ചെന്നൈ∙ അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് (54) കോവിഡ് ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ ആരെയും അന്ത്യകർമ്മങ്ങളിൽ... KV Anand, Tamil Film, Covid, Corona Virus, Chennai, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് (54) കോവിഡ് ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ ആരെയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം. മൃതദേഹം ദഹിപ്പിക്കുന്നതിനായി കോർപേറേഷൻ അധികൃതർക്കു നേരിട്ടു കൈമാറുകയായിരുന്നു. അതേസമയം, ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിയിരുന്നു.

രണ്ടാഴ്ചയ്ക്കു മുൻപ് കെ.വി.ആനന്ദിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

ADVERTISEMENT

തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.

English Summary: KV Anand was Covid positive, mortal remains taken directly to crematorium