പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കാനുള്ള കരുണാനിധിയുടെ തീരുമാനത്തെ തുടക്കം മുതൽ ജയലളിത എതിർത്തിരുന്നു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ചു. ഭരണത്തിലേറിയ ജയലളിത ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്... J Jayalalitha . M Karunanidhi

പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കാനുള്ള കരുണാനിധിയുടെ തീരുമാനത്തെ തുടക്കം മുതൽ ജയലളിത എതിർത്തിരുന്നു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ചു. ഭരണത്തിലേറിയ ജയലളിത ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്... J Jayalalitha . M Karunanidhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കാനുള്ള കരുണാനിധിയുടെ തീരുമാനത്തെ തുടക്കം മുതൽ ജയലളിത എതിർത്തിരുന്നു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ചു. ഭരണത്തിലേറിയ ജയലളിത ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്... J Jayalalitha . M Karunanidhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉർവശീ ശാപം മാത്രമല്ല, ജയലളിതയുടെ വാശിയും ചിലപ്പോൾ ഉപകാരമാകും. കോവിഡ്‌കാലത്ത് തമിഴ്നാടും ചെന്നൈയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ വാശിയോടു മനസ്സിൽ നന്ദി പറയുന്നുണ്ട്. ഒപ്പം, അണ്ണാശാലയിൽ നഗര ഹൃദയത്തിൽ വിശാലമായ സൗകര്യങ്ങളോടെ പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് മന്ദിരം പണിത മുൻ മുഖ്യമന്ത്രി കരുണാനിധിയോടും. തമിഴ്നാട്ടിലെ ആദ്യത്തെ കോവിഡ് ആശുപത്രി ചെന്നൈയിലെ ഓമന്തുരാർ സർക്കാർ മൾട്ടി സ്പെഷ്യൽ ആശുപത്രിയാണ്. കരുണാനിധിയെന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യമാണ് ആശുപത്രി നിലനിൽക്കുന്ന മനോഹരമായ കെട്ടിടം യാഥാർഥ്യമാക്കിയത്. നിയമസഭാ മന്ദിരമായി നിർമിച്ച കെട്ടിടം ആശുപത്രിയാക്കി മാറ്റിയതാകട്ടെ ‘പുരട്ച്ചി തലൈവിയുടെ’ പ്രമാദമായ വാശിയും. നിലവിൽ ആശുപത്രിയിൽ 500 കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ വരെയുണ്ട്.

ഓമന്തുരാർ മെഡിക്കൽ കോളജ്

റെഡ്ഡിയാറുടെ ഓർമ, പാമ്പുകളുടെ താവളം

ADVERTISEMENT

ചെന്നൈ നഗരത്തിന്റെ ജീവ നദികളിലൊന്നായിരുന്ന കൂവത്തിന്റെ തീരത്ത് കൂവം ഹൗസ് എന്ന പേരിലറിയപ്പെട്ട കെട്ടിടം നിലനിന്നിരുന്ന ഭാഗത്താണ് ഇപ്പോഴത്തെ ആശുപത്രി കെട്ടിടം. ബ്രിട്ടിഷുകാരുടെ കാലത്തു നിർമിച്ചതാണു കൂവം ഹൗസ്. ബ്രിട്ടിഷ് പ്രസിഡൻസിയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാമസാമി റെഡ്ഡിയാർ ഓമന്തുരാരിന്റെ ഓർമയിൽ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയാണു സ്ഥലത്തിന് ആ പേര് നൽകിയത്. 1947-49 കാലഘട്ടത്തിൽ മദ്രാസ് പ്രധാനമന്ത്രിയായിരുന്നു ഓമന്തുരാർ. അക്കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു കൂവം ഹൗസ്. പിന്നീട് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതി ഗ്രീൻവേയ്സ് ശാലയിലേക്കു മാറ്റി. കൂവം ഹൗസ് ഉന്നത ഉദ്യോഗസ്ഥരുടെ താമസ സ്ഥലമായി മാറി. പാമ്പുകളുടെ ശല്യം രൂക്ഷമായതോടെ ഇവിടെ താമസിക്കാൻ ആളില്ലാതായി. 

