സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന കോലാഹലങ്ങളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം ജില്ലയെ വാർത്താശ്രദ്ധയിലെത്തിച്ചത്..... Kollam Election Results Updates. Kolam Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന കോലാഹലങ്ങളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം ജില്ലയെ വാർത്താശ്രദ്ധയിലെത്തിച്ചത്..... Kollam Election Results Updates. Kolam Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന കോലാഹലങ്ങളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം ജില്ലയെ വാർത്താശ്രദ്ധയിലെത്തിച്ചത്..... Kollam Election Results Updates. Kolam Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2016ലെ തിരഞ്ഞെടുപ്പിലേതു പോലെ മൊത്തം ചുവന്നില്ലെങ്കിലും 2011 ആവർത്തിച്ച് 11ൽ ഒൻപതിലും വിജയം നേടി എൽഡിഎഫ് വീണ്ടും കൊല്ലത്തു കൊടി നാട്ടി. 2 പതിറ്റാണ്ടിനു ശേഷം ആദ്യമായി രണ്ടിടത്തു കൈപ്പത്തി ചിഹ്നം വിജയം കണ്ടു. തോറ്റ ഏക മന്ത്രിയായി സിപിഎമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മ മാറിയതു സിപിഎമ്മിനു തിരിച്ചടിയായി. കെപിസിസി വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ പി.സി. വിഷ്ണുനാഥിന്റെ കുണ്ടറയിലെ ജയം വൻ അട്ടിമറികളിലൊന്നാണ്. സിപിഐയിലെ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ കരുനാഗപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് അട്ടിമറിച്ചതും ഇടതുമുന്നണിക്കു ക്ഷീണമാണ്.

കൊട്ടാരക്കരയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ മികച്ച മാർജിനിൽ വിജയിച്ചെങ്കിലും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. എൽഡിഎഫ് ജയിച്ച മറ്റു മിക്ക മണ്ഡലങ്ങളിലും 2016 ലെ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞതുമില്ല. ആർഎസ്പി മത്സരിച്ച മൂന്നിടത്തും പരാജയപ്പെട്ടു. മുൻ മന്ത്രിമാരായ ഷിബു ബേബി ജോണും (ചവറ) ബാബു ദിവാകരനും (ഇരവിപുരം) ഇതിൽ പെടും. ഇതോടെ കഴിഞ്ഞ തവണത്തേതുപോലെ നിയമസഭയിൽ പാർട്ടിയുടെ അക്കൗണ്ട് ശൂന്യമായി തുടരും.

ADVERTISEMENT

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പുറമെ കെപിസിസി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), എം.എം നസീർ (ചടയമംഗലം) എന്നിവരും തോറ്റു. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ (ആർഎസ്പി- ലെനിനിസ്റ്റ്), പത്തനാപുരത്തു കെ.ബി. ഗണേഷ്കുമാർ (കേരള കോൺ-ബി) എന്നിവർ തുടർച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന കോലാഹലങ്ങളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ കൊല്ലം ജില്ലയെ വാർത്താശ്രദ്ധയിലെത്തിച്ചത്. മൂന്നു മുന്നണികളിലും സ്ഥാനാർഥി നിർണയത്തെച്ചൊല്ലി അസ്വാരസ്യങ്ങളുണ്ടായെങ്കിലും അതു പൊട്ടിത്തെറിച്ചത് കോൺഗ്രസിലാണ്. 2016ൽ, 50.34 ശതമാനം വോട്ടു നൽകി, 11 മണ്ഡലങ്ങളും സമ്പൂർണമായി ഇടതുമുന്നണിക്കൊപ്പം നിന്ന ജില്ല നിലനിർത്തേണ്ടത് തുടർഭരണം സ്വപ്നം കണ്ട എൽഡിഎഫിനു നിർണായകമായിരുന്നു; അതിനു തടയിടുക എന്നത് യുഡിഎഫിനും.

അഞ്ചു മണ്ഡലങ്ങൾ കടലിനോടു ചേർന്നു കിടക്കുന്ന ജില്ലയിൽ ഇത്തവണ ശക്തമായ വിഷയങ്ങളിലൊന്ന് ആഴക്കടൽ മൽസ്യബന്ധനക്കരാറായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. ഈ തിരഞ്ഞെടുപ്പിൽ കരാർ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും കൊല്ലത്താണ്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ചാത്തന്നൂർ, ഇരവിപുരം, എന്നീ തീരമണ്ഡലങ്ങളിൽ കരാർ സജീവവിഷയമായി.

മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽപോയ രാഹുൽ ഗാന്ധി കടലിലിറങ്ങിയ വാർത്തയുടെ ഓളവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടി. കരാറിനെതിരെ കൊല്ലം ബിഷപ് ഇടയലേഖനം പുറപ്പെടുവിച്ചത് ഇടതുമുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കി. അതിനൊപ്പം പിൻവാതിൽ നിയമനം, ശബരിമല തുടങ്ങിയ വിഷയങ്ങളും യുഡിഎഫും എൻഡിഎയും പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ സർക്കാരിന്റെ വികസന നേട്ടങ്ങളും കോവിഡ് പ്രതിരോധവും കിറ്റുമൊക്കെ നിരത്തിയാണ് ഇടതുമുന്നണി പ്രചാരണത്തിനിറങ്ങിയത്. പല മണ്ഡലങ്ങളിലും പോരാട്ടം കനക്കുകയും ചെയ്തു. ചാത്തന്നൂരിൽ ശക്തമായ ത്രികോണമൽസരമെന്നായിരുന്നു വിലയിരുത്തൽ.

ADVERTISEMENT

ഇത്തവണ ജില്ലയിലെ മണ്ഡലങ്ങളുടെ വിജയചിത്രം ഇങ്ങനെ:

എം.മുകേഷ്

∙ കൊല്ലം

കൊല്ലം വീണ്ടും മുകേഷിനൊപ്പം. തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്.

ജില്ലയിലെ പാർട്ടിയിൽനിന്നുള്ള എതിർപ്പുകളെ മറികടന്നാണ് സിപിഎം മുകേഷിന് വീണ്ടും അവസരം നൽകിയത്. മണ്ഡലത്തിൽ കാണാൻ കിട്ടാത്ത എംഎൽഎ എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ പട്ടിക നിരത്തിയാണ് മുകേഷ് പ്രതിരോധിച്ചത്. കോൺഗ്രസിൽ സീറ്റിന്റെ പേരിൽ നടന്ന തർക്കങ്ങൾക്കും ബിന്ദു കൃഷ്ണയുടെ കരച്ചിലിനുമൊടുവിലാണ് സ്ഥാനാർഥിയായി ബിന്ദുവിനെ തീരുമാനിച്ചത്. ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനവും മണ്ഡലത്തിലുള്ള പരിചയവും പിന്തുണയും കണക്കിലെടുത്തായിരുന്നു തീരുമാനം. ഇഎംസിസി കരാറും ലൈഫ് പദ്ധതിയുമടക്കം ചർച്ചയാക്കിയ യുഡിഎഫ് ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിച്ചു. അതേസമയം, സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്. യുവമോർച്ചാ നേതാവ് എം. സുനിലിനെ ഇറക്കി ശക്തമായ മൽസരമായിരുന്നു എൻഡിഎയുടെ ലക്ഷ്യം.

ADVERTISEMENT

2016 ലെ ഫലം

∙ആകെ വോട്ടർമാർ : 1,72,552
∙പോൾ ചെയ്ത വോട്ട് : 1,29,283
∙പോളിങ് ശതമാനം : 74.92
∙ഭൂരിപക്ഷം: 17611

∙എം.മുകേഷ് (സിപിഎം): 63,103
∙സൂരജ് രവി (കോൺഗ്രസ്): 45,492
∙പ്രഫ.കെ.ശശികുമാർ(ജെഎസ്എസ്): 17,409

∙ കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ വീഴ്ത്തി കോൺഗ്രസ് സ്ഥാനാർഥി സി. ആർ. മഹേഷിന് വിജയം. .29096 വോട്ടാണ് ഭൂരിപക്ഷം. 2016 ൽ മഹേഷിനെ 1,759 വോട്ടിനു പരാജയപ്പെടുത്തിയാണ് രാമചന്ദ്രൻ ഇവിടെ ജയിച്ചത്.

നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലേറെയും ഇടതുപക്ഷത്തോടു ചായ്‌വു കാട്ടിയ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികളെത്തന്നെയാണ് രണ്ടുമുന്നണികളും രംഗത്തിറക്കിയത്. സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രൻ വികസന നേട്ടങ്ങളവതരിപ്പിച്ച് പ്രചാരണത്തിനിറങ്ങിയപ്പോൾ, 2016 ൽ തോറ്റിട്ടും കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന യുവനേതാവ് സി.ആർ.മഹേഷിൽത്തന്നെ വിശ്വാസമർപ്പിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ബിറ്റി സുധീറിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.

2021 ഫലം

∙ സി.ആർ.മഹേഷ് (കോൺഗ്രസ്): 93932

∙ ആർ.രാമചന്ദ്രൻ (സിപിഐ): 64836

∙ ബിറ്റി സുധീർ (ബിജെപി): 12,31

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,04,539
∙പോൾ ചെയ്ത വോട്ട് : 1,62,351
∙പോളിങ് ശതമാനം : 79.37
∙ഭൂരിപക്ഷം: 1,759

∙ആർ.രാമചന്ദ്രൻ (സിപിഐ): 69,902
∙സി.ആർ.മഹേഷ് (കോൺഗ്രസ്): 68,143
∙വി.സദാശിവൻ (ബിഡിജെഎസ്): 19,115

∙ ചവറ

ചവറ വീണ്ടും ആർഎസ്പിയെ കൈവിട്ടു. ഇടതുമുന്നണി സ്ഥാനാർഥി വി. സുജിത് വിജയൻ പിള്ള 1096 വോട്ടിന് ഷിബു ബേബി ജോണിനെ തോൽപിച്ചു.

ആർഎസ്പിയുടെ കോട്ടയെന്നാണ് ചവറ നിയമസഭാ മണ്ഡലത്തിനുള്ള വിശേഷണം. 1977 ൽ രൂപീകരിക്കപ്പെട്ട ശേഷം ഒരൊറ്റത്തവണയൊഴികെ ആർഎസ്പി സ്ഥാനാർഥികളെ മാത്രമാണ് ചവറ നിയമസഭയിലേക്ക് അയച്ചിട്ടുള്ളത്. 1977 മുതൽ 96 വരെ ബേബിജോൺ, 2001 ൽ ഷിബു ബേബി ജോൺ, 2006 ൽ എൻ.കെ. പ്രേമചന്ദ്രൻ, 2011 ൽ വീണ്ടും ഷിബു. 2016 ലാണ് എൽഡിഎഫിനു വേണ്ടി എൻ. വിജയൻപിളള മണ്ഡലം ആർഎസ്പിയിൽനിന്നു പിടിച്ചെടുത്തത്.

വിജയൻ പിള്ളയുടെ നിര്യാണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പു സാധ്യത ഉയർന്നപ്പോൾ മുതൽ യുഡിഎഫ് അവിടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത് ഷിബുവിനെയാണ്. വളരെ നേരത്തേതന്നെ ഷിബു പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. വിജയൻപിള്ളയുടെ മകൻ വി. സുജിത് വിജയൻ പിള്ളയെയാണ് സിപിഎം സ്വതന്ത്രനായി എൽഡിഎഫ് മണ്ഡലം നിലനിർത്താനിറക്കിയത്.

തീരമേഖലയായതിനാൽ ആഴക്കടൽ മൽസ്യബന്ധനക്കരാറടക്കമുള്ള വിഷയങ്ങൾ‍ ഉയർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. ഷിബുവിനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും ചവറയിലെ ആർഎസ്പിയുടെ വേരുകളും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലായിരുന്നു പാർട്ടിയും യുഡിഎഫും.

സർക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിൽ വിജയൻ പിള്ളയുെട പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയ ഇടതുമുന്നണി, വിജയൻ പിള്ളയുടെ നിര്യാണത്തെത്തുടർന്നുള്ള സഹതാപ വോട്ടുകളും ലക്ഷ്യമിട്ടു. വിജയൻ പിള്ളയുടെ വിയോഗത്തിനു ശേഷം എംഎൽഎ ഓഫിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് സുജിത്താണ്. ആ അനുഭവ സമ്പത്തും മുതൽക്കൂട്ടാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടി. പരമാവധി വോട്ടു നേടുക എന്നതു ലക്ഷ്യമിട്ടായിരുന്നുസിനിമ–സീരിയൽ താരം വിവേക് ഗോപനെ ബിജെപി സ്ഥാനാർഥിയാക്കിയത് .

