്ങളെല്ലാം അണുവിമുക്തമാക്കി. എലികളെ നശിപ്പിക്കാൻ ഫ്യൂമിഗേറ്റ് ചെയ്തു. ജനങ്ങൾ നഗരം വിട്ടുപോക‍ുന്നതു തടഞ്ഞ് ‘ലോക്ഡൗൺ’ പ്രഖ്യാപിച്ചു. വീടുകളിൽ അണുനാശിനി തളിച്ചു... Plague Alappuzha . Covid Lockdown in Kerala

ആലപ്പുഴ നഗരത്തിനു പുറത്തേക്കുള്ള എല്ലാ വഴികളിലും പ്ലേഗ് ക്യാംപുകൾ തുറന്നു. എലികള്‍ കാണപ്പെടുന്ന പ്രദേശങ്ങളെല്ലാം അണുവിമുക്തമാക്കി. എലികളെ നശിപ്പിക്കാൻ ഫ്യൂമിഗേറ്റ് ചെയ്തു. ജനങ്ങൾ നഗരം വിട്ടുപോക‍ുന്നതു തടഞ്ഞ് ‘ലോക്ഡൗൺ’ പ്രഖ്യാപിച്ചു. വീടുകളിൽ അണുനാശിനി തളിച്ചു... Plague Alappuzha . Covid Lockdown in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ നഗരത്തിനു പുറത്തേക്കുള്ള എല്ലാ വഴികളിലും പ്ലേഗ് ക്യാംപുകൾ തുറന്നു. എലികള്‍ കാണപ്പെടുന്ന പ്രദേശങ്ങളെല്ലാം അണുവിമുക്തമാക്കി. എലികളെ നശിപ്പിക്കാൻ ഫ്യൂമിഗേറ്റ് ചെയ്തു. ജനങ്ങൾ നഗരം വിട്ടുപോക‍ുന്നതു തടഞ്ഞ് ‘ലോക്ഡൗൺ’ പ്രഖ്യാപിച്ചു. വീടുകളിൽ അണുനാശിനി തളിച്ചു... Plague Alappuzha . Covid Lockdown in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കോവിഡ് രണ്ടാം തരംഗമുയർത്തുമ്പോൾ വീണ്ടുമൊരു ലോക്ഡൗൺ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ് കേരളം. ലോക്ഡൗണും രോഗവ്യാപനം തടയാനുള്ള കർശന നിയന്ത്രണങ്ങളും പുതിയ തലമുറയ്ക്ക് അദ്ഭുതക്കാഴ്ചകളാണ്. എന്നാൽ, നൂറ്റാണ്ടുകൾക്കു മുൻപുതന്നെ കേരളം ഇത്തരത്തിലുള്ള രോഗസാഹചര്യങ്ങളെയും ‘ലോക്ഡൗൺ’ അനുഭവങ്ങളെയും കണ്ടിട്ടുണ്ട്. ഇതുപോലെ മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ശക്തമല്ലാതിരുന്ന കാലത്ത് തിരുവിതാംകൂർ, പ്രത്യേകിച്ച് ആലപ്പുഴ, ലോക്ഡൗൺ സാഹചര്യങ്ങളെ നേരിട്ടതിന്റെ കഥയറിയാം.

ഒരു നൂറ്റാണ്ടു മുൻപത്തെ ലോക്ഡൗൺ

ADVERTISEMENT

1927– 28 കാലത്തായിരുന്നു തിര‍ുവിതാംകൂർ നേരിട്ട ഏറ്റവും വലിയ പ്ലേഗ് ബാധ. തിരുവിതാംകൂറിൽ പതിവായി വരുന്നൊരു രോഗമായിരുന്നില്ല അത്. എന്നാൽ, ഇന്നത്തെപ്പോലെ തന്നെ പൊതുജനാരോഗ്യ സംവിധാനം ശക്തമായിരുന്ന തിരുവിതാംക‍ൂറിൽ രോഗം നിയന്ത്രിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് 19 നിയന്ത്രിക്കാൻ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളെ ഓർമിപ്പിക്കുന്നു. 1934–35 കാലത്താണ് കൊച്ചി തീരപ്രദേശത്തും ആലപ്പുഴ നഗരത്തിലും പ്ലേഗ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. 25 പേർ മരിച്ചതോടെയാണ് രോഗത്തിന്റെ ഭീകരത ജനങ്ങൾ മനസ്സിലാക്കിയത്.

