സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണമെന്നുള്ളതായിരുന്നു സെന്നിന്റെ നിലപാട്. വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം അതിന്റെ ഗുണഫലമായി.. Amartya Sen . Covid Lockdown

സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണമെന്നുള്ളതായിരുന്നു സെന്നിന്റെ നിലപാട്. വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം അതിന്റെ ഗുണഫലമായി.. Amartya Sen . Covid Lockdown

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണമെന്നുള്ളതായിരുന്നു സെന്നിന്റെ നിലപാട്. വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം അതിന്റെ ഗുണഫലമായി.. Amartya Sen . Covid Lockdown

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറന്ന വിപണിയുടെ വാഴ്ത്തുപാട്ടുകൾക്കാണോ അതോ സ്റ്റേറ്റിന്റെ അടിസ്ഥാന കടമകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾക്കാണോ ഇപ്പോൾ പ്രസക്തി? തർക്കം പിന്നീടാകാം, ശ്വാസംമുട്ടുന്ന ജനത്തിന് തൽക്കാലം ഓക്സിജൻ നൽകാം. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന സ്റ്റേറ്റിന്റെ പ്രാഥമിക കർത്തവ്യത്തെക്കുറിച്ചുമാത്രം സർക്കാരുകളെ ഓർമപ്പെടുത്താം.

നിയന്ത്രണങ്ങളില്ലാത്ത സമ്പദ്‌വ്യവസ്ഥയിൽ ഒന്നും വെറുതെ കിട്ടുന്നില്ല. അത് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സീനായാലും ജീവൻ നിലനിർത്താനുള്ള പ്രാണവായു ആയാലും. സാമ്പത്തിക വളർച്ച വേഗത്തിലാകുമ്പോൾ അതിന്റെ ഗുണഫലങ്ങൾ കിനിഞ്ഞിറങ്ങി സാധാരണക്കാരനിലേക്കും എത്തുമെന്നും അങ്ങനെ അവനും രക്ഷപ്പെടുമെന്നും ഉള്ളതാണ് മുതലാളിത്ത സമ്പദ്‌വ്യസ്ഥയുടെ വാദം. 

അമർത്യ സെൻ MANPREET ROMANA / AFP
ADVERTISEMENT

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽപോലും സർക്കാർ ഒന്നും ചെയ്യേണ്ടെന്നും വികസനത്തിന്റെ ഗുണഫലങ്ങളായി അവയെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുമെന്നുമാണ് ഇവർ പറയുന്നത്. സർക്കാർ സാമ്പത്തിക വികസനത്തിനു പിന്തുണ നൽകുന്ന സഹായിയുടെ റോളിൽ നിന്നാൽമതി, ബാക്കിയെല്ലാം വികസനം കൊണ്ടുവരും.

2014ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ധർ തമ്മിലുള്ള തർക്കങ്ങൾ മാധ്യമങ്ങളിൽ ഇടംനേടി. നൊബേൽ സമ്മാന ജേതാവും ഹാർവഡ് പ്രഫസറുമായ അമർത്യ സെന്നും നൊബേൽ സമ്മാനത്തിന് പലതവണ നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസർ ജഗദീഷ് ഭഗവതിയും തമ്മിലായിരുന്നു സംവാദം. 

ജഗദീഷ് ഭഗവതി AFP PHOTO/RAVEENDRAN

തുറന്ന വേദിയിൽ ആയിരുന്നില്ല, പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ. വികസനത്തിന് മാനുഷിക മുഖം വേണമെന്നുള്ളതായിരുന്നു സെന്നിന്റെ വാദം. സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണമെന്നുള്ളതായിരുന്നു സെന്നിന്റെ നിലപാട്. വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം അതിന്റെ ഗുണഫലമായി തനിയെ സംഭവിക്കുമെന്നുമാണ് ഭഗവതിയുടെ വാദം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും വിദ്യാഭ്യാസ അവകാശ നിയമത്തെയുമെല്ലാം സെൻ പിന്തുണച്ചതോടെ അദ്ദേഹം കോൺഗ്രസ് പക്ഷത്താണെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഗുജറാത്ത് മോഡൽ വികസനത്തിന്റെ വക്താവായിരുന്നു ഭഗവതി. സ്വാഭാവികമായും അദ്ദേഹം ബിജെപിക്കൊപ്പം നിൽക്കുന്നയാളെന്നും മുദ്രകുത്തപ്പെട്ടു. ഇരുവരും യോജിക്കുന്ന മേഖലകളും ഉണ്ട്. തുറന്ന വിപണി, സബ്സിഡികൾ നിർത്തലാക്കൽ തുടങ്ങിയ കാര്യങ്ങളെ ഇരുവരും പിന്തുണയ്ക്കുന്നു. 

