‘ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയിരുന്നെങ്കിൽ ആ പെൺകുട്ടിക്കിന്ന് ഈ വിധി വരുമായിരുന്നോ?’
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി ഒാടുന്ന ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച യുവതി ഏറെ നേരം വാതിലിൽ തൂങ്ങി നിന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. വീഴ്ചയിൽ തലയ്ക്കും കൈക്കും... Soumya Murder Case
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി ഒാടുന്ന ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച യുവതി ഏറെ നേരം വാതിലിൽ തൂങ്ങി നിന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. വീഴ്ചയിൽ തലയ്ക്കും കൈക്കും... Soumya Murder Case
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി ഒാടുന്ന ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച യുവതി ഏറെ നേരം വാതിലിൽ തൂങ്ങി നിന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. വീഴ്ചയിൽ തലയ്ക്കും കൈക്കും... Soumya Murder Case
ഷൊർണൂർ/കൊച്ചി∙ പാസഞ്ചർ ട്രെയിനിൽ തന്റെ മകൾ സൗമ്യയ്ക്കു സംഭവിച്ച ദുരന്ത സാഹചര്യങ്ങൾക്കു സമാനമാണ് ഗുരുവായൂർ–പുനലൂർ എക്സ്പ്രസിൽ ആശ എന്ന പെൺകുട്ടിക്കു നേരിടേണ്ടി വന്നതെന്നു സൗമ്യയുടെ അമ്മ സുമതി. ‘അന്ന് രാത്രിയുടെ ഇരുൾ പറ്റിയാണ് അക്രമി വന്നതെങ്കിൽ ഇന്നു പകൽ പോലും യാത്ര സുരക്ഷിതമല്ലെന്ന ഭീകരാവസ്ഥയിലാണ് കാലം എത്തിനിൽക്കുന്നത്. എന്ത് സുരക്ഷയാണ് സ്ത്രീകൾക്കിന്നുള്ളത്?
സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമി തൂക്കിലേറ്റപ്പെട്ടിരുന്നുവെങ്കിൽ അക്രമികൾക്ക് അതൊരു ഭയം കൂടിയാകുമായിരുന്നു. ഗോവിന്ദച്ചാമി ഇനി പുറംലോകം കാണില്ലെന്നതു മാത്രമാണ് ഏക ആശ്വസം. ആഭരണങ്ങളും പണവും നഷ്ടപ്പെട്ട പുനലൂർ ട്രെയിനിലെ പെൺകുട്ടി മാനം കാക്കാനാണു പുറത്തേക്കു ചാടിയത്. ആ കുട്ടിക്കൊന്നും സംഭവിക്കരുതേ എന്നാണ് എന്റെ പ്രാർഥന’– ഷൊർണൂർ കാരക്കാടുള്ള വീട്ടിൽ സൗമ്യയുടെ ചിത്രത്തിനു മുന്നിലിരുന്ന് സംസാരിക്കുമ്പോൾ ആ അമ്മയിൽ മിന്നിയത് ഒടുങ്ങാത്ത സങ്കടത്തിനൊപ്പം കനൽച്ചൂടുള്ള ക്രോധവും.
ആശ തൂങ്ങിക്കിടന്നത് ട്രെയിനിന്റെ വാതിലിൽ...
കോവിഡ് മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ട്രെയിനുകളിൽ ഒറ്റയ്ക്കുള്ള യാത്ര സുരക്ഷിതമല്ലെന്നാണു ഗുരുവായൂർ–പുനലൂർ എക്സ്പ്രസിലെ അക്രമ സംഭവം തെളിയിക്കുന്നത്. ഇപ്പോൾ റിസർവേഷനില്ലാതെ യാത്ര ചെയ്യാവുന്ന ഏതാനും ട്രെയിനുകളിൽ ഒന്നാണിത്. ഡി 9 കോച്ചിലാണ് ആക്രമണത്തിന് ഇരയായ ആശ യാത്ര ചെയ്തത്. മുളന്തുരുത്തി സ്റ്റേഷനിൽനിന്നു 3 യാത്രക്കാരാണു ട്രെയിനിൽ കയറിയത്. 2 പേർ ഡി 10 കോച്ചിലും ആശ ഡി 9 കോച്ചിലും കയറി. കോച്ചുകൾ തമ്മിൽ വെസ്റ്റിബ്യൂൾ വഴി ബന്ധിപ്പിച്ചിരുന്നില്ല. അക്രമി മുളന്തുരുത്തിയിൽ വച്ച് അവസാന നിമിഷം ഈ കോച്ചിലേക്കു ഓടിക്കയറുകയായിരുന്നുവെന്ന് പറയുന്നു.
