കേരള മീഡിയ അക്കാദമി ഫെലോഷിപ് പട്ടിക പ്രഖ്യാപിച്ചു
കൊച്ചി∙ കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ് നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപിന് മലയാള

കൊച്ചി∙ കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ് നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപിന് മലയാള മനോരമയിലെ സിബി കാട്ടാമ്പിളളി ഉൾപ്പെടെ എട്ടു പേരെ തിരഞ്ഞെടുത്തു. 10,000 രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപിന് മനോരമയിലെ പ്രവീണ്‍ദാസ്, ബിജീഷ് ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 16 പേരെയും തിരഞ്ഞെടുത്തു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി.അച്യുതന്‍, കെ.വി.സുധാകരന്‍, ഡോ.മീന.ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ്എഡിറ്റര്‍ റെജി ആര്‍.നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റര്‍ ദിനേശ് വര്‍മയും അര്‍ഹരായി. സമഗ്ര ഗവേഷണ ഫെലോഷിപ്പിന് അർഹരായവർ: ഡി.പ്രമേഷ് കുമാര്‍ (മാതൃഭൂമി ടിവി), പി.വി.ജിജോ (ദേശാഭിമാനി), എസ്.രാധാകൃഷ്ണന്‍ (മാസ്‌കോം), അഖില പ്രേമചന്ദ്രന്‍ (ഏഷ്യാനെറ്റ് ന്യൂസ്), എന്‍.ടി.പ്രമോദ് (മാധ്യമം), എന്‍.കെ.ഭൂപേഷ് (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍), നൗഫിയ ടി.എസ് (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക).
പൊതു ഗവേഷണ ഫെലോഷിപിന് അർഹരായവർ: സി.എസ്.ഷാലറ്റ് (കേരള കൗമുദി), ലത്തീഫ് കാസിം (ചന്ദ്രിക), നീതു സി.സി (മെട്രോവാര്‍ത്ത), എം.വി.വസന്ത്(ദീപിക), സി.കാര്‍ത്തിക (അധ്യാപിക), എം.ആമിയ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), അരവിന്ദ് ഗോപിനാഥ് (മലയാളം വാരിക), ടി.കെ.ജോഷി (സുപ്രഭാതം), അസ്‌ലം.പി (മാധ്യമം), സാലിഹ്.വി (മാധ്യമം), ഇ.വി.ഷിബു (മംഗളം), എം.ഡി.ശ്യാംരാജ് (സഭ ടിവി), പി.ബിനോയ് ജോര്‍ജ്(ജീവന്‍ ടിവി), പി.വി.ജോഷില (കൈരളി ടിവി).
English Summary: Kerala Media Academy Announced Fellowship List