‘നന്നായി പ്രവർത്തിക്കുക, ചീത്തപ്പേര് കേൾപ്പിച്ചാൽ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’,
ചെന്നൈ ∙ ‘നന്നായി പ്രവർത്തിക്കുക, ചീത്തപ്പേര് കേൾപ്പിച്ചാൽ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’, മന്ത്രിസഭയിലെ സഹപ്രവർത്തകർക്കു ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെTamil Nadu CM MK Stalin, MK Stalin, Tamil Nadu, Tamil Nadu Assembly election, Manorama News, Manorama Online.

ചെന്നൈ ∙ ‘നന്നായി പ്രവർത്തിക്കുക, ചീത്തപ്പേര് കേൾപ്പിച്ചാൽ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’, മന്ത്രിസഭയിലെ സഹപ്രവർത്തകർക്കു ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കർശന മാർഗനിർദേശം നൽകി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിലെത്തിയ ഡിഎംകെ സുതാര്യവും അഴിമതിരഹിതവുമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമെന്നു സ്റ്റാലിൻ നിർദേശം നൽകി. ഒട്ടേറെ എംഎൽഎമാരിൽ നിന്നാണു മന്ത്രിമാരെ തിരഞ്ഞെടുത്തത്. അതിനാൽ, ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണം.
പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സുതാര്യത വേണം. ഇതിൽ സംശയങ്ങൾക്കോ ആരോപണങ്ങൾക്കോ ഇടം നൽകരുത്. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മന്ത്രിമാർ പൊലീസിനെ നേരിട്ടു വിളിക്കരുത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളെന്ന നിലയിൽ മുഖ്യമന്ത്രിയെ വിവരമറിയിക്കണം.
പൊലീസിനെ നേരിട്ടു വിളിക്കുന്നതും അവരോട് തട്ടിക്കയറുന്നതും ജനങ്ങൾക്കിടയിൽ സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാകാൻ കാരണമാകമെന്നു സ്റ്റാലിൻ മന്ത്രിമാർക്കു നിർദേശം നൽകി.
ഡിഎംകെ അധികാരത്തിലെത്തിയാൽ അരാജകത്വം തിരികെയെത്തുമെന്നു അണ്ണാഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. മുൻ ഡിഎംകെ സർക്കാരുകളുടെ കാലത്ത് നേതാക്കൾക്കെതിരെ ഭൂമി തട്ടിയെടുക്കലുൾപ്പെടെയുള്ള ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിമാരിൽ ചിലർ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
English Summary: Tamil Nadu CM MK Stalin briefs ministers, asks them to work for development