ചെങ്ങന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരിയായ ആശ ജോലിക്കു പോകാനായി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ ഏട്ടേമുക്കാലോടെയാണു ട്രെയിനിൽ കയറിയത്. തൊട്ടു പിന്നാലെ അടുത്തുള്ള കോച്ചിൽനിന്ന് അജ്ഞാതൻ യുവതി ഇരുന്ന കോച്ചിൽ കയറി വാതിലുകൾ അടച്ചു. ഇതു ചോദ്യം ചെയ്ത യുവതി വാതിലുകളിൽ ഒന്നു തുറന്നു. യാത്ര തുടരവേ ട്രെയിന്റെ വേഗത കൂടിയതോടെ അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോൺ വാങ്ങി പുറത്തേക്കെറിഞ്ഞു. സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയും വള ഊരി വാങ്ങുകയും ചെയ്തെന്നും ആശ പൊലീസിനോടു പറഞ്ഞു.
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി ഒാടുന്ന ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ ശ്രമിച്ച യുവതി ഏറെ നേരം വാതിലിൽ തൂങ്ങി നിന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. വീഴ്ചയിൽ തലയ്ക്കും കൈക്കും കഴുത്തിനും പരുക്കേറ്റ ആശയെ അതുവഴി വന്ന സ്ത്രീയാണ് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഭർത്താവും സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
കോവിഡ് പേടിയും തിരിച്ചടി
കോവിഡ് വ്യാപനം കൂടിയതോടെ ട്രെയിനുകളിൽ ഏതാനും കോച്ചുകളിൽ യാത്രക്കാർ കൂടുതലും മറ്റു കോച്ചുകൾ കാലിയായിട്ടും ഒാടുന്ന സ്ഥിതിയുണ്ട്. കൂടുതൽ പേരുള്ള കോച്ചുകളിൽ ഇരുന്നാൽ കോവിഡ് പകരുമെന്ന ആശങ്കയിൽ ഒഴിഞ്ഞ കോച്ചുകളിലേക്ക് ആളുകൾ മാറി ഇരിക്കുന്നുമുണ്ട്. ആരുമില്ലാത്ത കോച്ചുകളിൽ യാത്ര ചെയ്യാതെ യാത്രക്കാർ ഉള്ള കോച്ചുകളിലേക്കു മാറുന്നതാണു സുരക്ഷിതമെന്നു റെയിൽവേ പൊലീസ് പറയുന്നു. രാത്രി സർവീസുകളിൽ മാത്രമാണു ആർപിഎഫ് എസ്കോർട്ടുള്ളത്. ടോൾ ഫ്രീ നമ്പരുകളായ 139, 112 എന്നിവയിൽ യാത്രക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാം. ഇത് സ്പീഡ് ഡയലായി ഫോണിൽ സേവ് ചെയ്തു വയ്ക്കാം.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ മുൻകരുതലുകൾ റെയിൽവേ എടുക്കണമെന്നു യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഒാൺ വീൽസ് പ്രസിഡന്റ് എൻ.ശുഭ പറഞ്ഞു. റിസർവേഷൻ നിർബന്ധമാക്കിയതോടെ സ്ത്രീകൾക്ക് ലേഡീസ് കോച്ചിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല. പല കോച്ചുകളിലാണു റിസർവേഷൻ ലഭിക്കുന്നത്. ചിലപ്പോൾ 4 പുരുഷന്മാരും ഒരു വനിതയുമൊക്കെയാണ് ഉണ്ടാവുക. ഏതു തരക്കാരാണ് ഒപ്പം യാത്ര ചെയ്യുന്നതെന്ന് അറിയാൻ വിഷമമാണ്. 2 റിസർവേഷൻ കോച്ചുകളെങ്കിലും വനിതകൾക്കായി മാറ്റിവയ്ക്കാൻ റെയിൽവേ അടിയന്തര നടപടി എടുക്കണം.
വനിതാ പൊലീസും, ആർപിഎഫ് ഉദ്യോഗസ്ഥരും നേരത്തെ ട്രെയിനുകളിൽ വരാറുണ്ടായിരുന്നെങ്കിലും കോവിഡ് തുടങ്ങിയതോടെ സ്റ്റേഷനിൽ മാത്രമാണു കാണുന്നത്. സ്ത്രീകൾ കഴിവതും ആഭരണങ്ങൾ പ്രദർശിപ്പിക്കാതെ യാത്ര ചെയ്യുന്നതായിരിക്കും കൂടുതൽ സുരക്ഷിതമെന്നും അവർ പറഞ്ഞു. അസമയത്തു സർവീസ് നടത്തുന്ന മെമു സർവീസുകൾ പുനഃക്രമീകരിക്കണമെന്നും കൂടുതൽ സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യാത്രക്കാർ പറയുന്നു. ഏതാനും മാസങ്ങളായി 10 ശതമാനത്തിൽ താഴെ യാത്രക്കാരുമായാണു ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്നലെ മുതൽ റെയിൽവേ തിരക്കു കുറഞ്ഞ ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്.
അധികൃതരുടെ ശ്രദ്ധയ്ക്ക്...
English Summary: After Soumya's Tragedy Kerala Trains are Still Safe?