ഫലം
∙വി. സുജിത് വിജയൻ പിള്ള (സിപിഎം സ്വത.): 63282
∙ഷിബു ബേബി ജോൺ (ആർഎസ്പി): 62186
∙ജി. വിവേക് ഗോപൻ (ബിജെപി): 14211

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,75,916
∙പോൾ ചെയ്ത വോട്ട് : 1,38,186
∙പോളിങ് ശതമാനം : 78.55
∙ഭൂരിപക്ഷം: 6189

∙എൻ.വിജയൻപിള്ള (സിഎംപി എ): 64,666
∙ഷിബു ബേബി ജോൺ (ആർഎസ്പി): 58,477
∙എം.സുനിൽ (ബിജെപി): 10,276

∙ കുന്നത്തൂർ (എസ്‌സി)

അഞ്ചാംവട്ടവും കോവൂർ കുഞ്ഞുമോനെ വിജയിപ്പിച്ച് കുന്നത്തൂർ. യുഡിഎഫിന്റെ ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെ 2790 വോട്ടിനാണ് കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

2001 മുതൽ കുന്നത്തൂരിൽ എംഎൽഎയായ കോവൂർ കുഞ്ഞുമോനെ എൽഡിഎഫ് അഞ്ചാമങ്കത്തിനു നിയോഗിച്ചപ്പോൾ നേരിടാൻ യുഡിഎഫ് കളത്തിലിറക്കിയത് കുഞ്ഞുമോന്റെ ബന്ധുകൂടിയായ ഉല്ലാസ് കോവൂരിനെയാണ്. 2016 ൽ ഉല്ലാസിനെ പരാജയപ്പെടുത്തിയാണ് കുഞ്ഞുമോൻ ജയിച്ചത്. മണ്ഡലത്തിൽ നടത്തിയ വികസനങ്ങളുെട പേരിൽ എൽഡിഎഫ് വോട്ടു ചോദിച്ചപ്പോൾ, മാറ്റത്തിനായി വോട്ടുചെയ്യണമെന്നായിരുന്നു യുഡിഎഫ് പ്രചാരണം.

അഴിമതിയും വിവാദങ്ങളുമുയർത്തിക്കാട്ടിയാണ് യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയത്. ഇടതു സ്ഥാനാർഥി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ഉല്ലാസ് കോവൂരിന്റെ പരാതിയും അതിനു കുഞ്ഞുമോന്റെ മറുപടിയും പോരാട്ടത്തിന് എരിവു പകർന്നിരുന്നു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദിനെയാണ് ബിജെപി മൽസരിപ്പിച്ചത്.

ഫലം
∙കോവൂർ കുഞ്ഞുമോൻ (എൽഡിഎഫ് സ്വത): 69436
∙ഉല്ലാസ് കോവൂർ (ആർഎസ്പി): 66646
∙രാജി പ്രസാദ് (ബിജെപി): 21760

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,08,541
∙പോൾ ചെയ്ത വോട്ട് : 1,59,808
∙പോളിങ് ശതമാനം : 76.63
∙ഭൂരിപക്ഷം: 20,529

∙കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–എൽ): 75,725
∙ഉല്ലാസ് കോവൂർ (ആർഎസ്പി): 55,196
∙തഴവ സഹദേവൻ (ബിഡിജെഎസ്): 21,742

∙ കൊട്ടാരക്കര

കെ.എൻ. ബാലഗോപാലിലൂടെ സിപിഎം മണ്ഡ‍ലം നിര്‍ത്തി. കോൺഗ്രസിന്റെ ആർ. രശ്മിക്കെതിരെ 10814 വോട്ടിന്റെ ഭൂരിപക്ഷം.