ആലപ്പുഴ നഗരത്തിനു പുറത്തേക്കുള്ള എല്ലാ വഴികളിലും അന്നു പ്ലേഗ് ക്യാംപുകൾ തുറന്നു. എലികള്‍ കാണപ്പെടുന്ന പ്രദേശങ്ങളെല്ലാം അണുവിമുക്തമാക്കി. എലികളെ നശിപ്പിക്കാൻ ഫ്യൂമിഗേറ്റ് ചെയ്തു. ജനങ്ങൾ നഗരം വിട്ടുപോക‍ുന്നതു തടഞ്ഞ് ‘ലോക്ഡൗൺ’ പ്രഖ്യാപിച്ചു. വീടുകളിൽ അണുനാശിനി തളിച്ചു. അങ്ങനെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ആലപ്പുഴ നഗരം പ്ലേഗിനെ പ്രതിരോധിച്ചത്. ആലപ്പുഴയിൽ മാത്രം 52,376 പേർക്ക് വാക്‌സിനേഷൻ നൽകി.

1935ൽ പ്ലേഗ് ബാധയെക്കുറിച്ചു പഠിക്കാൻ സ്‌ഥിരമായി ഒരുദ്യോഗസ്‌ഥനെ ആലപ്പുഴയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ എലിനശീകരണം നടത്തി. രോഗം പരത്തുന്ന എലിച്ചെള്ളുകളെക്കുറിച്ച് എന്റമോളജിക്കൽ പഠനങ്ങളും നടന്നു. 1937-38 -ൽ 16,354 എലികളെ ആലപ്പുഴയിൽ മാത്രം കൊന്നു. അന്ന് എലികളെ കൊന്നു കൊണ്ടുചെല്ലുന്നവർക്ക് എലിയൊന്നിന് അരചക്രമായിരുന്നു പ്രതിഫലം.

ആ വസൂരിക്കാലം

ADVERTISEMENT

കോവിഡിനെക്കാൾ ആളുകൾ ഭയന്നൊരു രോഗം കേരളം ഒരുകാലത്ത് സ്ഥിരമായി അനുഭവിച്ചിരുന്നു–വസൂരി. രോഗം വന്നാൽ, മരണം കാത്തു കിടക്കുന്ന രോഗിയെ പായയിൽ കെട്ടി മരിക്കാൻ ഒഴിഞ്ഞ പറമ്പുകളിൽ ഉപേക്ഷിക്കുന്നതു മാത്രമായിരുന്നു അന്നു ചെയ്യാനുണ്ടായിരുന്നത്. തനിക്കു നാലു വയസ്സുണ്ടായിരുന്നപ്പോൾ അമ്മ വസൂരിക്കു കീഴടങ്ങിയതിന്റെ ദുരിതക്കാഴ്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. ആ അനുഭവം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്:

‘അതൊരു മഴക്കാലമായിരുന്നു. ചുറ്റും വെള്ളം നിറഞ്ഞു ദ്വീപുപോലെ കിടക്കുന്ന തുരുത്തിലെ വീട്ടിലേക്കു പോകാൻ മരപ്പാലം കടക്കണം. മുൻവശത്തു വലിയൊരു തോടാണ്. തോട്ടിൻകരയിലൂടെ ജ്യേഷ്‌ഠന്റെ വിരൽത്തുമ്പും പിടിച്ചു നടന്നെത്തിയ നാലര വയസ്സുകാരൻ മരപ്പാലത്തിനരികെ നിന്നുകൊണ്ട് അമ്മയെ വിളിച്ചു. കൊച്ചുവീടിന്റെ ജനലിലൂടെ അമ്മ പുറത്തേക്കു നോക്കി പറഞ്ഞു, വൈകാതെ വരാമെന്നും എടുത്തോമനിക്കാമെന്നും. പാലത്തിനപ്പുറത്തുള്ള അമ്മയുടെ സ്‌നേഹത്തുരുത്തിലേക്കു പോകാൻ മനസ്സ് തുടിച്ചെങ്കിലും ആരും സമ്മതിച്ചില്ല. അമ്മ വരുന്നതും സ്വപ്‌നംകണ്ടു ഞാൻ മടങ്ങി.