നരേന്ദ്ര മോദി Handout / PIB / AFP
ADVERTISEMENT

വികസനത്തിന്റെ ഗുണഫലങ്ങൾ പതിയെ അടിത്തട്ടിലെ ജനങ്ങളിലേക്കും എത്തും എന്നാണ് ഭഗവതിയുടെ വാദം. ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനങ്ങൾ ഇല്ലാത്ത ഏതെങ്കിലും രാജ്യത്ത് വികസനം ഉണ്ടായിട്ടുണ്ടോ എന്നതാണ് സെന്നിന്റെ ചോദ്യം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുമ്പോൾ ഇവരുടെ സംവാദം വീണ്ടും ചർച്ചയാവുകയാണ്. ഭഗവതിയുടെ വികസനമാതൃക തെറ്റെന്നു തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്ന് കുറ്റപ്പെടുത്തലുകൾ ഉയരുന്നു.

വിപണി നിശ്ചയിക്കട്ടെ എന്നുള്ളതായിരുന്നു വാക്സീന്റെ വില നിർണയത്തിലും കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനം. വിപണി നിശ്ചയിച്ച വിലയാകട്ടെ സാധാരണക്കാരനെ വാക്സീനിൽനിന്ന് അകറ്റുന്നതും. കോവിഡ് ഒന്നാം തരംഗത്തിനും മുന്നറിയിപ്പില്ലാതെ നടപ്പാക്കിയ ലോക്ഡൗണിനുമെല്ലാം ശേഷം 7.5 കോടി ജനങ്ങൾകൂടി ദാരിദ്രരേഖയ്ക്കു താഴെപ്പോയ രാജ്യത്താണ് ജനങ്ങളോട് വിലകൊടുത്ത് സ്വകാര്യ ആശുപത്രികളിൽ പോയി വാക്സീൻ സ്വീകരിച്ചുകൊള്ളൂ എന്ന് പറയുന്നത്.

ജനസംഖ്യയുടെ 2 ശതമാനത്തിനുപോലും രണ്ടു ഡോസ് വാക്സീൻ നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഓർക്കണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കിയ കേരളത്തിന്റെ മാതൃക പലരും ഇവിടെ ചൂണ്ടിക്കാട്ടുന്നു. രണ്ടാം വരവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ  മുൻപിലാണെങ്കിലും സ്ഥിതി കൈകാര്യംചെയ്യാൻ സാധിക്കുന്നത് അടിസ്ഥാന മേഖലകളിൽ സംസ്ഥാനത്തിനുള്ള കരുത്തുകൊണ്ടാണ്.

ഗുജറാത്തിൽ സ്ഥിതി നേരെ തിരിച്ചാണെന്നുള്ളതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 25 വർഷത്തെ ബിജെപി ഭരണത്തിൽ (അതിൽ 12 വർഷം നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി) ഗുജറാത്തിൽ പുതിയതായി ഒരു സർക്കാർ ആശുപത്രിപോലും തുറന്നില്ല എന്ന കോൺഗ്രസ് ആരോപണത്തോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

6.6 കോടി ദശലക്ഷം ഡോസ് വാക്സീൻ കയറ്റിയയച്ച രാജ്യത്തിന് ഇതുവരെ സ്വന്തം ജനത്തിൽ 2 ശതമാനത്തിനു പോലും രണ്ടുഡോസ് വാക്സീൻ നൽകാൻ കഴിഞ്ഞിട്ടില്ല. 10 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ഒരു ഡോസെങ്കിലും ലഭിച്ചത്. വാക്സിനേഷൻ 100 ദിവസം പിന്നിടുമ്പോൾ ഇതുവരെ വിതരണം ചെയ്തത് 14.5 കോടി ഡോസ് മാത്രം.

സാമ്പത്തിക വളർച്ച 40 വർഷത്തെ ഏറ്റവും മോശം അവസ്ഥയിൽ എത്തിനിൽക്കുമ്പോൾ, കോവിഡിന്റെ ആദ്യവരവിൽതന്നെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവൻ ഇനി അതിജീവനത്തിനുള്ള വാക്സീൻ സ്വന്തമാക്കാനും പണം മുടക്കണം. സാമ്പത്തിക വളർച്ചയിൽ അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങിവരുന്ന വികസനത്തിന്റെ നേട്ടം അനുഭവിക്കാൻ കാത്തിരിക്കാം. പക്ഷേ, അതുവരെ അതിജീവിക്കാൻ പ്രാണവായു വാങ്ങാൻപോലും പണമില്ലല്ലോ എന്നതാണ് അവരുടെ ദുഃഖം.

English Summary: Whose Words are Relevant in the Time of Covid-Amartya Sen or Jagdish Bhagwati