കൊട്ടാരക്കര സമം ബാലകൃഷ്ണപിള്ള എന്നു പറഞ്ഞിരുന്നിടത്തുനിന്നാണ് 2006 ലെ തിരഞ്ഞെടുപ്പിൽ പി. അയിഷാ പോറ്റി എൽഡിഎഫിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. 1982 മുതൽ തുടർച്ചയായി അഞ്ചു വട്ടം കൊട്ടാരക്കരയിൽനിന്നു ജയിച്ച ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചായിരുന്നു അത്. അതിനു ശേഷം വന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും അയിഷാ പോറ്റി തന്നെ ജയിച്ചു. ഇക്കുറി മണ്ഡലം നിലനിർത്താൻ സിപിഎം നിയോഗിച്ചത് കെ.എൻ. ബാലഗോപാലിനെയായിരുന്നു.

കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായ ആർ. രശ്മിയെ സ്ഥാനാർഥിയാക്കിയപ്പോൾ, മൽസരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു എന്ന ട്രാക്ക് റെക്കോർഡ് യുഡിഎഫിന് ആത്മവിശ്വാസം പകർന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡല പട്ടികയിലുള്ള കൊട്ടാരക്കരയിൽ ശബരിമല സമരത്തിലും മറ്റും സജീവമായിരുന്ന വയയ്ക്കൽ സോമനെയാണ് ബിജെപി നിയോഗിച്ചത്. വികസനത്തിന്റെ പേരിൽ എൽഡിഎഫ് വോട്ടു ചോദിച്ചപ്പോൾ വികസന മുരടിപ്പും ശബരിമല അടക്കം ഇടതു സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളുമായിരുന്നു യുഡിഎഫും ബിജെപിയും പ്രചാരണത്തിനുപയോഗിച്ചത്.

ഫലം
∙കെ.എൻ. ബാലഗോപാൽ (സിപിഎം): 68770
∙ആർ. രശ്മി (കോൺഗ്രസ്): 57956
∙വയയ്ക്കൽ സോമൻ (ബിജെപി): 21223

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,00,586
∙പോൾ ചെയ്ത വോട്ട് : 1,50,513
∙പോളിങ് ശതമാനം : 75.04
∙ഭൂരിപക്ഷം: 42,632

∙പി.അയിഷാ പോറ്റി (സിപിഎം): 83,443
∙സവിൻ സത്യൻ (കോൺഗ്രസ്): 40,811
∙രാജേശ്വരി രാജേന്ദ്രൻ (ബിജെപി): 24,062

കെ.ബി.ഗണേഷ് കുമാർ

∙ പത്തനാപുരം

കെ.ബി. ഗണേഷ് കുമാറിന് മണ്ഡലത്തിൽ തുടർച്ചയായ അഞ്ചാം ജയം. കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയെ 14302 വോട്ടിനു പരാജയപ്പെടുത്തിയാണ് സിറ്റിങ് എംഎൽഎ ഗണേഷ് മണ്ഡലം നിലനിർത്തിയത്.

ഇത്തവണ കേരളം ശ്രദ്ധിച്ച മൽസരങ്ങളിലൊന്നായിരുന്നു പത്തനാപുരത്തേത്. 2001 മുതൽ തുടർച്ചയായി മണ്ഡലത്തിൽനിന്നു ജയിക്കുന്ന കേരള കോൺഗ്രസ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ ഇത്തവണയും ജയം പ്രതീക്ഷിച്ചിരുന്നു. 2001, 2006, 2011 വർഷങ്ങളിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഗണേഷ് 2016 ൽ ഇടതുമുന്നണിക്കൊപ്പമായിരുന്നു. മണ്ഡലത്തിലെ ജനസ്വാധീനവും വികസനവും ഇത്തവണയും വോട്ടാകുമെന്ന് ഇടതുമുന്നണിയും ഗണേഷും കരുതി. അതിലൂന്നിയായിരുന്നു പ്രചാരണവും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ലഭിച്ച മേൽക്കയ്യും പ്രതീക്ഷ നൽകിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഗണേഷിന്റെ പിഎ ഭീഷണിപ്പെടുത്തിയെന്ന വിവാദവും സിപിഐയുമായി ഉണ്ടായ അസ്വാരസ്യങ്ങളും തിരിച്ചടിക്കാനുള്ള സാധ്യതകളുമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയുടെ വരവ് മൽസരം കടുപ്പിച്ചു. ചില സർവേകളിൽ ചാമക്കാലയ്ക്കു ജയസാധ്യത പ്രവചിച്ചതും വാർത്തയായി.