തിരിഞ്ഞുനോക്കുമ്പോഴും ജനാലയിൽ അമ്മയുടെ മുഖം കാണാമായിരുന്നു. വീശിക്കൊണ്ടിരിക്കുന്ന കൈ കാണാമായിരുന്നു. വസൂരിവന്നു കിടന്നിരുന്ന അമ്മ മരിച്ചു. മൃതദേഹം ദൂരെ എവിടെയോ കൊണ്ടുപോയി മറവുചെയ്‌തു.’ വിഎസിന്റെ ഓർമയിലെ അമ്മയുടെ അവശേഷിക്കുന്ന ചിത്രം വീശിക്കൊണ്ടിരിക്കുന്ന ഒരു കൈ മാത്രമാണെന്നും പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. വിഎസിന്റെ അനുഭവത്തിൽനിന്ന് കാലം കണക്കാക്കിയാൽ, 1927ൽ ആയിരിക്കും അമ്മ മരിച്ചത്.

വസൂരിക്കെതിരെ 1813ൽ റാണി ഗൗരിലക്ഷ്മി ഭായിയുടെ കാലത്ത് പ്രതിരോധ കുത്തിവയ്പ് തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു. കുത്തിവയ്പിനോടുള്ള ജനങ്ങളുടെ ഭയം മാറ്റാൻ രാജകുടുംബാംഗങ്ങളാണ് ആദ്യം കുത്തിവയ്പെടുത്തത്. പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെയാണ് വസൂരി നിയന്ത്രിച്ചിരുന്നത്. തിരുവിതാംകൂറിൽ വസൂരിമുലം 1901-02ൽ 12,855 പേരും, 1910-12ൽ 10,000 പേരും 1934-35 ൽ 1074 പേരാണു മരിച്ചത്. പിൽക്കാലത്ത് വസൂരി കേരളത്തിൽ നിർമാർജനം ചെയ്തു. പ്രസിദ്ധ നോവലിസ്റ്റ് കാക്കനാടന്റെ ‘വസൂരി’ (1968) എന്ന നോവലിന്റെ പ്രമേയംപോലും ഒരു ഗ്രാമത്തിലെ വസ‍ൂരി ബാധയായിരുന്നു. എം.ടി.വാസുദേവൻ നായരുടെ അസുരവിത്ത് ഉൾപ്പെടെ മറ്റു പല സാഹിത്യകൃതികളിലും വസൂരി പ്രധാന വിഷയമായിട്ടുണ്ട്.

ADVERTISEMENT

കോളറക്കാലത്തെ സാഹിത്യം

വിഷൂചിക എന്നുകൂടി അറിയപ്പെട്ടിരുന്ന കോളറ ഒരുകാലത്ത് ഏറ്റവുംകൂടുതൽ ജനങ്ങളുടെ ജീവനപഹരിച്ചിരുന്ന രോഗമാണ്. മലയാളത്തിലെ ആദ്യകാല വിലാപകാവ്യങ്ങളിലൊന്നായ വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ (1908) ഈ രോഗവിപത്തിൽ നഷ്ടമായ കാമുകിയെക്കുറിച്ചുള്ള ഓർമകളാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ (1948) എന്ന നോവലിന്റെ ഒരധ്യായം തന്നെ കോളറയും വസൂരിയും ജീവനപഹരിച്ച തോട്ടിത്തൊഴിലാളികളുടെ ജീവിതസാഹചര്യമാണ് വിവരിക്കുന്നത്.