തിരുച്ചിറപ്പള്ളി മുതൽ മഹാബലിപുരം വരെ

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സ്മരണകളുറങ്ങുന്ന സെന്റ് ജോർജ് ഫോർട്ടിലാണു തമിഴ്നാട് നിയമസഭയും സെക്രട്ടേറിയറ്റും പ്രവർത്തിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത്, 1644-ലാണു കെട്ടിടം നിർമ്മിച്ചത്. ബംഗാൾ ഉൾക്കടലിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന കോട്ടയിൽ ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന്, 1980കളിലാണു സെക്രട്ടേറിയറ്റ് മറ്റൊരിടത്തേക്കു മാറ്റുന്ന ചർച്ച തുടങ്ങുന്നത്. തമിഴ്നാടിന്റെ മധ്യ ഭാഗമായ തിരുച്ചിറപ്പള്ളിയിലേക്കു സെക്രട്ടേറിയറ്റ് മാറ്റുമെന്ന് അന്നത്തെ മുഖ്യമന്ത്രി എംജിആർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, മന്ത്രിസഭയിലെ ഭൂരിഭാഗവും നിർദേശത്തിനെതിരായിരുന്നതിനാൽ എംജിആർ  മുന്നോട്ടുപോയില്ല.

സെന്റ് ജോർജ് ഫോർട്ട്, ചെന്നൈ

ജയലളിതയുടെ വാശികൾ, പിൻവാങ്ങലുകൾ 

ADVERTISEMENT

പിന്നീട് പതിറ്റാണ്ടുകളോളം സെക്രട്ടേറിയറ്റ് മാറ്റൽ ചർച്ചകൾ മരവിച്ചു കിടന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിതയുടെ രണ്ടാമൂഴത്തിൽ, 2002ലാണു വീണ്ടും നിർദേശത്തിനു ജീവൻവച്ചത്. പല്ലവ രാജധാനിയായിരുന്ന മഹാബലിപുരം, ബംഗാൾ ഉൾക്കടലിനോടു ചേർന്നു കിടക്കുന്ന തിരുവടന്തായ് എന്നീ സ്ഥലങ്ങൾക്കായിരുന്നു പ്രഥമ പരിഗണന. കാഞ്ചീപുരം ജില്ലയിലുൾപ്പെടുന്ന രണ്ടു സ്ഥലങ്ങളിലേക്കും ചെന്നൈയിൽനിന്നു കുറഞ്ഞ ദൂരമെന്നതും അനൂകൂലമായി. എന്നാൽ, പദ്ധതി പ്രകാരം നിർമാണം പൂർത്തിയാകാൻ 20 വർഷമെങ്കിലുമെടുക്കുമെന്നതിനാൽ ജയലളിത തീരുമാനമുപേക്ഷിച്ചു. 

ചെന്നൈയിൽ തന്നെ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയെന്നതായി പിന്നീടുള്ള ആലോചന. മറീന ബീച്ചിന്റെ എതിർവശം ലേഡി വെല്ലിങ്ടൺ കോളജ് പരിസരത്തിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ, ഇവിടെ ആവശ്യത്തിനു സ്ഥലമില്ലാത്തതു പരിമിതമായി. ക്യൂൻസ് മേരീസ് കോളജ് പൊളിച്ചു മാറ്റി അവിടെ പുതിയ കെട്ടിടം പണിയുക, അണ്ണാ സർവകലാശാല ക്യാംപസ് ഏറ്റെടുത്ത് അതിനെ സെക്രട്ടേറിയറ്റ് ആക്കി മാറ്റുക തുടങ്ങിയ ചർച്ചകളും നടന്നു. എന്നാൽ, അക്കാദമിക സമൂഹവും വിദ്യാർഥികളും എതിർത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിച്ചു. 

കരുണാനിധിയുടെ കാലത്തു നിർമിച്ച ഓമന്തുരാർ എസ്‌റ്റേറ്റ് കെട്ടിടം (Photo: Mithun K Sairam/Twitter)

കരുണാനിധിയുടെ ഊഴം

കരുണാനിധിയുടെ നിയമസഭാ പ്രവേശനത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിനിടെ, 2007ലാണു പുതിയ സെക്രട്ടേറിയറ്റ്–നിയമസഭാ മന്ദിരമെന്ന ആശയം ഡിഎംകെ മുന്നോട്ടുവച്ചത്. നഗരഹൃദയത്തിൽ ഓമന്തുരാർ എസ്റ്റേറ്റിൽതന്നെ നിർമിക്കാനും തീരുമാനിച്ചു. 2008ൽ നിർമാണം തുടങ്ങി. ജർമൻ കമ്പനിയായ ജിഎംപിക്കായിരുന്നു ചുമതല. വള്ളുവർക്കോട്ടമുൾപ്പെടെ തമിഴകത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചില നിർമിതികളുടെ മേൽനോട്ടം ഇവർക്കായിരുന്നു. 143 കോടി ചെലവിൽ 9,30,297 ചതുരശ്ര അടിയിൽ 2010ൽ നിർമാണം പൂർത്തിയായി. ആ വർഷം മാർച്ചിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം നിർവഹിച്ചു. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഓർമകളുറങ്ങുന്ന സെന്റ് ജോർജ് കോട്ടയിൽനിന്ന് ഓമന്തുരാർ എസ്റ്റേറ്റിലെ കൂറ്റൻ കെട്ടിടത്തിലേക്ക് നിയമസഭാ മന്ദിരം പറിച്ചുനട്ടു. ഒരു വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു വന്നു. കരുണാനിധിയെ വീഴ്ത്തി വീണ്ടും ജയലളിത മുഖ്യമന്ത്രിയായി. 

സെന്റ് ജോർജ് ഫോർട്ട് നിയമസഭാ മന്ദിരം
ADVERTISEMENT

വാശി ജയിച്ചു, വീണ്ടും ‘കോട്ട’യിൽ

പുതിയ നിയമസഭാ മന്ദിരം നിർമിക്കാനുള്ള കരുണാനിധിയുടെ തീരുമാനത്തെ തുടക്കം മുതൽ ജയലളിത എതിർത്തിരുന്നു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ചു. ഭരണത്തിലേറിയ ജയലളിത ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്, നിയമസഭാ മന്ദിരം വീണ്ടും സെന്റ് ജോർജ് കോട്ടയിലേക്കു മാറ്റുകയെന്നതാണ്. കോടികൾ മുടക്കി പണിത പുതിയ കെട്ടിടം അതോടെ അനാഥമായി കിടന്നു. മൂന്നു വർഷത്തോളം പ്രേതഭവനം പോലെ കിടന്നു. കെട്ടിടത്തെപ്പറ്റി ഒട്ടേറെ കഥകളും പരന്നു. അതിനു ശേഷമാണ്, 2014ൽ കെട്ടിടം ആശുപത്രിയാക്കി മാറ്റിയത്. പുതിയ നിയമസഭാ മന്ദിരമെന്ന കരുണാനിധിയുടെ സ്വപ്നം അങ്ങനെ ജയലളിതയുടെ വാശിയിൽ മൾട്ടി സ്പെഷൽ ആശുപത്രിയായി മാറി. 

2020 തുടക്കത്തിൽ കോവിഡ് ആദ്യ തരംഗം ചെന്നൈയെ വീർപ്പുമുട്ടിച്ചപ്പോൾ സ്പെഷൽ കോവിഡ് ആശുപത്രിയായി അതു രൂപം മാറി. ഇപ്പോൾ, 500 കോവിഡ് രോഗികൾക്ക് ഒരേ സമയം ചികിത്സ നൽകാൻ എല്ലാ സംവിധാനങ്ങളുമുള്ള  ആശുപത്രിയാണിത്. വീണ്ടുമൊരു മേയ് വരുന്നു. ജയലളിതയുടെ വാശിയിൽ പുതിയ നിയമസഭാ മന്ദിരം ആശുപത്രിയായി മാറി വർഷങ്ങൾക്കു ശേഷം തമിഴകം വീണ്ടും പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഫലമറിയാൻ രണ്ടു നാൾ കൂടി കാത്തിരുന്നാൽ മതി. ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണു സർവേ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. എം.കരുണാനിധി നിർമിച്ച കെട്ടിടം മകൻ എം.കെ.സ്റ്റാലിൻ വീണ്ടും സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമാക്കി മാറ്റുമോ?

English Summary: How Omandurar Secretariat Became Tamil Nadu's First Covid19 Exclusive Hospital