ഇടതുസർക്കാരിനെതിരെയുയർന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളുമായിരുന്നു യുഡിഎഫ് പ്രചാരണത്തിന്റെ മുന. ജ്യോതികുമാറിനു മണ്ഡലത്തിലുള്ള പരിചയങ്ങളും മണ്ഡലത്തിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള ധാരണയും വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും യുഡിഎഎഫ് കരുതിയിരുന്നു. കഴിഞ്ഞ തിര‍ഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം ക്രമമായി വർധിപ്പിക്കുന്ന ബിജെപി, ജില്ലാ പ്രസിഡന്റ് വി.എസ്. ജിതിൻദേവിനെയാണ് കളത്തിലിറക്കിയത്.

ഫലം
∙കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ് ബി): 67078
∙ജ്യോതികുമാർ ചാമക്കാല (കോൺഗ്രസ്): 52776
∙വി.എസ്. ജിതിൻദേവ് (ബിജെപി): 12364

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 1,89,837
∙പോൾ ചെയ്ത വോട്ട് : 1,42,058
∙പോളിങ് ശതമാനം : 74.83
∙ഭൂരിപക്ഷം : 24,562

∙കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ് ബി): 74,429
∙പി.വി.ജഗദീഷ് കുമാർ (കോൺഗ്രസ്): 49,867
∙രഘു ദാമോദരൻ (ഭീമൻ രഘു) (ബിജെപി): 11,700

∙ ചാത്തന്നൂർ

ഹാട്രിക് വിജയം നേടിയ ജി.എസ്. ജയലാലിലൂടെ എൽഡിഎഫ് ചാത്തന്നൂർ നിലനിർത്തി. 17206 വോട്ട് ഭൂരിപക്ഷം. ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ ഇക്കുറിയും രണ്ടാമതെത്തി.

2016ൽ ബിജെപി രണ്ടാമതെത്തിയ ചാത്തന്നൂരിൽ ഇത്തവണയും സിപിഐ പോരാട്ടത്തിനിറക്കിയത് സിറ്റിങ് എഎൽഎ ജി.എസ്. ജയലാലിനെത്തന്നെ. തീരദേശ മണ്ഡലത്തിൽ മൽസ്യബന്ധനക്കരാർ അടക്കം ചർച്ചയായിരുന്നങ്കിലും പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ബി.ബി.ഗോപകുമാറിനെത്തന്നെയാണ് ഇക്കുറിയും ബിജെപി മൽസരിപ്പിച്ചത്.

കോൺഗ്രസും ജയിച്ചിട്ടുണ്ടെങ്കിലും വിജയക്കണക്കിൽ സിപിഐയ്ക്ക് മേൽക്കയ്യുള്ള മണ്ഡലത്തിൽ, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ജയലാലായിരുന്നു വിജയി. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായി ഇത്തവണ കോൺഗ്രസ് നിയോഗിച്ചത് തലമുതിർന്ന നേതാവ് എൻ. പീതാംബരക്കുറുപ്പിനെയായിരുന്നു. എൽഡിഎഫ് സർക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളും വിവാദങ്ങളുമടക്കം ബിജെപിയും കോൺഗ്രസും പ്രചാരണത്തിനുപയോഗിച്ചിരുന്നു. കൊല്ലം ജില്ലയിൽ ശക്തമായ ത്രികോണമൽസരം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ചാത്തന്നൂർ.

ഫലം
∙ജി.എസ്.ജയലാൽ (സിപിഐ): 59296
∙ബി.ബി.ഗോപകുമാർ (ബിജെപി): 42090
∙എൻ. പീതാംബരക്കുറുപ്പ് (കോൺഗ്രസ്): 34280

2016 ലെ ഫലം

∙ഭൂരിപക്ഷം: 34407

∙ജി.എസ്.ജയലാൽ (സിപിഐ): 67,606

∙ബി.ബി.ഗോപകുമാർ (ബിജെപി): 33,199
∙ഡോ. ശൂരനാട് രാജശേഖരൻ (കോൺഗ്രസ്): 30,139

∙ ഇരവിപുരം

ഇരവിപുരം ഇത്തവണയും എം. നൗഷാദിനൊപ്പം. ആർഎസ്പി സ്ഥാനാർഥി ബാബു ദിവാകരനെ 28121 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മണ്ഡലം നിലനിർത്തിയത്.

ആർഎസ്പിയുടെ കോട്ട എന്ന വിശേഷണമുള്ള മണ്ഡലത്തിൽ, ഏതു മുന്നണിയുടെ ഭാഗമായിരുന്നപ്പോഴും ആർഎസ്പിക്കായിരുന്നു മുൻതൂക്കം. തുടർച്ചയായി മൂന്നുതവണ എംഎൽഎ ആയിരുന്ന എ.എ. അസീസിനെ വീഴ്ത്തി 2016 ൽ നൗഷാദ് അട്ടിമറിവിജയം നേടുകയായിരുന്നു. ആഴക്കടൽ മൽസ്യബന്ധന കരാർ വിവാദം മണ്ഡലത്തിൽ സജീവചർച്ചയായിരുന്നെങ്കിലും ജനക്ഷേമപ്രവർത്തനങ്ങളുടെ പേരിലാണ് നൗഷാദ് വോട്ടു ചോദിച്ചത്. കരാ‍ർ അടക്കമുള്ള വിവാദങ്ങളും അഴിമതിയാരോപണങ്ങളും ഉയർത്തി, മണ്ഡലം തിരിച്ചുപിടിക്കാനായി കനത്ത പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. കൊല്ലം ജില്ലയിൽ യുഡിഎഫിനു പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇരവിപുരം.

ഫലം
∙എം.നൗഷാദ് (സിപിഎം): 71573
∙ബാബു ദിവാകരൻ (ആർഎസ്പി): 43452
∙രഞ്ജിത് രവീന്ദ്രൻ (ബിഡിജെഎസ്): 8462

2016 ലെ ഫലം

∙ഭൂരിപക്ഷം: 28803

∙എം.നൗഷാദ് (സിപിഎം): 65,392
∙എ.എ.അസീസ് (ആർഎസ്പി): 36,589
∙ആക്കാവിള സതീക്ക് (ബിഡിജെഎസ്): 19,714

∙ കുണ്ടറ‌

സിപിഎമ്മിനെ ഞെട്ടിച്ച് മേഴ്‌സിക്കുട്ടിയമ്മയെ അട്ടിമറിച്ച്‌ വിഷ്ണനാഥിനു വിജയം. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയെ 4454 വോട്ടിനാണ് വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.

ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു കുണ്ടറയിലേത്. സിപിഎം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകിയപ്പോൾ, തുടക്കത്തിലെ ആശയക്കുഴപ്പങ്ങൾക്കു ശേഷം കോൺഗ്രസ് നിയോഗിച്ചത് കെപിസിസി വൈസ്പ്രസിഡന്റും കൊല്ലംകാരനുമായ പി.സി.വിഷ്ണുനാഥിനെ. ആഴക്കടൽ മൽസ്യബന്ധനവിവാദം ഏറ്റവുമധികം ചർച്ചയായ മണ്ഡലങ്ങളിലൊന്നാണ് കുണ്ടറ. കശുവണ്ടി ഫാക്ടറികൾ ധാരാളമുള്ള മണ്ഡലത്തിൽ, കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പുവിഷയമായിരുന്നു.

സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പ്രചാരണം തുടങ്ങിയ ഇടതുമുന്നണി, ഇഎംസിസി കരാർവിവാദത്തോടെ പ്രതിരോധത്തിലായി. കൊല്ലം രൂപത മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇടയലേഖനമിറക്കിയത് എൽഡിഎഫിനു തിരിച്ചടിയും യുഡിഎഫിനു പ്രതീക്ഷയുമായി. പോളിങ് ദിവസം, മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരനായിരുന്നു ബിജെപി സ്ഥാനാർഥി.

ഫലം
∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 71887
∙പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്): 76341
∙വനജ വിദ്യാധരൻ (ബിജെപി): 6097

2016 ലെ ഫലം
∙ആകെ വോട്ടർമാർ : 2,00,163
∙പോൾ ചെയ്ത വോട്ട് : 1,52,558
∙പോളിങ് ശതമാനം : 76.22
∙ഭൂരിപക്ഷം: 30460

∙ജെ.മേഴ്സിക്കുട്ടിയമ്മ (സിപിഎം): 79,047
∙രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 48,587
∙എം.എസ്.ശ്യാംകുമാർ (ബിജെപി): 20,257

∙ ചടയമംഗലം

മണ്ഡലത്തിൽ‍ സിപിഐയുടെ വിജയപാരമ്പര്യം ഉറപ്പിച്ച് ജെ.ചിഞ്ചുറാണിക്കു വിജയം. കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിനെ 13678 വോട്ടുകൾക്കാണു തോൽപ്പിച്ചത്.

1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമേ സിപിഐ സ്ഥാനാർഥികളല്ലാത്തവർ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.– 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്എസ്‌പി) സ്ഥാനാർഥി ഡി. ദാമോദരൻ പോറ്റിയും 2001 ൽ കോൺഗ്രസിന്റെ പ്രയാർ ഗോപാലകൃഷ്ണനും. (67ൽ സിപിഐ കൂടി ഉൾപ്പെട്ട സപ്തകക്ഷി മുന്നണിയുടെ സ്ഥാനാർഥിയായിരുന്നു ദാമോദരൻ പോറ്റി). മുല്ലക്കര രത്നാകരന്റെ ഹാട്രിക് വിജയത്തിനു ശേഷം ഇത്തവണ സിപിഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയപ്പോൾ പ്രതിഷേധങ്ങളുയർന്നിരുന്നു.

എങ്കിലും അവയെല്ലാം മറികടന്ന് പാർട്ടിയും ഇടതുമുന്നണിയും പ്രചാരണത്തിൽ സജീവമായത് മണ്ഡലം നിലനിർത്തിയേ തീരൂ എന്ന നിശ്ചയദാർഢ്യത്തോടെയാണ്. നാട്ടുകാരൻ തന്നെയായ കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറിനെയാണ് ചടയമംഗലം പിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത്. കശുവണ്ടിവ്യവസായ രംഗത്തെ പ്രതിസന്ധികളും തൊഴിലാളികളുടെ പ്രശ്നങ്ങളും വിഷയമായ മണ്ഡലത്തിൽ സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ തന്നെയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം.

ഫലം
∙ജെ.ചിഞ്ചുറാണി (സിപിഐ): 67252
∙എം.എം. നസീർ (കോൺഗ്രസ്): 53574
∙വിഷ്ണു പ്രസാദ് (ബിജെപി): 22238

2016 ലെ ഫലം

∙ഭൂരിപക്ഷം: 21928

∙മുല്ലക്കര രത്നാകരൻ (സിപിഐ): 71,262
∙എം.എം.ഹസൻ (കോൺഗ്രസ്): 49,334
∙കെ. ശിവദാസൻ (ബിജെപി): 19,259

∙ പുനലൂർ

പി.എസ്. സുപാലിന്റെ ജയത്തിലൂടെ മണ്ഡലം സിപിഐ നിലനിർത്തി. യുഡിഎഫിന്റെ ലീഗ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിയെ 37007 വോട്ടുകൾക്കാണ് സുപാൽ പരാജയപ്പെടുത്തിയത്.
1957 മുതൽ നടന്ന 16 തിര‍ഞ്ഞെടുപ്പുകളിൽ 13 എണ്ണത്തിലും സിപിഐ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവട്ടവും സിപിഐയുടെ കെ. രാജുവായിരുന്നു എംഎൽഎ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പുനലൂരിൽ ഇടതുസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. മണ്ഡലം ലീഗിനു വിട്ടുകൊടുത്തതിനെച്ചൊല്ലി കോൺഗ്രസിലുണ്ടായ ഉൾപ്പോര് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫിനെ വലച്ചിരുന്നു.

ഫലം
∙പി.എസ്. സുപാൽ (സിപിഐ): 80428
∙അബ്ദുറഹിമാൻ രണ്ടത്താണി (മുസ്‌ലിംലീഗ്): 43421
∙ആയൂർ മുരളി (ബിജെപി): 20069

2016 ലെ ഫലം

∙ഭൂരിപക്ഷം: 33,582

∙കെ.രാജു (സിപിഐ): 82,136
∙ഡോ. എ.യൂനുസ്കുഞ്ഞ് (ലീഗ്): 48,554
∙സിസിൽ ഫെർണാണ്ടസ് (കേരള കോൺഗ്രസ്): 10,558

English Summary: Kerala Election Results- Kollam District