രോഗങ്ങളുടെ ‘പുഴ’

കേരളത്തിൽ ഒരുകാലത്ത് രോഗങ്ങളുടെ ഉറവിട കേന്ദ്രമായിരുന്നു ആലപ്പുഴ. കോവിഡ് രോഗവ്യാപനം സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ രണ്ടാമത് റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിലായിരുന്നു. 15 വർഷം മുൻപ് ചേർത്തലയിൽ നിന്നാരംഭിച്ചു കേരളത്തിൽ വ്യാപകമായി പടർന്നുപിടിച്ച രോഗമാണു ചിക്കുൻഗുനിയ. 2006 ൽ ചേർത്തല താലൂക്കിൽ നിന്നാരംഭിച്ച ചിക്കുൻഗുനിയ എന്ന മാരക രോഗം ആ പ്രദേശത്തു മാത്രം 57 പേരുടെ ജീവനെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്തു മുക്കാൽ ലക്ഷത്തോളം പേർക്ക് ചിക്കുൻഗുനിയ രോഗം പിടിപെട്ടു.

പത്തു വർഷം മുൻപു വരെ സാംക്രമിക രോഗങ്ങളുടെ താവളമായാണ് ആലപ്പുഴ അറിയപ്പെട്ടിരുന്നത്. എന്നാൽ, കൊതുകു നിയന്ത്രണവും ആരോഗ്യ ബോധവൽക്കരണവും ഉൾപ്പെടെയുള്ള നടപടികളുമായി ആരോഗ്യ വകുപ്പ് നടത്തിയ തീവ്രയജ്ഞത്തിന്റെ ഫലമായി ആലപ്പുഴയിലെ സാംക്രമിക രോഗ ഭീഷണി മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ‍ു. എച്ച്1എൻ1, ഡെങ്കിപ്പനി, വെസ്റ്റ്നൈൽ രോഗം, ജപ്പാൻ ജ്വരം, ടൈഫോയ്ഡ്, മലമ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഇപ്പോഴും സജീവമാണെങ്കിലും പല രോഗങ്ങളുടെയും മരണനിരക്ക് കുറയ്ക്കാൻ കൃത്യമായ ഇടപെടലിലൂടെ ആലപ്പുഴയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഭീഷണിയായിരുന്ന പല രോഗങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കാനും സാധിച്ചു.

ആലപ്പുഴ കേന്ദ്രീകരിച്ച് സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സെന്റർ ഫോർ കമ്യൂണിക്കബിൾ ഡിസീസ് തുടങ്ങിയ സ്ഥാപനങ്ങൾ വന്നതോടെ രോഗ നിർണയം കൂടുതൽ എളുപ്പത്തിലാകുകയും നിയന്ത്രണ മാർഗങ്ങൾ പെട്ടെന്നു സ്വീകരിക്കാനും കഴിഞ്ഞതാണ് ആലപ്പുഴയെ മറ്റുജില്ലകളെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യകരമാക്കുന്നത്.

ആലപ്പുഴയ്ക്കു ഭീഷണിയായിരുന്ന ചില സാംക്രമിക രോഗങ്ങള്‍ ഇവയാണ്...

മന്ത്

നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ആലപ്പുഴ, ചേർത്തല പ്രദേശങ്ങളുടെ തീരദേശത്ത് മന്തുരോഗം ലക്ഷക്കണക്കിനു മനുഷ്യരുടെ ‘നല്ലനടപ്പി’നെ ബാധിച്ചിരുന്നു. ഒരുകാലത്ത് േചർത്തല, അമ്പലപ്പുഴ താലൂക്കുകളിൽനിന്ന് വിവാഹാലോചനകൾ വന്നാൽ രണ്ടാമതൊന്നാലോചിക്കാൻ മറ്റു നാട്ടുകാരെ പ്രേരിപ്പിച്ചതിനു പ്രധാന കാരണം മന്തു രോഗമായിരുന്നു. പെണ്ണു കാണാൻ ചെന്നപ്പോൾ മുണ്ടു മടക്കിക്കുത്തി നടക്കാൻ നിർദേശിച്ചതിന്റെ അനുഭവം ചേർത്തലക്കാരനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

