‘ഭക്ഷണം കഴിക്കാതെ പ്ലാസ്മ ദാനം പറ്റില്ല’; നോമ്പ് മുറിച്ച് രോഗിയുടെ ജീവൻ രക്ഷിച്ചു
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ റമസാൻ വ്രതം മുറിച്ച യുവതിയെ പ്രശംസിച്ച് സൈബർ ലോകം. ട്വിറ്ററിലിടക്കം ഒട്ടേറെ പേരാണ് നൂറി ഖാൻ എന്ന മഹിളാ കോണ്‍ഗ്രസ്.. Manorama News

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ റമസാൻ വ്രതം മുറിച്ച യുവതിയെ പ്രശംസിച്ച് സൈബർ ലോകം. ട്വിറ്ററിലിടക്കം ഒട്ടേറെ പേരാണ് നൂറി ഖാൻ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവായ യുവതിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
കോവിഡ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാൻ വന്നപ്പോഴാണ് ഭക്ഷണം കഴിച്ചെങ്കിൽ മാത്രമെ പ്ലാസ്മ എടുക്കാനാകൂ എന്ന് അധികൃതർ അറിയിക്കുന്നത്. ഇതോടെ വ്രതം മുറിക്കാൻ നൂറി തയാറായി. മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡ് എന്ന വ്യക്തിക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് സന്നദ്ധ പ്രവർത്തക കൂടിയായ നൂറി ഖാൻ എത്തിയത്.
റമസാൻ വ്രതത്തിലായിരുന്നു നൂറി. ഭക്ഷണമോ വെള്ളമോ കഴിക്കാത്ത അവസ്ഥയിൽ പ്ലാസ്മ എടുക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. പിന്നെ സമയം വൈകാതെ തന്നെ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും രോഗിക്കു പ്ലാസ്മ ദാനം ചെയ്യുകയുമായിരുന്നു.
English Summary: Noori Khan breaks ramzan fast to donate plasma