ഒരു ലക്ഷത്തിലേറെ വ്യാജ റെംഡിസിവർ വിറ്റു; വിഎച്ച്പി നേതാവടക്കം 3 പേർക്കെതിരെ കേസ്
ഭോപാൽ ∙ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ ഇൻജക്‌ഷന്റെ വ്യാജൻ വിറ്റ കേസിൽ മധ്യപ്രദേശ് ജബൽപുരിലെ വിഎച്ച്പി പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്. | Jabalpur VHP Chief | Fake Remdesivir | Manorama News

ഭോപാൽ ∙ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ ഇൻജക്‌ഷന്റെ വ്യാജൻ വിറ്റ കേസിൽ മധ്യപ്രദേശ് ജബൽപുരിലെ വിഎച്ച്പി പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്. ഒരു ലക്ഷത്തിലേറെ വ്യാജ റെംഡിസിവറാണ് ഇവർ വിറ്റത്. ജബൽപുർ വിഎച്ച്പി പ്രസിഡന്റ് സരബ്ജീത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപൻ ജെയ്ൻ എന്നിവർക്കെതിരെയാണു കേസ്. സ്വപനെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സരബ്ജീത്തും ദേവേന്ദ്രയും ഒളിവിലാണ്.
പ്രതികൾക്കെതിരെ ഐപിസി 274, 275, 308, 420 വകുപ്പുകളും ദുരന്ത നിവാരണ നിയമം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം തുടങ്ങിയവയും ചുമത്തിയതായി ജബൽപുർ എഎസ്‍പി രോഹിത് കഷ്വാനി പറഞ്ഞു. സ്ഥലത്തെ സിറ്റി ഹോസ്പിറ്റലിന്റെ ഉടമ കൂടിയാണു സരബ്ജീത് സിങ് മോക്ക. ഇയാളുടെ മാനേജരാണു ദേവേന്ദ്ര ചൗരസ്യ. ഫാർമ കമ്പനികളുമായുള്ള ഡീലർഷിപ്പുൾപ്പെടെ കൈകാര്യം ചെയ്യുന്നതു സ്വപൻ ജെയ്ൻ ആണെന്നു പൊലീസ് പറഞ്ഞു.
സരബ്ജീത്തിനു സർക്കാരിലെ മുതിർന്ന മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണു റിപ്പോർട്ട്. ഇൻഡോറിൽനിന്ന് ഇയാൾക്ക് 500 വ്യാജ റെംഡിസിവർ മരുന്നു കിട്ടിയെന്നും തന്റെ ആശുപത്രിയിലെത്തിയ രോഗികൾക്ക് 35,000–40,000 നിരക്കിലാണു വിറ്റതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. റെംഡിസിവർ റാക്കറ്റിനെ കുറിച്ചു കൂടുതലറിയാനും ഇതു തകർക്കാനും സിബിഐ അന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
English Summary: Jabalpur VHP chief booked for selling over 1 lakh fake remdesivir injections, Congress demands CBI probe