ചേർത്തലയെന്നാൽ മന്തുരോഗത്തിന്റെ തലസ്ഥാനമെന്ന അപഖ്യാതി അടുത്തകാലം വരെയുണ്ടായിരുന്നു. 1816– 20 കാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധികൾ ആലപ്പുഴ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ഈ പ്രദേശത്തെ മന്തുരോഗത്തെക്കുറിച്ചു പരാമർശമുണ്ടായിരുന്നു. മന്തുരോഗം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 1922 മുതൽ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. കൊതുകുകൾ മുട്ടയിടുന്ന കുളവാഴകൾ നീക്കം ചെയ്യുന്ന ജോലികൾ 1933–34 മുതൽ ആരംഭിച്ചു. ആലപ്പുഴയിൽ നാലു പതിറ്റാണ്ടു മുൻപാണ് മന്തുരോഗ നിവാരണ കേന്ദ്രം സ്ഥാപിച്ചത്. മന്തുരോഗം പരത്തുന്ന കൊതുകുകളുടെ ഉറവിടനശീകരണവും പ്രതിരോധ മരുന്നു വിതരണവും ബോധവൽക്കരണവും ഉൾപ്പെടെയുള്ള പരിശ്രമങ്ങൾ ഫലം കണ്ടതോടെയാണ് ജില്ല മന്തു രോഗ ഭീഷണിയിൽ നിന്ന് രക്ഷനേടിയത്.

വസൂരി

കേരളത്തിൽ ഏറ്റവുമധികം ജീവനെടുത്ത സാംക്രമിക രോഗങ്ങളിലൊന്നാണു വസ‍ൂരി. ഒരുകാലത്ത്, പിടിപെട്ടാൽ തിരികെ ജീവിതത്തിലേക്കു വരുമെന്ന് ഉറപ്പില്ലാത്ത രോഗം. വ്യാപകമായ പ്രതിരോധ കുത്തിവയ്പില‍ൂടെയും ബോധവൽക്കരണത്തിലൂടെയുമാണ് ഇല്ലായ്മ ചെയ്തത്. ആലപ്പുഴയിൽ പലയിടത്തും വസൂരി ബാധിച്ചു മരിച്ചവരെ കൂട്ടത്തോടെ കുഴിച്ചിടാനുള്ള ശ്മശാനങ്ങളുണ്ടായിരുന്നു.

കോളറ

വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും ശ‍ുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്ന ആലപ്പുഴ ജില്ലയുടെ തീരദേശങ്ങളിലും കുട്ടനാട്ടിലും അടുത്ത കാലം വരെ കോളറ വലിയ ഭീഷണിയായിരുന്നു. മാലിന്യത്തിൽനിന്നും വെള്ളത്തിൽനിന്നും പിടിപെടുന്ന കോളറ നിരവധിപേരുടെ ജീവനെടുത്ത രോഗമാണ്. ശുദ്ധജല ലഭ്യത ഉറപ്പാക്കിയും ബോധവൽക്കരണം നടത്തിയുമാണ് കോളറ ഭീതിയെ ആലപ്പുഴക്കാർ അതിജീവിച്ചത്.

എലിപ്പനി

ഏതുകാലത്തും ആലപ്പുഴക്കാരുടെ ഭീതിയാണ് എലിപ്പനി. മലിനജലത്തിലൂടെ പകരുന്ന രോഗമായതുകൊണ്ടുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴ ജില്ലയിൽ രോഗം നിയന്ത്രിക്കാൻ പ്രയാസമായിരുന്നു. എങ്കിലും അടുത്തകാലത്തു നടത്തിയ ബോധവൽക്കരണങ്ങളിലൂടെ മലിനജലവുമായി ബന്ധപ്പെടുന്നവർക്കു പ്രതിരോധ ഗുളികകൾ നൽകിയും രോഗം ബാധിച്ചാലുടൻ ചികിത്സ നൽകിയും മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

പക്ഷിപ്പനി

മനുഷ്യരെ നേരിട്ടു ബാധിച്ചില്ലെങ്കിലും നിരവധി പേരുടെ ഉപജീവനമാർഗം നഷ്ടമാക്കിയ പക്ഷിപ്പനിയും ആലപ്പുഴയിൽ ഒന്നിലധികം തവണ വ്യാപകമായി. താറാവുകളെയായിരുന്നു രോഗം കൂടുതൽ ബാധിച്ചത്. കൃത്യമായ രോഗപ്രതിരോധ നടപടികളാണ് പക്ഷിപ്പനിയെ നിയന്ത്രിക്കാൻ സഹായിച്ചത്.

English Summary: Pandemic and Lockdown History of Alappuzha; How the District Prevent the Diseases?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT