വൈക്കം ഇടത്തുതന്നെ; സി.കെ.ആശയ്ക്ക് ആദ്യഘട്ടത്തില്‍ 9000 വോട്ടിന്റെ ലീഡ്
കോട്ടയം: പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായി സി.കെ. ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. | Vaikom Election Results Updates. Vaikom Poll Results 2021. Vaikom Election News. വൈക്കം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

കോട്ടയം∙ പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായി സി.കെ. ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19,130 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഡോ. പി.ആര്‍. സോനയ്ക്ക് 9753 വോട്ടുമാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഇത്തവണ അപൂർവമായൊരു മൽസരം നടന്ന മണ്ഡലമാണ് വൈക്കം– മൂന്നു മുന്നണികളുെടയും സ്ഥാനാർഥികൾ സ്ത്രീകൾ! സിപിഐയുടെ കോട്ട എന്നറിയപ്പെടുന്ന വൈക്കത്ത്, 1957 ൽ മണ്ഡലം നിലവിൽ വന്ന കാലം മുതലുള്ള 14 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചത് മൂന്നു വട്ടം മാത്രം. 1977 മുതല്‍ എസ്‌സി സംവരണമണ്ഡലമായ വൈക്കത്ത് പിന്നീടുള്ളതെല്ലാം സിപിഐ വിജയങ്ങൾ. വൈക്കം നഗരസഭയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളും ചേരുന്നതാണ് വൈക്കം മണ്ഡലം.
വിജയമുറപ്പിച്ച വൈക്കത്ത് സിറ്റിങ് എംഎൽഎ സി.കെ. ആശയ്ക്ക് രണ്ടാമൂഴമായിരുന്നു ഇത്തവണ. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം കൂടിയായ ആശ 2016 ൽ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. മണ്ഡലം പിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് കോട്ടയം നഗരസഭാ കൗൺസിലർ ഡോ. പി.ആർ. സോനയെയാണ്. കോട്ടയം നഗരസഭ മുൻ അധ്യക്ഷ കൂടിയായ സോന കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബുവായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി.
കർഷകരും മൽസ്യബന്ധനത്തൊഴിലാളികളും മൺപാത്രനിർമാണ തൊഴിലാളികളുമൊക്കെ ഭൂരിപക്ഷമുള്ള വൈക്കത്ത് ആശ വോട്ടു ചോദിച്ചത് എംഎൽഎ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികളും മുന്നിൽവച്ചാണ്. അതേസമയം, വികസനം പ്രസംഗത്തിൽ മാത്രമേയുള്ളൂവെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണങ്ങളും വിവാദങ്ങളുമൊക്കെ യുഡിഎഫ് പ്രചാരണത്തിൽ ഇടംപിടിക്കുകയും ചെയ്തു. രണ്ടുമുന്നണികളും വികസനത്തെപ്പറ്റി വെറുംവാക്കു പറയുകയാണെന്നും മണ്ഡലത്തിലിപ്പോഴും നല്ല വഴിയോ കുടിവെള്ളമോ ഇല്ലാത്ത ഭാഗങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എൻഡിഎ സ്ഥാനാർഥി അജിത സാബുവിന്റെ പ്രചാരണം.
2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,62,632
∙പോൾ ചെയ്ത വോട്ട് : 1,32,048
∙പോളിങ് ശതമാനം: 81.19
∙ഭൂരിപക്ഷം: 24,584
∙സി.കെ.ആശ (സിപിഐ): 61,997
∙എ സനീഷ് കുമാർ (കോൺഗ്രസ്): 37,413
∙എൻ.കെ. നീലകണ്ഠൻ മാസ്റ്റർ(ബിഡിജെഎസ്): 30,067
∙കെ.സി. ചന്ദ്രശേഖരൻ (ബിഎസ്പി): 540
∙സുബീഷ് സുരേന്ദ്രൻ (പിഡിപി): 489
∙അനിലാ ബോസ് (എസ്‍യുസിഐ): 420
∙കെ.സി. പ്രകാശ് (സിപിഐ (എംഎൽ) റെഡ് സ്റ്റാർ): 204
∙കുട്ടൻ കട്ടച്ചിറ (സ്വത): 118
∙നോട്ട:800
English Summary: Vaikom Constituency Election Results